2022, ജൂൺ 16, വ്യാഴാഴ്‌ച

പുതിയ എല്‍പിജി കണക്ഷന് ചിലവേറും

 

രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും. 850 രൂപയാണ് എണ്ണക്കമ്ബനികള്‍ പുതുതായി വര്‍ധിപ്പിച്ചത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിട്ടാണ് വര്‍ധിപ്പിച്ച തുക ഈടാക്കുന്നതെന്നും എണ്ണക്കമ്പനികള്‍ അറിയിച്ചു.

പുതിയ കണക്ഷനുള്ള ചിലവ് 1450 ല്‍ നിന്ന് 2200 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രഷര്‍ റെഗുലേറ്റന്റെ വില 150 നിന്ന് 250 ആക്കിയാണ് ഉയര്‍ത്തിയ പുതിയ നിരക്ക്. രണ്ടാം സിലിണ്ടര്‍ ആവശ്യമുള്ളവര്‍ വര്‍ധിപ്പിച്ച ഇതേ തുക രണ്ടാമതും നല്‍കണം.

0 comments: