2022, ജൂൺ 13, തിങ്കളാഴ്‌ച

പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് ദയാപുരം സ്കോളര്‍ഷിപ്പ്; അവസാന തീയതി ജൂണ്‍ 25

 

കോവിഡ് മൂലം ജീവനോ ജോലിയോ വരുമാനമോ നഷ്ടപ്പെട്ട പ്രവാസികളുടെ പെണ്‍മക്കള്‍ക്കായി ദയാപുരം കോളജ് ഏര്‍പ്പെടുത്തിയ പഠന സ്കോളര്‍ഷിപ്പുകള്‍ക്ക് ജൂണ്‍ 25 വരെ അപേക്ഷിക്കാം.

ബി.എസ്.സി ഫിസിക്സ് വിത്ത് കെമിസ്ട്രി, ബി.എ ഇംഗ്ലീഷ്, ബി.എസ്സി ലാംഗ്വേജ് ലിറ്ററേച്ചര്‍, ബി.എ ഫംങ്ഷണല്‍ ഇംഗ്ലീഷ്, ബി.എ ഹിസ്റ്ററി, ബികോം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയന്‍സ് എന്നീ കോഴ്സുകളില്‍ പ്രവേശനത്തിന് വിഷയ താല്‍പര്യവും പഠനത്തില്‍ അഭിരുചിയും ഉള്ള വിദ്യാര്‍ഥിനികള്‍ക്ക് ആണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.

അര്‍ഹതയുള്ള വിദ്യാര്‍ഥിനികള്‍ക്ക് അത്യാവശ്യമെന്ന് ബോധ്യപ്പെടുന്ന പക്ഷം ഹോസ്റ്റല്‍ പ്രവേശനവും നല്‍കും. scholarships@dayapuram.org എന്ന ഇ മെയിലില്‍ അപേക്ഷകയുടെ പ്ലസ് ടു വരെയുള്ള മാര്‍ക്ക് വിവരങ്ങള്‍, രക്ഷിതാക്കളില്‍ ഒരാളുടെ NRI Status സംബന്ധിച്ച വിവരങ്ങള്‍, സാമ്പത്തിക  സാമൂഹ്യ സ്ഥിതിയെപ്പറ്റിയും കുടുംബ സ്ഥിതിയെയും പറ്റിയുള്ള വിശദമായ കുറിപ്പ് എന്നിവ സഹിതം ജൂണ്‍ 25ന് മുമ്ബ് അപേക്ഷിക്കുക.

0 comments: