2022, ജൂൺ 26, ഞായറാഴ്‌ച

ബി.ആര്‍ക് കരിയറാക്കാം, സ്വപ്നങ്ങള്‍ പടുത്തുയര്‍ത്താം

 കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തോടൊപ്പം നടക്കുന്ന ബി.ആര്‍ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വരുമ്പോൾ  അപേക്ഷ സമര്‍പ്പിക്കണം.നാറ്റ സ്കോര്‍ കൂടാതെ ചില അധിക യോഗ്യതകള്‍ നിഷ്കര്‍ഷിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. നാറ്റ സ്കോര്‍ ബാധകമല്ലാത്ത ആര്‍ക്കിടെക്ചര്‍ പഠനാവസരങ്ങളുമുണ്ട്.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബി.ആര്‍ക് പ്രവേശനത്തിന് ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ ഭാഗമായുള്ള അഭിരുചി പരീക്ഷയിലും ഐ.ഐ.ടികളിലെ ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡിന്‍റെ ഭാഗമായി നടത്തുന്ന അഭിരുചി പരീക്ഷയിലും യോഗ്യത നേടണം.

പ്രവേശന പരീക്ഷ

കമ്പ്യൂട്ടർ  അധിഷ്ഠിത രീതിയിലാവും നാറ്റ പരീക്ഷ. യോഗ്യത നേടാന്‍ 200ല്‍ 70 മാര്‍ക്ക് വേണം. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ രണ്ടു സെഷനില്‍ നടത്തും. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ സെഷന്‍ താല്‍പര്യം അറിയിക്കണം. മൊത്തത്തില്‍ 200 മാര്‍ക്കുള്ള 125 ചോദ്യങ്ങള്‍ ഉണ്ടാകും. ഇതില്‍ 1/2/3 മാര്‍ക്കുള്ള മള്‍ട്ടിപ്ള്‍ ചോയ്സ്, മള്‍ട്ടിപ്ള്‍ സെലക്‌ട്, പ്രിഫറന്‍ഷ്യല്‍ ചോയ്സ് ടൈപ്, ന്യൂമെറിക്കല്‍ ആന്‍സര്‍ ടൈപ്, മാച്ച്‌ ദ ഫോളോവിങ് ചോദ്യങ്ങളുണ്ടാകാം.

ഡയഗ്രമാറ്റിക്, ന്യൂമെറിക്കല്‍, വെര്‍ബല്‍, ഇന്‍ഡക്ടിവ്, ലോജിക്കല്‍, അബ്സ്ട്രാക്‌ട് റീസണിങ്, സി​​​റ്റ്വേഷനല്‍ ജഡ്ജ്മെന്‍റ് തുടങ്ങിയവയില്‍കൂടി വിദ്യാര്‍ഥിയുടെ അഭിരുചി അളക്കുന്നതാകും ചോദ്യങ്ങള്‍. ഐ.ഐ.ടി, എന്‍.ഐ.ടി എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ക്കിടെക്ചര്‍ പ്രവേശനം നടക്കുന്നത് നാറ്റ സ്കോറിന്റെ അടിസ്ഥാനത്തിലാണ്.

പരീക്ഷക്കുള്ള യോഗ്യത

പ്ലസ് ടുതല യോഗ്യത പരീക്ഷ, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച്‌ ജയിച്ചിരിക്കണം. അപേക്ഷാര്‍ഥി പ്ലസ് ടു/തത്തുല്യ പ്രോഗ്രാം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച്‌ മൂന്നിനുംകൂടി മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും പ്ലസ്‌ ടു പരീക്ഷയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും വാങ്ങി ജയിക്കണം.

മാത്തമാറ്റിക്സ് നിര്‍ബന്ധ വിഷയമായി പഠിച്ച്‌ അംഗീകൃത ത്രിവത്സര ഡിപ്ലോമ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. നാറ്റ നടക്കുന്ന വര്‍ഷം യോഗ്യത പരീക്ഷ അഭിമുഖീകരിക്കുന്നവരെയും പരീക്ഷക്ക് അനുവദിക്കാറുണ്ട്.

മികച്ച സ്കോര്‍ നേടാം

താല്‍പര്യത്തിനനുസരിച്ച്‌ ഒരാള്‍ക്ക് ഒന്നോ രണ്ടോ മൂന്നോ പരീക്ഷകള്‍ അഭിമുഖീകരിക്കാം. രണ്ടും അഭിമുഖീകരിക്കുന്നവര്‍ക്ക് തമ്മില്‍ ഭേദപ്പെട്ട മാര്‍ക്കാകും സാധുവായ നാറ്റ സ്കോര്‍. മൂന്നു പരീക്ഷയും അഭിമുഖീകരിച്ചാല്‍ മെച്ചപ്പെട്ട രണ്ട് സ്കോറുകളുടെ ശരാശരിയാകും അന്തിമ നാറ്റ സ്കോര്‍.

ഫീസ്

അപേക്ഷഫീസ് ഓരോ ടെസ്റ്റിനും 2000 രൂപയാണ് (വനിതകള്‍/പട്ടിക/ ഭിന്നശേഷി/ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 1500 രൂപ). ഏതെങ്കിലും രണ്ടു ടെസ്റ്റുകള്‍ക്ക് അപേക്ഷിക്കാന്‍ ഇത് 4000/3000 രൂപയാണ്. ആദ്യ പരീക്ഷ എഴുതിക്കഴിഞ്ഞും രണ്ടാമത്തേതിന്‌ അപേക്ഷിക്കാന്‍ സമയമുണ്ട്‌.

മൂന്നു ടെസ്റ്റുകള്‍ക്കും ഒരുമിച്ച്‌ അപേക്ഷിക്കാനുള്ള ഫീസ് 5400/4050 രൂപയാണ്. വിദേശത്ത് പരീക്ഷകേന്ദ്രം എടുക്കുന്നവര്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ യഥാക്രമം 10,000, 20,000, 27,000 രൂപയാണ് അപേക്ഷഫീസ്. പ്രോസസിങ് ചാര്‍ജും ജി.എസ്.ടിയും പുറമെ.

കേരളത്തിലെ പരീക്ഷകേന്ദ്രങ്ങള്‍

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 158 കേന്ദ്രങ്ങള്‍ക്കു പുറമെ ദുബൈ, മനാമ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. അഖിലേന്ത്യ അടിസ്ഥാനത്തില്‍ മൂന്നു ചോയ്സുകള്‍ തിരഞ്ഞെടുക്കാം.

ഇന്ത്യക്കു പുറത്ത് ദുബൈ സെന്‍റര്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റ് ഓപ്ഷനുകള്‍ നല്‍കാന്‍ സാധിക്കില്ല. ദുബൈ എന്നത് മൂന്നാമത്തെയോ നാലാമത്തെയോ സെന്റര്‍ ആയി നല്‍കാനും സാധിക്കില്ല.

'നാറ്റ' സ്‌കോര്‍ നേടിയാല്‍

നാറ്റ' എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം 40 ശതമാനം മാര്‍ക്ക് നേടിയാല്‍ ഉപരിപഠനത്തിനുള്ള യോഗ്യത ലഭിക്കും. രണ്ടു വര്‍ഷത്തേക്കാണ് 'നാറ്റ' സ്‌കോര്‍ കാര്‍ഡിന് സാധുതയുള്ളത്. അതിനുള്ളില്‍ ഏതെങ്കിലും ആര്‍ക്കിടെക്ചര്‍ കോളജില്‍ അഡ്മിഷന്‍ നേടിയിരിക്കണം. കേരള എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ ബി.ആര്‍ക് പ്രവേശനത്തിനായി എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നില്ല.

എന്നാല്‍ 'നാറ്റ' യോഗ്യത നേടിയവര്‍ എന്‍ട്രന്‍സ് കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. വിവിധ കോളജുകളിലെ ബി.ആര്‍ക് മെറിറ്റ് സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ്, കൗണ്‍സലിങ് എന്നിവ എന്‍ട്രന്‍സ് കമീഷണറുടെ നേതൃത്വത്തിലാണ് നടക്കുക. മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ വിവിധ കോളജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.

പ്രവേശനം കേരളത്തില്‍

കേരളത്തില്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ കോളജുകളും ആര്‍ക്കിടെക്ചര്‍ സ്‌കൂളുകളും ബി.ആര്‍ക് കോഴ്‌സ് നടത്തുന്നുണ്ട്. നാറ്റ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിലെ പ്രവേശനം. സ്വകാര്യ കോളജുകളില്‍ പ്രവേശനം നേടും മുമ്ബ് അവിടത്തെ കോഴ്‌സിന് ഏതെങ്കിലും സര്‍വകലാശാലയുടെയും കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെയും അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണം. കോളജ് ഓഫ് എന്‍ജിനീയറിങ് (സി.ഇ.ടി), ശ്രീകാര്യം, തിരുവനന്തപുരം.

ഗവ. എന്‍ജിനീയറിങ് കോളജ്, തൃശൂര്‍, കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍, വെള്ളനാട്, തിരുവനന്തപുരം, ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിങ് കൊല്ലം, ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്ലം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാമ്ബാടി, കോട്ടയം, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ പാലക്കാട്, ഹോളി ക്രസന്റ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആലുവ, ഏഷ്യന്‍ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ വൈറ്റില, കൊച്ചി.

സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ മൂവാറ്റുപുഴ, കെ.എം.ഇ.എ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ കുഴിവേലിപ്പടി, ആലുവ, ഐ.ഇ.എസ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്ചിറ്റിലപ്പള്ളി, തൃശൂര്‍, തേജസ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍, തൃശൂര്‍, സ്‌നേഹ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ പാലക്കാട്, ദേവകി അമ്മാസ് ഗുരുവായൂരപ്പന്‍ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ ചേലേമ്ബ്ര, മലപ്പുറം, എം.ഇ.എസ് കോളജ് ഓഫ് എന്‍ജിനീയറിങ് കുറ്റിപ്പുറം.

അല്‍ സലാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, വേദവ്യാസ കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍, മലപ്പുറം, ഏറനാട് നോളജ് സിറ്റി കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ മഞ്ചേരി, മലപ്പുറം, കെ.എം.സി.ടി കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ മണാശ്ശേരി, കോഴിക്കോട്, എം.ഇ.എസ് കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍ കക്കോടി, കോഴിക്കോട് തുടങ്ങിയവയാണ് കേരളത്തിലെ സ്ഥാപനങ്ങള്‍.

ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങള്‍

1. ഐ.ഐ.ടി ഖരഗ്പുര്‍ (IIT Kharagpur)

2. ഐ.ഐ.ടി റൂര്‍ക്കി (IIT Roorkee)

3. എന്‍.ഐ.ടി കാലിക്കറ്റ് (NIT Calicut)

4. സി.ഇ.പി.ടി യൂനിവേഴ്സിറ്റി (CEPT University )

5. സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ന്യൂഡല്‍ഹി (School of Planning and Architecture, New Delhi)

6. ഐ.ഐ.ഇ.എ.സ്.ടി (IIEST)

7. സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (School of Planning and Architecture, Bhopal)

8. എന്‍.ഐ.ടി തിരുച്ചിറപ്പിള്ളി (NIT Tiruchirappalli)

9. സ്കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (School of Planning and Architecture, Vijayawada)

10. ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റി (Jamia Millia Islamia University.

0 comments: