2022, ജൂൺ 26, ഞായറാഴ്‌ച

നിംഹാന്‍സില്‍ ബി.എസ് സി നഴ്സിങ്, പാരാമെഡിക്കല്‍ പ്രവേശനം

 


നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റര്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) ബംഗളൂരു ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.വിജ്ഞാപനം, പ്രോസ്‍പെക്ടസ് യു.ജി -2022-23 www.nimhans.ac.inല്‍. പ്രവേശന പരീക്ഷ ജൂലൈ 24ന് ബംഗളൂരുവില്‍.

ബി.എസ് സി നഴ്സിങ്- നാലു വര്‍ഷം+ ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്. സീറ്റുകള്‍ 85. (കര്‍ണാടകക്കാര്‍ക്ക് 50, ദേശീയതലത്തില്‍ 35). യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യം. 45 ശതമാനം മാര്‍ക്കില്‍ കുറയരുത്.

ബി.എസ് സി റേഡിയോഗ്രാഫി- മൂന്നു വര്‍ഷം + ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്. സീറ്റുകള്‍ 11. (കര്‍ണാടകക്കാര്‍ക്ക് 7, ഓള്‍ ഇന്ത്യ 4). യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, ബയാളജി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളായി പ്ലസ്ടു/തത്തുല്യം. 45 ശതമാനം മാര്‍ക്കില്‍ കുറയരുത്.

ബി.എസ് സി അനസ്തേഷ്യ ടെക്നോളി- മൂന്നു വര്‍ഷം + ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്. സീറ്റുകള്‍ 11. (കര്‍ണാടകക്കാര്‍ക്ക് 7, ഓള്‍ ഇന്ത്യ 4). യോഗ്യത- ശാസ്ത്രവിഷയങ്ങളില്‍ 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യം.

ബി.എസ് സി ക്ലിനിക്കല്‍ ന്യൂറോ ഫിസിയോളജി ടെക്നോളജി- മൂന്നു വര്‍ഷം + ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്. സീറ്റുകള്‍ 7 (കര്‍ണാടക 4, ഓള്‍ ഇന്ത്യ 2, സ്പോണ്‍സേഡ് 1). യോഗ്യത- ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യം.

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ന്യൂറോ പാതോളജി ടെക്നോളജി- ഒരു വര്‍ഷം. സീറ്റുകള്‍ 2. യോഗ്യത ബി.എസ് സി വിത്ത് MLT/ലൈഫ് സയന്‍സസ് അല്ലെങ്കില്‍ DMLTയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

പ്രായം 17-25. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് 40 വയസ്സ്. ഒ.ബി.സി/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 750 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 15നകം സമര്‍പ്പിക്കണം.

0 comments: