2022, മേയ് 9, തിങ്കളാഴ്‌ച

(MAY 9)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


വനിതാ പോളിടെക്‌നിക് കോഴ്‌സുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കഷൻ സെല്ലിന്റെ കീഴിൽ പുതിയതായി തുടങ്ങുന്ന ഡി.സി.എ, ഓട്ടോകാഡ്(റ്റൂഡി, ത്രീഡി), വെബ് ഡിസൈനിംഗ്, സി, സി++, ജാവ, പൈതോൺ പ്രോഗ്രാമിംഗ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്കായി നേരിട്ടോ 0471-2490670, ഫോൺ നമ്പരിലോ ബന്ധപ്പെടണം.

വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ യുജി,പിജി പ്രോഗ്രാമുകളിൽ പ്രവേശനം

 വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അഡ്മിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്‌ക്കും വെബ്സൈറ്റിൽ സൗകര്യമുണ്ട്.ജൂൺ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. നീറ്റൊഴികെ, എൻട്രൻസ് പരീക്ഷകളുടെയും മറ്റും തീയതികൾ പ്രോസ്പെക്ടസിൽ. വെബ്: https://admissions.cmcvellore.ac.in. ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ,മൊത്തം ഫീസ് 52,380 രൂപ.

സിഫ്നെറ്റിൽ ബിരുദ, മറൈൻ ട്രേഡ് കോഴ്‌സുകൾ

 മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട കോഴ്സുകളിലേക്ക് കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്‌ഥാപനമായ സിഫ്‌നെറ്റ് അപേക്ഷ ക്ഷണിച്ചു. വെബ്: www.cifnet.gov.in.ജൂലൈ 16ന് കൊച്ചിയടക്കം 5 കേന്ദ്രങ്ങളിൽ എൻട്രൻസ് പരീക്ഷ.നടത്തും.അപേക്ഷാഫീ 300 രൂപ. പട്ടികവിഭാഗം 150 രൂപ.അപേക്ഷാഫോം മാതൃകകളും പ്രോസ്പെക്ടസുകളും വെബ്സൈറ്റിൽ. രേഖകൾ സഹിതം അപേക്ഷ ജൂൺ 20ന് അകം സിഫ്നെറ്റ് ഡയറക്ടറുടെ പേരിൽ കൊച്ചി ഓഫിസിലെത്തണം.

യു.കെ.യില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കായി മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റി ഗ്രേറ്റ് സ്‌കോളര്‍ഷിപ്പ്

 ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് പ്രോഗ്രാം, യു.കെ.യില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റര്‍, യു.കെ. സര്‍ക്കാരിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ കാന്പയിന്‍, ബ്രിട്ടീഷ് കൗണ്‍സില്‍ എന്നിവ സംയുക്തമായി നല്‍കുന്ന ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം അപേക്ഷാര്‍ഥി സ്‌കൂള്‍/കോളേജ്/ സര്‍വകലാശാലാ തലത്തില്‍ ഇന്ത്യയിലായിരിക്കണം പഠിച്ചത്. അപേക്ഷകര്‍ക്ക് മാഞ്ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മാസ്റ്റേഴ്സ് പഠിക്കാനുള്ള കണ്ടീഷണല്‍/അണ്‍ കണ്ടീഷണല്‍ ഓഫര്‍, 2022 ജൂണ്‍ ഒന്നിനകം ലഭിച്ചിരിക്കണം. ഇന്ത്യന്‍ പാസ്പോര്‍ട്ട് വേണം. ഇംഗ്ലീഷ് ഭാഷാ മികവ് വേണം.അപേക്ഷ ജൂണ്‍ ഒന്നുവരെ നല്‍കാം.അപേക്ഷാ ലിങ്ക് www.manchester.ac.uk യില്‍ ലഭിക്കും.

9 മുതൽ 10 ക്ലാസ്സ്‌–പഠനോപകരണങ്ങൾക്ക്-500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)–യുണിഫോം- 1500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)

ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് നയിച്ച്‌ സാമൂഹ്യാടിസ്ഥാനന്തിൽ മുന്നോട്ട് നയിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാജ്യോതി .പദ്ധതി പ്രകാരം സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40% -മോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് യുണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി  ധനസഹായം അനുവദിക്കുന്നു.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

 
കാലിക്കറ്റ്‌ സര്‍വകലാശാലാ വാര്‍ത്തകള്‍

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട അഫിലേയറ്റഡ് കോളേജുകളിലെ 2005 മുതല്‍ 2014-15 വരെ പ്രവേശനം എം.ബി.എ., ഒന്നുമുതല്‍ എട്ടുവരെ സെമസ്റ്റര്‍ ബി.ടെക്. (2004 സ്‌കീം.2004 മുതല്‍ 2008 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുമുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക്അപേക്ഷിക്കാനുള്ള സമയം 31-ലേക്ക് നീട്ടി.

ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം ബി.എ/ബിഎസ്സി/ബി.കോം/ബി.ബി.എ (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ അഞ്ചുമുതല്‍ 10 വരെ നടത്തും. 

ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം 

2022 ഏപ്രില്‍ അവസാന സെമസ്റ്റര്‍ ബി.എ./ ബി.എസ്.ഡബ്ല്യു./ ബി.വി.സി/ ബി.എഫ്.ടി./ ബി.എ. എ.യു. വിദ്യാര്‍ഥികളില്‍ വിവിധ ഗ്രേസ് മാര്‍ക്കുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ഇത് കൂട്ടിച്ചേര്‍ക്കാനായി ഏഴുവരെ അപേക്ഷിക്കാം.

പരീക്ഷാ രജിസ്‌ട്രേഷന്‍ 

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (2018, 2019 പ്രവേശനം) നവംബര്‍ 2021 പരീക്ഷയ്ക്ക് പിഴയില്ലാതെ ഒമ്പതുവരെയും 170 രൂപ പിഴയോടെ 11 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. പരീക്ഷ 16-ന് തുടങ്ങും.

എം ജി സര്‍വകലാശാലാ വാര്‍ത്തകള്‍ 

അപേക്ഷാ തീയതി നീട്ടി 

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2019 അഡ്മിഷന്‍ -ഇംപ്രൂവ്മെന്റ്/റീ-അപ്പിയറന്‍സ്, 2018 & 2017 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷന്‍-ഇംപ്രൂവ്മെന്റ്/ റീ-അപ്പിയറന്‍സ്, 2013 അഡ്മിഷന്‍-മെഴ്സി ചാന്‍സ്), സൈബര്‍ ഫോറന്‍സിക് (സി.ബി.സി.എസ്.-2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, സി.ബി.സി.എസ്.-2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ്, സി.ബി.സി.എസ്.എസ്. -2014-2018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്) ബിരുദ പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി

വൈവാ വോസി

നാലാം സെമസ്റ്റര്‍ എം.എ.പൊളിറ്റിക്കല്‍ സയന്‍സ് (2019 അഡ്മിഷന്‍-പ്രൈവറ്റ് രജിസ്ട്രേഷന്‍) ജനുവരി 2022 പരീക്ഷയുടെ വൈവാ വോസി പരീക്ഷ മേയ് 12-ന് ചങ്ങനാശ്ശേരി.എന്‍.എസ്.എസ്.ഹിന്ദു കോളേജില്‍ നടക്കും.

കണ്ണൂർ സർവ്വകലാശാല വാര്‍ത്തകള്‍ 

പഠന വകുപ്പുകളിലെ യു.ജി/പി.ജി. പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2022-23 അദ്ധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ മെയ് 15, 5.00 p.m. ന് അവസാനിക്കുന്നതുമാണ്.

0 comments: