2022, ജൂൺ 16, വ്യാഴാഴ്‌ച

(June 16)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര: ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും

 മലപ്പുറം: ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍  ബസ് യാത്രയ്ക്കായി ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നത് ഉറപ്പാക്കാന്‍ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാനം. നിലവില്‍ അധ്യയനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് 31 വരെ ആര്‍.ടി.ഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിന് സമയം അനുവദിച്ചു.കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍.ടി.ഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. 

എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുനർമൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം

 2022  മാർച്ച് എസ് .എസ് .എൽ .സി പരീക്ഷയുടെ ഉത്തര കടലാസുകളുടെ പുനർമൂല്യനിർണയം ,സ്‌ക്രൂട്ടിനി, ഫോട്ടോകോപ്പി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്കു  ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ  ഔദ്യോഗിക വെബ്സൈറ്റ് ആയ https://sslcexam.kerala.gov.in/ൽ  16-06-2022 മുതൽ ഓൺലൈനായി അപേക്ഷിക്കാം. രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുമ്പോൾ വിദ്യർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ് .അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരണങ്ങൾ നൽകി സേവ് ചെയുമ്പോൾ അപേക്ഷയിൽ   സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും ഒരിക്കൽ കൂടി പരിശോദിച്ചു തെറ്റുകൾ ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ CONFIRMATION ചെയ്യാവുന്നതാണ് .ഈ രീതിയിൽ ഫൈനൽ confirmation നടത്തുമ്പോൾ ലഭ്യമാക്കുന്ന print out,അപേക്ഷ ഫിസും പരീക്ഷ  എഴുതിയ സെന്ററിലെ പ്രഥമ അധ്യാപകന് ജൂൺ 20 നു വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ് .പ്രസ്‌തുത അപേക്ഷകൾ 22 -06 -2022 വൈകുന്നേരം 5 മണിക്ക് മുൻപ് പ്രധമ അദ്ധ്യാപകൻ confirmation പൂർത്തിയാക്കേണ്ടതാണ് .ഉത്തര കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും ഫോട്ടോകോപ്പിക്ക് 200 രൂപയും സ്‌ക്രൂട്ടിനിക്ക് 50 രൂപ നിരക്കിൽ ഫീസ് അടക്കണം .

എ പ്ലസ്​ നേട്ടത്തില്‍ കൂടുതല്‍ പേര്‍ക്ക്​ കാലിടറിയത്​ ഗണിതത്തില്‍

 മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്​ നേ​ടു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്കും കാ​ലി​ട​റി​യ​ത്​ ഗ​ണി​ത​ത്തി​ല്‍.4.26 ല​ക്ഷം പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 95,695 പേ​ര്‍​ക്കാ​ണ്​ ഗ​ണി​ത​ത്തി​ല്‍ എ ​പ്ല​സ്​ നേ​ടാ​നാ​യ​ത്. ഗ​ണി​ത പ​ഠ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പി​ന്നാ​ക്കാ​വ​സ്ഥ നാ​ഷ​ന​ല്‍ അ​ച്ചീ​വ്​​മെ​ന്‍റ്​ സ​ര്‍​വേ​യി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ എ​സ്.​എ​സ്.​എ​ല്‍.​സി ഫ​ല​വും പു​റ​ത്തു​വ​രു​ന്ന​ത്.

എ പ്ലസ് വിപ്ലവത്തിന്' ഫോക്കസ് ഏരിയയിലെ കടുംപിടുത്തത്തിലൂടെ നിയന്ത്രണം

കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തില്‍ ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ച എസ്.എസ്.എല്‍.സി പരീക്ഷയിലെ എ പ്ലസ് വിപ്ലവം ഫോക്കസ് ഏരിയയിലെ കടുംപിടുത്തത്തിലൂടെ നിയന്ത്രണത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്.കഴിഞ്ഞവര്‍ഷം 1,25,509 പേര്‍ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.പ്ലസ് വണ്‍ പ്രവേശനത്തില്‍ നാല് അലോട്ട്മെന്‍റുകള്‍ പിന്നിട്ടിട്ടും എ പ്ലസുകാര്‍ക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടായി. ഒടുവില്‍ 30 ശതമാനം വരെ സീറ്റ് വര്‍ധനവും 79 താല്‍ക്കാലിക ബാച്ചുകളും അനുവദിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്.

രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് സ്കൂൾ മാറ്റത്തിനു അപേക്ഷ ക്ഷണിച്ചു

 ഒരു സ്‌കൂളിൽ ഒന്നാം വർഷം പൂർത്തിയാക്കിയ ശേഷം ഹയർ സെക്കൻഡറി കോഴ്‌സിന്റെ രണ്ടാം വർഷം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ രണ്ടാം വർഷ സ്‌കൂൾ ട്രാൻസ്‌ഫറിന് അപേക്ഷ സമർപ്പിക്കണം. സംസ്ഥാന സിലബസിൽ പഠിച്ച ഹയർസെക്കൻഡറി ഒന്നാം വർഷം പൂർത്തിയാക്കിയ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് വിദ്യാർഥികളുടെ സ്കൂൾ ട്രാൻസ്ഫർ അപേക്ഷകൾ പരിഗണിക്കാനും ഒഴിവുകളുണ്ടെങ്കിൽ രണ്ടാം വർഷത്തിൽ പ്രവേശനം നേടാനും ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് അവകാശമുണ്ട്. സ്‌കൂൾ തുറന്ന് 30 ദിവസത്തിനുള്ളിൽ രണ്ടാം വർഷ സ്‌കൂൾ ട്രാൻസ്ഫർ അപേക്ഷ പൂർത്തീകരിക്കും. സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരസ്പര സ്കൂൾ കൈമാറ്റം അനുവദനീയമാണ്

പത്താംതരം തുല്യതാ പരീക്ഷ ഓഗസ്റ്റ് 17 മുതൽ

2022 ലെ പത്താംതരം തുല്യതാപരീക്ഷാ ഓഗസ്റ്റ് 17 മുതൽ 30 വരെ നടക്കും. പരീക്ഷാഫീസ് ജൂൺ 17 മുതൽ 25 വരെ പിഴയില്ലാതെയും 26 മുതൽ 28 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ) അടയ്ക്കാം.വിശദവിവരങ്ങൾ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ (pareekshabhavan.kerala.gov.in) ലഭിക്കും.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിൽ ബിരുദ, ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾ

 കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനു കീഴിലുള്ള ബിരുദ കോഴ്‌സുകളിലേക്കും ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. രണ്ടു വർഷത്തെ ഫൗണ്ടേഷൻ പ്രോഗ്രാമുകൾക്കും പ്രോഡക്റ്റ്് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, അപ്പാരൽ ഡിസൈൻ എന്നീ സ്പെഷ്യലൈസ്ഡ് ബിരുദ കോഴ്‌സുകളിലേക്കും ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. 45 ശതമാനം മാർക്കുനേടി പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്ക് 27 വരെ tthp://www.lbscetnre.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാവുന്നതാണ്.

സി ആപ്റ്റ് കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു

സി ആപ്റ്റ് മൾട്ടി മീഡിയ അക്കാഡമിയുടെ, തിരുവനന്തപുരം സെന്ററിൽ, ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ., ടാലി, ഗ്രാഫിക് ഡിസൈനിങ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ കോഴ്‌സുകൾക്ക് എസ്.എസ്.എൽ.സി/ പ്ലസ് 2 കഴിഞ്ഞവർക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. അപേക്ഷ ഫോമിനും, വിശദവിവരങ്ങൾക്ക്:  സി ആപ്റ്റ് സെന്റർ, എസ്.എസ്. കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1, ഫോൺ: 9447211254, 0471 2335852.

സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സ്

ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ സംഘടിപ്പിക്കുന്ന കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിങ് (ലോവർ, ഹയർ-ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിങ് എന്നീ വിഷയങ്ങളടങ്ങിയ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സിൽ ചേരുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്ലസ്ടു/തത്തുല്യ പരീക്ഷ  പാസായ 18നും 35 നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠന കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും.യോഗ്യതയുള്ള അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്‌പോർട് സൈസ് ഫോട്ടോ സഹിതം സെന്ററിൽ അപേക്ഷ നൽകണം. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: 0484 2623304.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിനു കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺ കുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2490670.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

 എം .ജി യൂണിവേഴ്സിറ്റി 

സൗജന്യ പരീക്ഷാ പരിശീലനം

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക് നിയമനത്തിനായി സഹകരണ സർവ്വീസ് എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ്‌ലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്നു.  പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 0481 2731025, 9605674818  എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

പരീക്ഷ ജൂൺ 29 നും ജൂലൈ എട്ടിനും

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അ്ഡമിഷനുകൾ - റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2014 അഡ്മിഷൻ -റീ-അപ്പിയറൻസ്) പരീക്ഷകൾ ജൂൺ 29, ജൂലൈ എട്ട് തീയതികളിലായി നടക്കും.

പരീക്ഷാ ഫീസ്

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ . എൽ.എൽ.ബി - ഓണേഴ്‌സ് (2012-2015 അഡ്മിഷനുകൾ - സപ്ലിമെന്ററി / 2011 അഡ്മിഷൻ - ഫസ്റ്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും.  പിഴയില്ലാതെ ജൂൺ 21 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 22 നും 1050 സൂപ്പർഫൈനോടു കൂടി ജൂൺ 23 നും അപേക്ഷിക്കാം. 

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. - എം.എസ്.സി. സൈക്കോളജി (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. 

വായനാ വാരാചരണം

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള  വായനാ വാരാചരണ  പരിപാടികൾ  ജൂൺ 23 ന് വ്യാഴാഴ്ച രാവിലെ 10.30 -നു സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ബി. കേരളവർമ്മ  ഉദ്ഘാടനം ചെയ്യും.  ഉച്ചയ്ക്ക് ചേരുന്ന സമ്മേളനത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രൊഫസർ ഡോ. ഷാജി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും.  കുട്ടികളുമായുള്ള  ശ്രീ. എ.ആർ. രേണുകുമാറിന്റെ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

നെറ്റ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഏഡ്യുക്കേഷനില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9447247627, 9048356933.

അസി. പ്രൊഫസർ ഒഴിവുകൾ

കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠന വിഭാഗത്തിലെ 2 അദ്ധ്യാപക ഒഴിവുകളിലേക്ക് 17-ന് രാവിലെ 10 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി. നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407255

എം.സി.എ. പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

BVoc. പ്രാക്ടിക്കൽ‍ പരീക്ഷ

രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020, നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 14-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

 ബി.കോം . ഹാള്‍ടിക്കറ്റ്

ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ റഗുലര്‍ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.




0 comments: