പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി.രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ പൂര്‍ണവിജയം നേടിയ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും അനുമോദിക്കാനെത്തിയതായിരുന്നു മന്ത്രി.
ദേശീയ നിലവാരത്തിലും സാര്‍വദേശീയ നിലവാരത്തിലുമുള്ള വിഷയങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും. സാമൂഹിക പ്രതിബദ്ധത, ഭരണഘടന മൂല്യങ്ങള്‍, കൃഷി, സംസ്കാരം, ഭാഷ തുടങ്ങിയവയും ഉള്‍പ്പെടുത്തും. പാഠപുസ്തകം പൂര്ണരൂപമായാല് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിന് അവസരമൊരുക്കും.
ഈ വര്‍ഷം സാധാരണ ക്ലാസുകള്‍ ഉള്ളതുപോലെ ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ടാകും. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. എസ്.എസ്.എല്‍.സി വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനം ഉറപ്പാക്കും. പ്രീപ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
0 comments: