സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റീസ് തസ്‌തികയിൽ ഒഴിവുകൾ. നാഗ്പൂർ ഡിവിഷനിലാണ് ഒഴിവുകൾ. ആകെ 1044 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ secr.indianrailways.gov.in. വഴി അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ട്രേഡ് അപ്രന്റീസ് ഒഴിവുകളുടെ എണ്ണം - 1044,
നാഗ്പൂർ ഡിവിഷനിൽ - 986 ഒഴിവുകൾ
മോട്ടിബാഗ് വർൿഷോപ്പ് നാഗ്പൂർ- 64 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥി 10+2 അടിസ്ഥാനത്തിൽ പത്താം ക്ലാസ് പാസ്സായിരിക്കണം, അല്ലെങ്കിൽ തത്തുല്യമായി അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ കോഴ്സ് പാസ്സായിരിക്കണം.
പ്രായപരിധി
പ്രായപരിധി 15 മുതൽ 24 വയസ്സ് വരെ.
അവസാന തീയതി
ജൂൺ 3 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ ?
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ വെബ്‌സൈറ്റ് secr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ മെയ് 4 ന് ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
0 comments: