1990കൾ മുതൽ ലോകത്തിലെ ഒട്ട്സോഴ്സിങ്ങ് ഹബ്ബുകളിലൊന്നാണ് ഇന്ത്യ. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിദഗ്ധരുടെ കാര്യത്തിൽ, പ്രത്യേകിച്ച് എഞ്ചിനീയറിംഗിലും ഐടി രംഗത്തും ഇന്ത്യ ഉയർന്നുവരുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചു. മഹാമാരി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും മിക്ക മേഖലകളും ഡിജിറ്റലൈസ് ചെയ്യപ്പെടുകയും ചെയ്തു. തൽഫലമായി വർക്ക് ഫ്രം പോലുള്ള സംവിധാനങ്ങളും കൂടുതൽ പ്രചാരം നേടി.
തൊഴിലുടമകൾ മുമ്പെങ്ങുമില്ലാത്തവിധം വർക്ക് ഫ്ലെക്സിബിലിറ്റി അനുവദിച്ചു. ഐടി ഡെവലപ്പർമാർ, സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർ, ഓപ്പറേഷൻസ് ജീവനക്കാർ, ക്ലൗഡ് മേഖലയിൽ ജോലി ചെയ്യുന്നവർ, ഡാറ്റാ എഞ്ചിനീയർമാർ, കോഗ്‌നിറ്റീവ് ടെക്‌നോളജികളിൽ വൈദഗ്ധ്യം ഉള്ളവർ തുടങ്ങിയവർക്ക് ഡിമാൻഡ് ഉയർന്നു. പുതിയ പ്രതിഭകളെ കണ്ടത്താൻ എണ്ണമറ്റ അവസരങ്ങളും ദിനംപ്രതി ഉയർന്നുവരുന്നുണ്ട്. കഴിവുണ്ടെങ്കിൽ വീട്ടിലിരുന്നു തന്നെ ജോലി ചെയ്യാം. ശമ്പളത്തിന് പരിധിയില്ല. കഴിവാണ് പ്രധാനം.
ഐടി മേഖലയിൽ, പ്രത്യേകിച്ച് സോഫ്റ്റവെയർ ഡെവലപ്പ്മെന്റ് മേഖലയിൽ താത്പര്യമുള്ള ഇന്ത്യയിലെ യുവാക്കൾക്ക് ഏതൊക്കെ ജോലികൾ ലഭ്യമാണെന്നും അവ നേടുന്നതിന് എങ്ങനെ പരിശീലനം നൽകാമെന്നും ആണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. അതിന് താഴെപ്പറയുന്ന കഴിവുകൾ ഉണ്ടായിരിക്കണം
1. ആവശ്യങ്ങൾ കണ്ടെത്തുക (Figuring out needs (BA))
2. സോഫ്‌റ്റ്‌വെയർ പ്രവർത്തനത്തെക്കുറിച്ച് ചിന്തിക്കുക (Thinking about software functioning (PM))
3. തുടർച്ചയായി പരിശീലിക്കുക, പരിചയപ്പെടുക (Usage and engagement (UI/UX))
4. എങ്ങനെ നിർമ്മിക്കാമെന്ന് ആസൂത്രണം ചെയ്യുക (Planning how to build it (Architecture))
5. വ്യത്യസ്ത രീതികളിൽ അവ ലഭ്യമാക്കുക (Making it in different ways (Delivery))
6. ഡെവലപ്പ് ചെയ്ത കാര്യം മെയിന്റെയ്ൻ ചെയ്യുക (Maintaining it (DevOps))
7. സ്ഥിരമായി അപ്ഡേറ്റ് ചെയ്യുക (Updating it from time to time (CI/CD/CM))
ഇൻസ്റ്റാൾ ചെയ്ത സിസ്റ്റങ്ങളിൽ മാത്രമേ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുകയുള്ളോ, അതോ ഇന്റർനെറ്റ് സൗകര്യമുള്ള ആർക്കും ആക്‌സസ് ചെയ്യാനാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ നിങ്ങൾക്ക് തീരുമാനിക്കാം. സോഫ്‌റ്റ്‌വെയർ പ്രോസസ്സുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നിയന്ത്രിക്കണമെന്നും എന്നതിനെക്കുറിച്ചും അതിന്റെ സെക്യൂരിറ്റിയെക്കുറിച്ചും മറ്റ് സോഫ്‌റ്റ്‌വെയറുകളുമായി (API-കൾ) ഇടപഴകുന്ന രീതികളെക്കുറിച്ചുമൊക്കെ തീരുമാനിക്കുന്നത് നിങ്ങളാണ്. ഡെവലപ്പ് ചെയ്യുന്നതിനു മുൻപ് ചില സുരക്ഷാ സവിശേഷതകൾ (security features) ആസൂത്രണം ചെയ്യാം. ഡാറ്റ, ഉപയോക്താക്കൾ, ഉപയോഗം എന്നിവയുടെ തോത് അനുസരിച്ച്, സോഫ്‌റ്റ്‌വെയറിന് ശക്തമായ ക്ലൗഡും വലിയ ഡാറ്റ സാങ്കേതിക പിന്തുണയും ആവശ്യമായി വന്നേക്കാം. ഇപ്പോൾ പല കമ്പനികളും ഡൗൺലോഡ് ചെയ്യാവുന്ന സോഫ്‌റ്റ്‌വെയറുകൾക്കു പകരം അവരുടെ SaaS മൊഡ്യൂളിലേക്ക് ആക്‌സസ് നൽകാനും ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനായി ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കാനുമാണ് താൽപ്പര്യപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട നാല് ജോലികളെക്കുറിച്ചും അറിയാം.
1. ഫ്രണ്ട് എൻഡ് ഡെവലപ്പ്‍മെന്റ് (Front End Development)- സോഫ്റ്റ്വെയർ എങ്ങനെ ആയിരിക്കും എന്നും എല്ലാവർക്കും എങ്ങനെ ദൃശ്യമാകും എന്നും തീരുമാനിക്കുന്നു
2. ബാക്ക് എൻഡ് ഡെവലപ്പ്‍മെന്റ് (Back-end Developmen) - സോഫ്റ്റ്വെയർ എങ്ങനെ പ്രവർത്തിക്കും എന്ന് തീരുമാനിക്കുന്നു
3. ഡാറ്റാബേസ് ഡെവലപ്പ്‍മെന്റ് (Database Development) - ഡാറ്റ് പ്രോസസിങ്ങ്, സ്റ്റോറേജ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
4. എപിഐകൾ (APIs and DevOps) - ഡെവലപ്പ് ചെയ്യുന്ന സോഫ്റ്റ്‍വെയറുകൾ മറ്റു സോഫ്റ്റ്‍വെയറുകളുമായി ചേർന്നു പ്രവർത്തിക്കുന്നത് എങ്ങനെ എന്നു കണ്ടെത്തുന്നു.
ഏറ്റവും പുതിയ ട്രെൻഡുകൾ അനുസരിച്ച്, സോഫ്‌റ്റ്‌വെയർ വിന്യസിച്ചുകഴിഞ്ഞാൽ ( അത് എവിടെയായിരിക്കണമെന്നും എങ്ങനെ ആയിരിക്കണമെന്നും തീരുമാനിക്കുന്നത്) ഒരു CI/CD/CM പ്രക്രിയയിലൂടെയാണ് അപ്‌ഗ്രേഡുകൾ സംഭവിക്കുന്നത്. തുടർച്ചയായ ഏകീകരണവും, നിരീക്ഷണവുമെല്ലാം ആവശ്യമാണ്. സ്‌മാർട്ട്‌ഫോണുകളിൽ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കുന്നത് കണ്ടിട്ടുണ്ടാകുമല്ലോ.
സാങ്കേതികവിദ്യ അത്ഭുതകരമാം വിധം വികസിക്കുമ്പോൾ, വിവിധ ഉപകരണങ്ങൾക്കും യന്ത്രസാമഗ്രികൾക്കും വിപുലമായ എന്റർപ്രൈസ് സിസ്റ്റങ്ങൾക്കും പ്രവർത്തിക്കാനുള്ള സോഫ്റ്റ്‌വെയറുകളും ആവശ്യമാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഭൂരിഭാഗം ജോലികളും ഈ മേഖലയിൽ കേന്ദ്രീകരിക്കപ്പെടും.
1. എന്തുകൊണ്ട് ഒരു ഫ്രണ്ട്-എൻഡ് ഡെവലപ്പർ ആകണം?
ഇക്കാലത്ത് ഭൂരിഭാഗം പേരും കൂടുതൽ സമയവും ഓൺലൈനിൽ ചെലവഴിക്കുന്നവരാണ്. ഓരോ ഓൺലൈൻ ആപ്ലിക്കേഷനിലും ഉപയോക്താക്കൾക്ക് ഇടപഴകാനുള്ള അവസരവും ഉണ്ട്. നിങ്ങൾ ഒരു വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ വെൽകം പേജ്, മെനു, സൈറ്റ് മാപ്പ്, നാവിഗേഷനും യൂട്ടിലിറ്റിയും എളുപ്പമാക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം കാണാം. ഈ ഘടകങ്ങളെയെല്ലാം 'ഫ്രണ്ട് എൻഡ്' (front end) എന്ന് വിളിക്കുന്നു. ഇന്റർഫേസ് രൂപകൽപനയുടെയും നിർവ്വഹണത്തിന്റെയും ചുമതലയുള്ള വ്യക്തിയാണ് ഒരു ഫ്രണ്ട്-എൻഡ് ഡെവലപ്പർ. സംശയം തോന്നുന്ന ആപ്ലിക്കേഷനുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾക്ക് ഈ ഇന്റർഫേസ് ആവശ്യമാണ്. ഒരു വെബ്‌സൈറ്റിന്റെ രൂപവും ഭാവവും രൂപപ്പെടുത്തുന്ന വ്യക്തിയാണ് വെബ് ഡിസൈനർ. ഡിസൈൻ ഓൺലൈനിൽ പ്രവർത്തിക്കും ഉറപ്പാക്കാൻ ഫ്രണ്ട്-എൻഡ് ഡെവലപ്പർ CSS, HTML, JavaScript പോലുള്ള കോഡിംഗ് ഭാഷകൾ ഉപയോഗിക്കുന്നു.
2. ആരാണ് ഫ്രണ്ട് എൻഡ് ഡെവലപ്പർമാരെ നിയമിക്കുന്നത്?
മിക്ക സോഫ്റ്റ്‍വെയർ കമ്പനികൾക്കും ഫ്രണ്ട്-എൻഡ് ഡെവലപ്പർമാരെ ആവശ്യമാണ് - ഈ റോളുകൾ ജൂനിയർ, മിഡിൽ അല്ലെങ്കിൽ സീനിയർ ലെവലുകളിൽ ഉള്ളതാകാം. വെബ്, ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് കമ്പനികൾ, ഐടി ഓർഗനൈസേഷനുകൾ, കൺസൾട്ടിംഗ് കമ്പനികൾ, ആരോഗ്യം, ധനകാര്യം, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെ കമ്പനികൾ തുടങ്ങിയവക്കെല്ലാം ഫ്രണ്ട് എൻഡ് ഡെവലപ്പർമാരെ ആവശ്യമാണ്.
3. ഈ തൊഴിലുടമകൾ എവിടെയാണ്?
ഇന്ത്യ, ജർമ്മനി, യു.എസ്.എ, ബെൽജിയം, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ ഇത്തരം കമ്പനികൾ ഉണ്ട്. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും പുതിയ ടാലന്റ് സെന്ററുകൾ ഉയർന്നുവരുന്നു, കൂടാതെ ഇന്ത്യയിലെ ടയർ II, III നഗരങ്ങളിലും ഇത്തരം കമ്പനികൾ ഉണ്ട്.
4. എത്രമാത്രം സമ്പാദിക്കാം?
നിങ്ങളുടെ അനുഭവവും വൈദഗ്ധ്യവും അനുസരിച്ച് പ്രതിവർഷം 3 മുതൽ 15 ലക്ഷം വരെ ശമ്പളം നേടാം.
5. യോഗ്യത നേടുന്നതിന് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്?
• ഒരു സോഫ്റ്റ്‌വെയറിൽ നിങ്ങളെ ആകർഷിക്കുന്നതെന്താണെന്ന് കണ്ടെത്തുക
• നിങ്ങളുടെ ഓർഗനൈസേഷന്റെ വെബ്‌സൈറ്റ് എല്ലാ ഉപകരണങ്ങളിലും നന്നായി റെൻഡർ ചെയ്യുമെന്ന് ഉറപ്പുനൽകുന്നതിന് ഉത്തരവാദിത്തമുള്ള വെബ് ഡിസൈൻ മാനദണ്ഡങ്ങൾ ഉപയോഗിക്കുക.
• ആപ്പുകൾ വികസിപ്പിക്കുന്നതിന് ഒരു ചട്ടക്കൂട് സൃഷ്‌ടിക്കുക, ഉപയോക്താക്കളുടെ ആവശ്യങ്ങളും അറിയുക.
• സോഫ്റ്റ്‌വെയർ, ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ളതാക്കുക.
• വെബ്‌സൈറ്റിന്റെ പ്രവർത്തനം നിരീക്ഷിക്കുക, ട്രാഫിക്കിൽ ഉണ്ടാകുന്ന കുറവുകൾ നിരീക്ഷിക്കുകയും പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുകയും ചെയ്യുക.
• ഡെവലപ്‌മെന്റ് ടീമിനൊപ്പം, വെബ്‌സൈറ്റ് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തുക.
5. മറ്റ് ആവശ്യകതകൾ എന്തൊക്കെയാണ്?
• കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദം നേടുക. അല്ലെങ്കിൽ യൂട്യൂബ് വീഡിയോകൾ കാണുക.
• HTML, CSS, JavaScript, jQuery എന്നിവയുൾപ്പെടെയുള്ള കോഡിംഗ് ഭാഷകൾ പരിചയപ്പെടുക.
•സെർവർ സൈഡ് സിഎസ്എസ് (server-side CSS) മനസ്സിലാക്കുക.
• ഗ്രാഫിക് ഡിസൈൻ സോഫ്‌റ്റ്‌വെയർ (ഉദാ. അഡോബ് ഇല്ലസ്‌ട്രേറ്റർ) പരിചയപ്പെടുക
• SEO യെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കുക.
• പ്രശ്‌നപരിഹാരത്തിനുള്ള കഴിവുകൾ ഉണ്ടായിരിക്കുകയും സഹപ്രവർത്തകർ, മാനേജർമാർ, ക്ലയന്റുകൾ എന്നിവരുമായി ഫലപ്രദമായി ആശയവിനിമയം നടത്തുകയും ചെയ്യുക
• ടീമിനൊപ്പം നന്നായി പ്രവർത്തിക്കാനുള്ള കഴിവുകൾ സ്വന്തമാക്കുക.
6. എങ്ങനെ സ്വയം പരിശീലിക്കാം?
•CSS, JavaScript, HTML എന്നിവ പഠിക്കുക. React, Vue, Angular തുടങ്ങിയവയെക്കുറിച്ചും മനസിലാക്കുക
• വായിച്ചും ഗവേഷണം നടത്തിയും ഈ റോളിനെക്കുറിച്ച് അറിയുക.
• നിരന്തരം പരിശീലിക്കുക . ഡമ്മി വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും നിർമ്മിക്കുകയും നിങ്ങളുടെ പോർട്ട്‌ഫോളിയോ മെച്ചപ്പെടുത്തുകയും ചെയ്യുക.
7. ഫ്രണ്ട് എൻഡ് സ്കിൽസ് പഠിച്ചതിനു ശേഷം എന്തു ചെയ്യണം?
• ട്യൂട്ടോറിയലുകൾ, ടൂളുകൾ, ഓപ്പൺ സോഴ്സ് പ്രോജക്ടുകൾ എന്നിവ നോക്കുക.
• ഒരു ഫ്രണ്ട്-എൻഡ് ഡെവലപ്പർ ക്ലാസിൽ ചേരുക. പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് പഠിക്കുക
• ഒരു ജൂനിയർ ഫ്രണ്ട്-എൻഡ് ഡെവലപ്പറായി പ്രവർത്തിക്കുക. കൂടുതൽ അറിവുള്ള ആളുകളുടെ കീഴിൽ ജോലി ചെയ്യുന്നത് ചിലപ്പോൾ പുതിയ കഴിവുകൾ നേടാനുള്ള ഏറ്റവും മികച്ച മാർഗമാണ്.
0 comments: