സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു വർഷമാണ് പരിശീലനം. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kile.kerala.gov.in. ഫോൺ: 7907099629, 0471-2309012, 0471-2464240.
അവധിക്കാല ക്ലാസ് സമാപിച്ചു
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ നടത്തിയ അവധിക്കാല ക്ലാസ് സമാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാലഭവൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസർ ഉദയകുമാർ എസ്. ആർ, ബാലഭവൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും സാംസ്‌കാരിക വകുപ്പ് ഡയറക്ടറുമായ മുഹമ്മദ് റിയാസ്, ബാലഭവൻ പ്രിൻസിപ്പൽ എസ്. മാലിനി എന്നിവർ സംസാരിച്ചു. സമ്മേളനത്തിനുശേഷം ബാലഭവനിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വർഷമാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി ഓഫീസിലും അംഗീകൃത പഠനകേന്ദ്രങ്ങളിലും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
ഡിസൈനിങ് പഠിക്കാം മുൻനിര സ്ഥാപനങ്ങളിൽ; 2024 മുതൽ പുതിയ സിലബസ്
ഡിസൈൻ രംഗത്തെ മുൻനിര സ്ഥാപനങ്ങളിൽ പിജി/ യുജി പ്രവേശനത്തിന് ഐഐടി ബോംബെയുടെ നേതൃത്വത്തിൽ നടത്തുന്ന സീഡ്, യുസീഡ് പരീക്ഷകൾ 2024 മുതൽ പരിഷ്കരിച്ച സിലബസ്അനുസരിച്ചായിരിക്കും.പുതിയ സീഡ് സിലബസ് www.ceed.iitb.ac.in/2022 എന്ന സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴി പോയാൽ ലഭിക്കും. പുതിയ യുസീഡ് സിലബസിന് www.uceed.iitb.ac.in/2022 എന്ന സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴി പോവുക. ഈ പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്നവർ പുതിയ സിലബസ് മനസ്സിലാക്കിയശേഷം തയാറെടുക്കുക.
നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് അപേക്ഷിക്കാം
നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജി, വിവിധ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴില്‍ നോയിഡ(യു.പി.)യിലെ കല്പിത സര്‍വകലാശാലയാണ് ഇന്‍സ്റ്റിറ്റ്യൂട്ട്.എഴുത്തുപരീക്ഷ, പേഴ്‌സണല്‍ ഇന്ററാക്ഷന്‍ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയുടെ സിലബസ്, www.nmi.gov.in -ലെ പ്രവേശനവിജ്ഞാപനത്തില്‍ ഉണ്ട്.
ബി.ആർക്., ബി.ഡെസ്., ബി.എച്ച്.എം.സി.ടി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സാങ്കേതിക സർവകലാശാല ഒമ്പതാം സെമസ്റ്റർ ബി.ആർക്ക്. റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും രണ്ടും നാലും സെമസ്റ്റർ ബി.ഡെസ്. റഗുലർ.പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ബി.ആർക്കിനും ബി.ഡെസിനും ഉത്തരക്കടലാസിന്റെ പുനർമൂല്യനിർണയത്തിന്റെയും പകർപ്പിന് അപേക്ഷിക്കാനുമുള്ള അവസാന തീയതി ജൂൺ ഒന്ന് ആണ്.
ഓഫ് പ്രിന്റിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേ്ക്ക് അപേക്ഷ ക്ഷണിച്ചു.ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. പ്ലസ് ടു/ വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി,വരുമാനം) കോപ്പികളും സഹിതം ജൂണ്‍ 13 നു മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷിക്കണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്:
0471 2474720, 04712467728. വെബ്‌സൈറ്റ്:
www.captkerala.com
മറൈൻ എൻജിനീയർ കോഴ്സ് പഠിക്കാം കൊച്ചി കപ്പൽശാലയിൽ; അപേക്ഷിക്കാം ജൂലൈ 31 വരെ
വളരെ ഉയർന്ന വേതനത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറായി സേവനമനുഷ്‌ഠിക്കാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാജ്വേറ്റ് മറൈൻ എൻജിനീയേഴ്സ്) കോഴ്സ് പ്രവേശനത്തിനു കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡ് ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും. സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തുപൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി സ്പീഡ്പോസ്റ്റിലോ കുറിയറിലോ എത്തിക്കാം.
വിലാസം:
The Head of Department, Marine Engineering Training Institute
Vigyana Sagar, Girinagar, Kochi – 682 020;
ഫോൺ: 8129823739 / 0484-2926264;
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം .ജി .യൂണിവേഴ്സിറ്റി
പരീക്ഷാ ഫലം
സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് 2021 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (റെഗുലർ / സപ്ലിമെന്ററി- ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്ട്‌സ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ മാറ്റി
മെയ് 31 ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ - സ്‌പെഷ്യൽ സപ്ലിമെന്ററി - പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ ജൂൺ രണ്ടിന് ആരംഭിക്കുന്ന വിധം പുനക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
സി.എ.റ്റി പരീക്ഷ: ഹാൾ ടിക്കറ്റ്
സർവ്വകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള പൊതു പ്രവേശന പരീക്ഷ മെയ് 27 (വെള്ളി), മെയ് 29 (ഞായർ) തീയതികളിലായി തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡൽ എച്ച്.എസ്.എസ്. സ്‌കൂൾ, കോട്ടയം സി.എം.എസ്. കോളേജ്, എറണാകുളം സെന്റ്. പോൾസ് കോളേജ്, കോഴിക്കോട് ഗവ. വൊക്കേഷണൽ എച്ച.എസ്.എസ്. ഫോർ ഗേൾസ്,കണ്ണൂർ ശ്രീ നാരായണ കോളേജ് എന്നീ കേന്ദ്രങ്ങളിൽ നടക്കും
പരീക്ഷാ തീയതി
ബി.ടെക്ക്. (പഴയ സ്‌കീം - 1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ) നാലാം സെമസ്റ്റർ - മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ എട്ടിനും ഏഴാം സെമസ്റ്റർ - മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ ഒൻപതിനും എട്ടാം സെമസ്റ്റർ - മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ പത്തിനും ആറാം സെമസ്റ്റർ മേഴ്‌സി ചാൻസ് പരീക്ഷകൾ ജൂലൈ നാലിനും ആരംഭിക്കും.
കാലിക്കറ്റ് യൂണിവേഴ്സിറ്റി
ബി.വോക് . പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. റീട്ടെയില്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക് മാനേജ്‌മെന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ബാങ്കിംഗ് ഫിനാന്‍സ് സര്‍വീസ് ആന്റ് ഇന്‍ഷൂറന്‍സ് ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 27-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു
ഉടൻ തുടങ്ങുന്ന പരീക്ഷകൾ
ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) എട്ടാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയും മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 7-ന് തുടങ്ങും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കണ്ണൂർ യൂണിവേഴ്സിറ്റി
ടൈംടേബിൾ
സർവകലാശാല പഠനവകുപ്പുകളിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ എം. എസ് സി. ക്ലിനിക്കൽ & കൌൺസലിങ് സൈക്കോളജി (റെഗുലർ), നവംബർ 2021 പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്
കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2022 ജൂൺ മാസം 10 - ന് (വെള്ളിയാഴ്ച്ച) താവക്കര ആസ്ഥാനത്ത്നടക്കും. ഇതിനായുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം 2022 ജൂൺ 01 ന് നിലവിൽ വരും. പ്രാഥമിക വോട്ടർ പട്ടിക 2022 ജൂൺ 01 ന് വൈകുന്നേരം 4 മണിക്കും അന്തിമ വോട്ടർ പട്ടിക 2022 ജൂൺ 04 ന് വൈകുന്നേരം 3 മണിക്കും പ്രസിദ്ധീകരിക്കുന്നതാണ്.
പരീക്ഷാഫലം
ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ എം. എ. അറബിക് (സപ്ലിമെന്ററി / ഇംപ്രൂവെമെന്റ്) ജൂൺ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയതിതുനും, സൂക്ഷ്മപരിശോധനക്കും, പകർപ്പിനും 07.06.2022 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
പരീക്ഷാവിജ്ഞാപനം
അഞ്ചാം സെമസ്റ്റർ ബിരുദ സ്പോർട്സ് സ്പെഷ്യൽ (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 30.05.2022 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 02.06.2022 വരെ നീട്ടി.
0 comments: