2022, ജൂൺ 27, തിങ്കളാഴ്‌ച

(June 27)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ന​ല്‍ ഏ​വി​യേ​ഷന്‍ വാ​ഴ്സി​റ്റി​യി​ല്‍ പ്ര​വേ​ശ​നം

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യാ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ന​ല്‍ ഏ​വി​യേ​ഷ​ന്‍ യൂ​നി​വേ​ഴ്സി​റ്റി ഇ​നി പ​റ​യു​ന്ന കോ​ഴ്സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു.ബാ​ച്ചി​ല​ര്‍ ഓ​ഫ് മാ​നേ​ജ്മെ​ന്റ് സ്റ്റ​ഡീ​സ് (BMS) ഇ​ന്‍ ഏ​വി​യേ​ഷ​ന്‍ സ​ര്‍​വി​സ​സ് ആ​ന്‍​ഡ് എ​യ​ര്‍ കാ​ര്‍​ഗോ,പോ​സ്റ്റ് ഗ്രാ​​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ട് ഓ​പ​റേ​ഷ​ന്‍​സ് (PGDAO). പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്രോ​ഷ​ര്‍ www.rgnau.ac.inല്‍ ​ല​ഭി​ക്കും. അ​പേ​ക്ഷാ ഫീ​സ് -1500 രൂ​പ. SC/ST/PWD വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് 750.അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ഇ​പ്പോ​ള്‍ സ​മ​ര്‍​പ്പി​ക്കാം. ജൂ​ലൈ 29ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2022-23 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷ കോഴ്‌സ് ആരംഭിക്കുന്ന തീയതി മുതൽ 45 ദിവസത്തിനകം അതത് ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ് ഓഫിസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0497-2702995 (കണ്ണൂർ), 0496-2984709 (കോഴിക്കോട്), 0484-2374935 (എറണാകുളം), 0471-2331958 (തിരുവനന്തപുരം).

ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സുമാർ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് ജൂലൈ 15നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9048110031, 8281114464, www.srccc.in.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാർഡ്ജറ്റ് ടെക്‌നോളജി (12 മാസം) എന്നിവയാണ് കോഴ്‌സുകൾ. എസ്.എസ്.എൽ.സി, പ്ലസ് ടു ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് യോഗ്യത. വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154.

ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ജൂൺ 30 വരെ സമയം. www.lbscentre.kerala.gov.in വഴി ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾക്ക്: 0471-2324396, 2560327

മെഡിക്കൽ സെയിൽസ് ആൻഡ് സർവീസ് സർട്ടിഫിക്കറ്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ മെഡിക്കൽ സെയിൽസ് ആൻഡ് സർവീസ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ രംഗത്ത് ഉല്പന്ന സേവനങ്ങളുടെ പ്രചരണ വിപണനത്തിന് നേതൃത്വം നൽകുന്നതിനാവശ്യമായ നൈപുണികൾ വികസിപ്പിക്കുക എന്നതാണ് പ്രോഗ്രാമിന്റെ ഉദ്ദേശ്യം.അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 235101, https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പ്രിന്റ് ആന്റ് ഇലക്ട്രോണിക് ജേർണലിസം (2019 അഡ്മിഷൻ - റെഗുലർ - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

എം.ജി. ബിരുദ ഏകജാലക പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

 മഹാത്മഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ  ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു, പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പരീക്ഷാ ഫീസ്

ജൂലൈ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2019 അഡ്മിഷൻ - റെഗുലർ / 2018, 2017, 2016 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ ഫൈനോടു കൂടി ജൂലൈ അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും അപേക്ഷിക്കാം

പരീക്ഷ മാറ്റി

ജൂലൈ ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ - സപ്ലിമെന്ററി / 2016 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ - സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷ ജൂലൈ ഏഴിലേക്ക് മാറ്റി വച്ചു.

പരീക്ഷാ തീയതി

ജൂൺ ഒമ്പതിന് ആരംഭിച്ച ഏഴാം സെമസ്റ്റർ ബി.ടെക് - പഴയ സ്‌കീം (1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) ബിരുദ പ്രോഗ്രാമിന്റെ പ്രോസസ് ഡൈനാമിക്‌സ് ആന്റ് കൺട്രോൾ, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ പരീക്ഷകൾ യഥാക്രമം ജൂലൈ 14, 18 തീയതികളിൽ നടക്കും.

പരീക്ഷാ ഫലം

2021 ഒക്ടോബറിൽ നടത്തിയ എം.ബി.എ. ഒന്നാം സെമസ്റ്റർ (റെഗുലർ / റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ എട്ട് വരെ ഓൺലൈനായി അപേക്ഷിക്കാം

പരീക്ഷാ ഫലം

 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി - ജിയോളജി (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂലൈ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം

കണ്ണൂർ യൂണിവേഴ്സിറ്റി

പ്രവേശനത്തിന് നിയന്ത്രണം

ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ  ഹോൾടിക്കറ്റും മൂന്നാം  സെമസ്റ്റർ  ബിരുദ  പരീക്ഷയുടെ ഫലപ്രഖ്യാപനവുമായി  ബന്ധപ്പെട്ടുള്ള ജോലി തിരക്കുകാരണം 25.06.2022 (ശനി) 27.06.2022 (തിങ്കൾ) എന്നീ ദിവസങ്ങളിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിരുദ വിഭാഗത്തിലേക്കുള്ള (Room No.302)   വിദ്യാർഥികളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

ടൈംടേബിൾ

യഥാക്രമം 12.07.2022, 13.07.2022 തീയതികകളിൽ ആരംഭിക്കുന്ന ഒന്നും ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.  എ. മ്യൂസിക്   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

പി.ജി പ്രവേശന പരീക്ഷ - പുനഃക്രമീകരണം

2022-23 അധ്യയന വർഷത്തിലെ പഠനവകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയുടെ   സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. 26-06-2022, 02-07-2022, 03-07-2022 തീയ്യതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിട്ടുള്ളത്. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ - പിജി അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം ഏപ്രിൽ 2021 സെഷൻ അസൈൻമെന്റ് 2022 ജൂലൈ നാല്, 5 PM വരെ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കു ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.

കണ്ണൂർ സർവകലാശാലക്ക്  1.2 കോടി രൂപയുടെ ഗവേഷണ പദ്ധതി

സംസ്ഥാന സർക്കാരിൻറെ ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്റെ  അക്കാദമിക പഠന ഗവേഷണ മികവ്  അടിസ്ഥാനമാക്കിയുള്ള പ്രത്യേക പദ്ധതി പ്രകാരം കണ്ണൂർ സർവകലാശാലയ്ക്ക് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. മനുഷ്യശരീരത്തിൽ കട്ടപിടിക്കുന്ന രക്തത്തെ അലിയിച്ചു കളയുന്നതിനുള്ള സുരക്ഷിതവും മികവാർന്നതുമായ ഔഷധം സൂക്ഷ്മ ജീവികളിൽനിന്ന് വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പദ്ധതിക്കാണ്  ധനസഹായം. 

സ്പോർട്സ് കോട്ട പ്രവേശനം 

കണ്ണൂർ സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്കു 2022-23  വർഷത്തേക്ക് സ്പോർട്സ് കോട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ മുഖേന സമർപ്പിച്ച അപേക്ഷയും , സ്പോർട്സ് സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി  മങ്ങാട്ടുപറമ്പ ക്യാമ്പസ് - 670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .

സ്പോർട്സ് ഗ്രേസ് മാർക്ക് 

2021-22  ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെയും , പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥികളുടെയും സ്പോർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിൽ 30 / 06 / 2022 നു മുൻപായി ഡയറക്കററ്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസ് -  670567 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്
 
തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 29.06.2022 വരെ നീട്ടി. 
 
പ്രായോഗിക പരീക്ഷ

മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ ജൂൺ അവസാനവാരം കോവിഡ്-19 മാനദണ്ഡപ്രകാരം വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ രണ്ട് ദിവസത്തിനകം ലഭ്യമാക്കും
 
പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. എൻവയൺമെന്റൽ സയൻസ്/ ക്ലിനിക്കൽ കൌൺസലിങ് സൈക്കോളജി (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

പരീക്ഷ പുനഃക്രമീകരിച്ചു

24.06.2022 (വെള്ളി) ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിന്റെ STA1C03: Mathematical Methods for Statistics - II (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പരീക്ഷ 04.07.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 1:30 മുതൽ വൈകുന്നേരം 4:30 വരെയാണ്.
  
ബിരുദ പ്രവേശനം 2022-23  

കണ്ണൂർ സർവ്വകലാശാലയുടെ  അഫിലിയേറ്റഡ്  കോളേജുകളിലെ (Govt./Aided/Self Financing) യു.ജി  കോഴ്സുകളിലേക്ക് 2022-23   അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (General/Reservation/Community/ Management/sports quota ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 


കേരളയൂണിവേഴ്സിറ്റി  

എം.ബി.എ

എം.ബി.എ. (ജനറൽ), എം.ബി.എ. (ടൂറിസം) - ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ കേരളസർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.), സി.എസ്.എസ്. സ്കീമിൽ എം.ബി.എ. (ജനറൽ), എം.ബി.എ. (ടൂറിസം) കോഴ്സുകളിലേക്ക് 2022 - 23 അദ്ധ്യയന വർഷത്തെ പ്രവേശന ത്തിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 20 വരെ നീട്ടിയിരുന്നു. അന്നേ ദിവസം വരെ അപേക്ഷ സമർപ്പിച്ച യോഗ്യരായ എല്ലാ പ്രവേശനാർത്ഥികളും ജൂൺ 27, 28 എന്നീ തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്ക് ഹാജരാകേണ്ടതാണ്. പുതുക്കിയ വിജ്ഞാപനത്തിന് സർവകലാശാലയുടെ അഡ്മിഷൻ പോർട്ടൽ (www.admission.keralauniversity.ac.in) സന്ദർശിക്കുക.

പരീക്ഷാഫലം

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസർ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് (എസ്.ഡി.ഇ. - 2019 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018 അഡ്മിഷൻ), ഡിസംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 



 


0 comments: