2022, മേയ് 28, ശനിയാഴ്‌ച

കു‌ട്ടികള്‍ക്കും ​ഗര്‍ഭിണികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍: എല്ലാം കോവിന്‍ പോര്‍ട്ടല്‍ വഴിയാക്കും

 

കു‌ട്ടികള്‍ക്കും ​ഗര്‍ഭിണികള്‍ക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിന്‍ പോര്‍ട്ടല്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍.പോര്‍ട്ടല്‍ പുനര്‍നിര്‍മ്മിച്ച്‌ പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ 12 പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇതുവഴി വിതരണം ചെയ്യാനാണ് നീക്കം. ദേശീയ ആരോ​ഗ്യ അതോറിറ്റി (എന്‍എച്ച്‌എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷന്‍ യജ്ഞം കോവിന്‍ പോര്‍ട്ടല്‍ വഴി വിജയകരമായതിന് പിന്നാലെയാണ് തീരുമാനം. ആദ്യ രണ്ടുഘട്ടങ്ങളില്‍ , പ്രതിദിനം 20-30 ലക്ഷം ഡോസുകള്‍ വിതരണംചെയ്തത് മൂന്നാം ഘട്ടമായപ്പോള്‍ വാക്സിന്‍ വിതരണം രണ്ടരക്കോടിവരെയായി ഉയര്‍ന്നു.

0 comments: