മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്നതില്‍ കൂടുതല്‍ പേര്‍ക്കും കാലിടറിയത് ഗണിതത്തില്‍.4.26 ലക്ഷം പേര് പരീക്ഷയെഴുതിയതില്‍ 95,695 പേര്‍ക്കാണ് ഗണിതത്തില്‍ എ പ്ലസ് നേടാനായത്. ഗണിത പഠനത്തില്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ പിന്നാക്കാവസ്ഥ നാഷനല്‍ അച്ചീവ്മെന്റ് സര്‍വേയില്‍ ഉള്‍പ്പെടെ പ്രതിഫലിക്കുന്നതിനിടെയാണ് എസ്.എസ്.എല്‍.സി ഫലവും പുറത്തുവരുന്നത്.
ഫിസിക്സില്‍ 1,25,229 പേര്‍ക്കും കെമിസ്ട്രിയില്‍ 1,27,975 പേര്‍ക്കും ഇംഗ്ലീഷില്‍ 1,33,914 പേര്‍ക്കും മാത്രമാണ് എ പ്ലസ് ലഭിച്ചത്. സോഷ്യല്‍ സയന്‍സില്‍ 1,51,666 പേര്‍ക്കും ഹിന്ദിയില്‍ 1,51,284 പേര്‍ക്കും ബയോളജിയില്‍ 1,64,085 പേര്‍ക്കുമാണ് എ പ്ലസ് ലഭിച്ചത്. വിഷയങ്ങളുടെ സംസ്ഥാന ശരാശരി മാര്‍ക്ക് പരിശോധിക്കുമ്ബോഴും കുറവ് ഗണിതത്തില്‍ തന്നെയാണ്. 100ല്‍ 68.32 മാര്‍ക്കാണ് സംസ്ഥാന ശരാശരി. കെമിസ്ട്രിയില്‍ ഇത് 72.1ഉം ഫിസിക്സില്‍ 73.68ഉം സോഷ്യല്‍ സയന്‍സില്‍ 74.31ഉം ആണ്. അതേസമയം, കൂടുതല്‍ വിദ്യാര്‍ഥികള്‍ പരാജയപ്പെട്ട വിഷയം കെമിസ്ട്രിയാണ്. കെമിസ്ട്രിയില്‍ 4,26,297 പേര് പരീക്ഷയെഴുതിയതില്‍ 4,24,959 പേര് വിജയിച്ചപ്പോള്‍ (99.68ശതമാനം) 1338 പേര് പരാജയപ്പെട്ടു. ഗണിതത്തില്‍ 4,26,319 പേര് പരീക്ഷയെഴുതിയതില്‍ 4,25,357 പേര് (99.77) വിജയിക്കുകയും 962 പേര് പരാജയപ്പെടുകയും ചെയ്തു.
0 comments: