2022, ജൂൺ 16, വ്യാഴാഴ്‌ച

എസ്എസ്എല്‍സി ഉത്തരകടലാസുകളുടെ പുനർമൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ജൂണ്‍ 16 മുതല്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം

2022  മാർച്ച് എസ് .എസ് .എൽ .സി പരീക്ഷയുടെ ഉത്തര കടലാസുകളുടെ പുനർമൂല്യനിർണയം ,സ്‌ക്രൂട്ടിനി, ഫോട്ടോകോപ്പി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്കു  ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ  ഔദ്യോഗിക വെബ്സൈറ്റ് ആയ https://sslcexam.kerala.gov.in/ൽ  16-06-2022 മുതൽ ഓൺലൈനായി അപേക്ഷിക്കാം. 

രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുമ്പോൾ വിദ്യർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ് .അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരണങ്ങൾ നൽകി സേവ് ചെയുമ്പോൾ അപേക്ഷയിൽ   സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും ഒരിക്കൽ കൂടി പരിശോദിച്ചു തെറ്റുകൾ ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ CONFIRMATION ചെയ്യാവുന്നതാണ് .

ഈ രീതിയിൽ ഫൈനൽ confirmation നടത്തുമ്പോൾ ലഭ്യമാക്കുന്ന print out,അപേക്ഷ ഫിസും പരീക്ഷ  എഴുതിയ സെന്ററിലെ പ്രഥമ അധ്യാപകന് ജൂൺ 20 നു വൈകുന്നേരം അഞ്ചു മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ് .പ്രസ്‌തുത അപേക്ഷകൾ 22 -06 -2022 വൈകുന്നേരം 5 മണിക്ക് മുൻപ് പ്രധമ അദ്ധ്യാപകൻ confirmation പൂർത്തിയാക്കേണ്ടതാണ് .ഉത്തര കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും ഫോട്ടോകോപ്പിക്ക് 200 രൂപയും സ്‌ക്രൂട്ടിനിക്ക് 50 രൂപ നിരക്കിൽ ഫീസ് അടക്കണം .പ്രഥമ അധ്യാപകൻ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റ് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും അപേക്ഷകർക്ക് രസീത് നൽകേണ്ടതാണ് .ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21-06-2022 ആണ്.പുനർമൂല്യം നടത്തിയതിനു ശേഷം ഗ്രേഡ് കൂടിയാൽ ഫീസ് പരീക്ഷാർത്ഥിക്കു തിരിച്ചു നൽകേണ്ടതാണ് .

പ്രഥമ അധ്യാപകരുടെ ചുമതലകൾ 

പ്രഥമ അധ്യാപകൻ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റ് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും അപേക്ഷകർക്ക് രസീത് നൽകേണ്ടതാണ് .അപേക്ഷകരിൽ നിന്ന് ലഭിച്ച ഫീസ് വിവരങ്ങൾ  മുതലായവ രെജിസ്റ്ററിൽ സൂഖിക്കേണ്ടത് ആവശ്യമുള്ളപ്പോൾ ഹാജരാക്കേണ്ടതാണ് .പുനർമൂല്യം നടത്തിയതിനു ശേഷം ഗ്രേഡ് കൂടിയാൽ ഫീസ് പരീക്ഷാർത്ഥിക്കു തിരിച്ചു നൽകേണ്ടതാണ് .ബാക്കിയുള്ള തുക 0220 -01 -102 -92 -other receipts എന്ന ശീർഷകത്തിൽ ചെലാൻ  മുഖേന അടക്കേണ്ടതും അതിന്റെ ഫോട്ടോകോപ്പി ഈ സ്റ്റെമെന്റ്റ് സഹിതം ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ് .യാതൊരു കാരണവശാലും വിദ്യർത്ഥികളിൽ നിന്ന് ലഭിക്കുന്ന ഫീസ് കൈവശം സൂക്ഷിക്കാൻ പാടുള്ളതല്ല .പ്രധാന അധ്യാപകൻ ഫീസ് അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ 18 % പിഴയോടെ പലിശ സഹിതം തുക അടക്കേണ്ടതും അവരുടെ പേരിൽ നടപടികൾ സ്വീകരിക്കേണ്ടതുമാണ് .

പ്രഥമ അധ്യാപകൻ അപേക്ഷ confirm ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

1 .iExaMS login ചെയ്തശേഷം post examination menu വിൽ നിന്ന് revaluvation menuവിന്റെ  sub menuആയ  revaluvatio  application verification വഴി ലഭിച്ചിട്ടുള്ള അപേക്ഷകളുടെ ലിസ്റ്റ് ലഭ്യമാക്കുക 

2 .ഓരോapplication   ലും ഉള്ളview application ബട്ടൺ ക്ലിക്ക് ചെയ്താൽ application ന്റെ വിശദ  വിവരങ്ങൾ കാണാം .ഈ വിവരങ്ങൾ അപേക്ഷയോടൊപ്പം സമർപ്പിച്ച വിവരങ്ങളുമായി ഒത്തു നോക്കി ബോധ്യപ്പെട്ടാൽ വെരിഫൈ application എന്ന ബട്ടൺ ക്ലിക്ക് ചെയ്ത അപേക്ഷ സമർപ്പണം പൂർത്തിയാക്കാവുന്നതാണ് 

3 .application verification പൂർത്തിയാക്കിയതിനു ശേഷം റിപ്പോർട്ട് മെനുവിൽ നിന്ന്  revaluavation photocopy scrutiny എന്നിവയുടെ അബ്സ്ട്രാക്ട് റിപ്പോർട്ട് ലഭ്യമാണ് .

4 .അപേക്ഷകൾ സ്കൂളിൽ ലഭിക്കുന്ന മുറക്ക് തന്നെ ഹെഡ്മാസ്റ്റർമാർ ഓൺലൈൻ confirmation നടത്തി തീർക്കേണ്ടതാണ് .22-06 -22 നു വൈക്കീട്ടു അഞ്ചു മണിക്ക് മുന്പായി എല്ലാ അപേക്ഷകളും പരിശോധിച്ച്  confirmation നടത്തി തീർക്കേണ്ടതാണ്.

എങ്ങനെ അപേക്ഷിക്കാം 





REVALUVATION,SCRUTINY,PHOTOCOPY APPLICATION FORM - Click Here


0 comments: