2022, മേയ് 24, ചൊവ്വാഴ്ച

ഈ ഉപഭോക്താക്കള്‍ക്ക് ഇനി പുതിയ സിം കാര്‍ഡ് വാങ്ങാന്‍ കഴിയില്ല; സര്‍ക്കാർ നിയമങ്ങള്‍ മാറ്റി; കൂടുതലറിയാം

സിം കാര്‍ഡുകള്‍ സംബന്ധിച്ച നിയമങ്ങളില്‍ കേന്ദ്ര സര്‍കാര്‍ മാറ്റം വരുത്തി. ഇതോടെ ചില ഉപഭോക്താക്കള്‍ക്ക് പുതിയ സിം ലഭിക്കുന്നത് കൂടുതല്‍ എളുപ്പമായി.എന്നാല്‍ ചിലര്‍ക്ക് ഇപ്പോള്‍ പുതിയ സിം ലഭിക്കുന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് പുതിയ സിമിനായി ഓണ്‍ലൈനായി അപേക്ഷിക്കാം. സിം കാര്‍ഡ് അവരുടെ വീട്ടിലേക്ക് വരും.

ഇവര്‍ക്ക് ലഭിക്കില്ല

ഇനി ടെലികോം കംപനികള്‍ക്ക് 18 വയസിന് താഴെയുള്ളവര്‍ക്ക് പുതിയ സിം വില്‍ക്കാന്‍ കഴിയില്ല. ഇതോടൊപ്പം മാനസിക നില മോശമായ ആളുകള്‍ക്ക് പുതിയ സിം നല്‍കില്ല. സര്‍കാര്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.

പുതിയ സിം

18 വയസിന് മുകളിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ പുതിയ സിമിനായി ആധാറോ ഡിജിലോകറില്‍ സേവ് ചെയ്തിരിക്കുന്ന ഏതെങ്കിലും രേഖയോ ഉപയോഗിച്ച്‌ സ്വയം പരിശോധിക്കാവുന്നതാണ്. സെപ്റ്റംബര്‍ 15 ന് മന്ത്രിസഭ അംഗീകരിച്ച ടെലികോം പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ നീക്കം. പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, പുതിയ സിം കാര്‍ഡിനായി യുഐഡിഎഐയുടെ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി സേവനത്തിലൂടെയുള്ള സര്‍ടിഫികേഷനായി ഉപയോക്താക്കള്‍ ഒരു രൂപ നല്‍കേണ്ടിവരും.

വീട്ടില്‍ ഇരുന്ന് സിം കാര്‍ഡ് എടുക്കാം

യുഐഡിഎഐ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടിലിരുന്ന് സിം നേടാം. ഉപഭോക്താക്കള്‍ക്ക് ഒരു ആപ് അല്ലെങ്കില്‍ പോര്‍ടല്‍ അധിഷ്ഠിത പ്രക്രിയയിലൂടെയായിരിക്കും സേവനം ലഭ്യമാക്കുക. ആദ്യത്തെ സിം കാര്‍ഡിനോ അല്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ പ്രീപെയ്ഡില്‍ നിന്ന് പോസ്റ്റ്പെയ്ഡിലേക്ക് മാറ്റാനോ കെവൈസി പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.

0 comments: