കേന്ദ്ര സര്‍വകലാശാലയായ ഉത്തര്‍പ്രദേശിലെ രാജീവ് ഗാന്ധി നാഷനല്‍ ഏവിയേഷന്‍ യൂനിവേഴ്സിറ്റി ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (BMS) ഇന്‍ ഏവിയേഷന്‍ സര്‍വിസസ് ആന്‍ഡ് എയര്‍ കാര്‍ഗോ
കാലാവധി -മൂന്നു വര്‍ഷം, യോഗ്യത -മാത്തമാറ്റിക്സ് അല്ലെങ്കില്‍, കോമേഴ്സ് സ്ട്രീമില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
SC/ST വിദ്യാര്‍ഥികള്‍ക്ക് 45 ശതമാനം മാര്‍ക്ക്. പ്രായം 21ന് താഴെ. സീറ്റുകള്‍ 96. SC/ST/OBC/EWS/PWD വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് സീറ്റുകളില്‍ സംവരണമുണ്ട്. പ്ലസ് ടു മാര്‍ക്കടിസ്ഥാനത്തില്‍ ഗ്രൂപ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് എട്ടിനും 12നും ഇടയിലാവും ഇന്റര്‍വ്യൂ.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍സ് (PGDAO).
കാലാവധി -18 മാസം. ഇതില്‍ ആറു മാസം GMR എയര്‍പോര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പാണ്.യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബാച്ചിലേഴ്സ് ബിരുദം. SC/ST വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം മാര്‍ക്ക്. പ്രായപരിധി 2022 ജൂലൈ 31ന് 25. യോഗ്യതാപരീക്ഷയുടെ മെറിറ്റും ഇന്റര്‍വ്യൂവിലെ മികവും പരിഗണിച്ചാണ് സെലക്ഷന്. ക്ലാസുകള്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കും. മൊത്തം കോഴ്സ് ഫീസ് 3,30,470 രൂപ. മെസ്, ഹോസ്റ്റല്‍, കണ്‍വേയന്‍സ് ചാര്‍ജ് പ്രതിവര്‍ഷം 1,12,000 രൂപ. കോഷന്‍ ഡെപ്പോസിറ്റ് 10,000 രൂപ.
പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ www.rgnau.ac.inല്‍ ലഭിക്കും. അപേക്ഷാ ഫീസ് -1500 രൂപ. SC/ST/PWD വിഭാഗങ്ങള്‍ക്ക് 750.അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂലൈ 29ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണ നിര്‍ദേശങ്ങള്‍ ബ്രോഷറിലുണ്ട്.
വിലാസം
Rajiv Gandhi National Aviation University, Fursatganj, Amethi, Uttar Pradesh.
0 comments: