2022, മേയ് 5, വ്യാഴാഴ്‌ച

(MAY 5)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


KEAM 2022 അപേക്ഷാ തിയ്യതി നീട്ടി

കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കും എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ മെഡിക്കൽ കോഴ്‌സുകളിലേക്കും അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കും www.cee.kerala.gov.in വഴി മേയ് 10-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. 

പാഠപുസ്തക വിതരണം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പേ പൂര്‍ത്തിയാക്കും

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനു മുമ്പ് മുഴുവന്‍ പാഠ പുസ്തകങ്ങളും വിദ്യാര്‍ഥികളുടെ കൈകളിലെത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.സ്‌കൂളുകളിലെ ഉച്ചഭക്ഷണം മെച്ചപ്പെടുത്തുമെന്നും സ്‌കൂളുകള്‍ക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കും; അറിയിപ്പ് നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി

 വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അതോടൊപ്പം പ്ലസ്ടു കെമിസ്ടി പരീക്ഷാ മൂല്യനിർണ്ണയത്തിനുള്ള പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. ശരിയുത്തരമെഴുതിയ എല്ലാ പരീക്ഷാർത്ഥികൾക്കും മാർക്ക് ഉറപ്പാക്കും. എന്നാൽ വെറുതെ വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ലെന്നും മന്ത്രി വിശദീകരിച്ചു

എൽ.ബി.എസ് കമ്പ്യൂട്ടർ കോഴ്സ് പ്രവേശനം

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ പാമ്പാടി ഉപകേന്ദ്രത്തിൽ മേയ് 11 ന് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആന്റ് നെറ്റ് വർക്കിംഗ് കോഴ്സിൽ പ്രവേശനത്തിന് ഓൺ ലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി.എസ്.സി, എസ്.റ്റി. മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. വിശദ വിവരത്തിന് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481 2505900, 9895041706

കെ.മാറ്റ് സൗജന്യ പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022 ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080.

അസാപ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും (സിഎസ്എൽ) മറൈൻ മേഖലയിൽ നൈപുണ്യ കോഴ്സുകൾ ആരംഭിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു.  ഐ.ടി.ഐ വിദ്യാർഥികൾക്ക് കപ്പൽനിർമ്മാണം, കപ്പൽ അറ്റകുറ്റപണി, മറൈൻ എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിൽ കോഴ്സുകൾ വികസിപ്പിക്കാനും. ഷിപ്പ് യാർഡിൽ അപ്രന്റീസ്ഷിപ്പും ഒരു വർഷത്തെ കരാർ ജോലിയും വിദ്യാർഥികൾക്ക് ലഭിക്കത്തക്ക രീതിയിലാണ് കോഴ്‌സുകൾ  ക്രമീകരിക്കുക.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  മേയ് 31 നകം അപേക്ഷ നൽകണം. അംഗീക്യത സർവ്വകലാശാല ബിരുദമാണ് യോഗ്യത.വിശദാംശങ്ങൾ: www.gift.res.in ൽ ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 9961708951, 04712593960  

യു.ജി.സി-നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ യു.ജി.സി-നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് 23 മുതല്‍ പരിശീലനം നല്‍കുന്നു.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുള്ള സ്റ്റുഡന്‍സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യണം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2304577

യൂണിവേഴ്സിറ്റി അറിയിപ്പുകൾ
 
കാലിക്കറ്റ്‌ സര്‍വകലാശാലാ വാര്‍ത്തകള്‍

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട അഫിലേയറ്റഡ് കോളേജുകളിലെ 2005 മുതല്‍ 2014-15 വരെ പ്രവേശനം എം.ബി.എ., ഒന്നുമുതല്‍ എട്ടുവരെ സെമസ്റ്റര്‍ ബി.ടെക്. (2004 സ്‌കീം.2004 മുതല്‍ 2008 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുമുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക്അപേക്ഷിക്കാനുള്ള സമയം 31-ലേക്ക് നീട്ടി.

ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ/ബിഎസ്സി/ബി.കോം/ബി.ബി.എ (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ അഞ്ചുമുതല്‍ 10 വരെ നടത്തും. 

ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം 

2022 ഏപ്രില്‍ അവസാന സെമസ്റ്റര്‍ ബി.എ./ ബി.എസ്.ഡബ്ല്യു./ ബി.വി.സി/ ബി.എഫ്.ടി./ ബി.എ. എ.യു. വിദ്യാര്‍ഥികളില്‍ വിവിധ ഗ്രേസ് മാര്‍ക്കുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ഇത് കൂട്ടിച്ചേര്‍ക്കാനായി ഏഴുവരെ അപേക്ഷിക്കാം.

പരീക്ഷാ രജിസ്‌ട്രേഷന്‍ 

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (2018, 2019 പ്രവേശനം) നവംബര്‍ 2021 പരീക്ഷയ്ക്ക് പിഴയില്ലാതെ ഒമ്പതുവരെയും 170 രൂപ പിഴയോടെ 11 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. പരീക്ഷ 16-ന് തുടങ്ങും.

എം ജി സര്‍വകലാശാലാ വാര്‍ത്തകള്‍ 

അപേക്ഷാ തീയതി നീട്ടി 

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2019 അഡ്മിഷന്‍ -ഇംപ്രൂവ്മെന്റ്/റീ-അപ്പിയറന്‍സ്, 2018 & 2017 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷന്‍-ഇംപ്രൂവ്മെന്റ്/ റീ-അപ്പിയറന്‍സ്, 2013 അഡ്മിഷന്‍-മെഴ്സി ചാന്‍സ്), സൈബര്‍ ഫോറന്‍സിക് (സി.ബി.സി.എസ്.-2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, സി.ബി.സി.എസ്.-2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, സി.ബി.സി.എസ്.എസ്. -2014-2018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി

വൈവാ വോസി

നാലാം സെമസ്റ്റര്‍ എം.എ.പൊളിറ്റിക്കല്‍ സയന്‍സ് (2019 അഡ്മിഷന്‍-പ്രൈവറ്റ് രജിസ്ട്രേഷന്‍) ജനുവരി 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ മേയ് 12-ന് ചങ്ങനാശ്ശേരി.എന്‍.എസ്.എസ്.ഹിന്ദു കോളേജില്‍ നടക്കും

0 comments: