ആധാര്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ച ശേഷം ബാക്കി അക്കങ്ങള്‍ മായ്ക്കുന്ന രീതിയാണ് സുരക്ഷിതമെന്നും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ലഭിക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ കഴിയുകയുള്ളുവെന്നുമാണ് അറിയിപ്പിലുണ്ടായിരുന്നത്.
ആധാര്‍ കാര്‍ഡില നമ്പറും , ക്യു ആര്‍ കോഡും മറ്റ് വിവരങ്ങളും പൊതുവായി പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗത്തിന് ഇട വന്നേക്കാം. അതിനാല്‍ മാസ്ക്ഡ് കോപ്പി ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതം. ഇത്തരത്തില്‍ മാസ്ക്ഡ് കോപ്പി ഉപയോഗിക്കാന്‍ നാം കൃത്രിമമായി ഒന്നും ചെയ്യേണ്ടതില്ല. യു ഐ ഡി എ ഐ തന്നെ മാസ്ക്ഡ് ആധാര്‍ എന്നുള്ള ഒരു സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മാസ്ക്ഡ് കാര്‍ഡ് എങ്ങനെ നേടാമെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല.
കാര്‍ഡിലെ ആദ്യത്തെ എട്ട് അക്കങ്ങള്‍ മറച്ചുവയ്ക്കുകയും അവസാനത്തെ നാല് അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള കാര്‍ഡിന്റെ പതിപ്പ് നമുക്ക് തന്നെ ആതോറിട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ സാധിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ അവസാനത്തെ നാലക്കം മാത്രമേ ആവശ്യം വരികയുള്ളു. ഈ അക്കങ്ങള്‍ രേഖപ്പെടുത്തുമ്ബോള്‍ തന്നെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് വ്യക്തിയുടെ വിവരങ്ങള്‍ ലഭിക്കും. അതുപോലെ തന്നെ അക്ഷയ പോലുള്ള സ്ഥാപനങ്ങളില്‍ അംഗീകൃത യൂസര്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ അവര്‍ക്കും ഈ നാലക്കം ഉപയോഗിച്ച് വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. അതിനാല്‍ തന്നെ മാസ്ക് ചെയ്ത കോപ്പി ഉപയോഗിക്കുന്നത് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ സഹായകമായിരിക്കും.
മാസ്ക് ചെയ്ത പതിപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
- ലോഗിന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ആധാര്‍ കാര്‍ഡ് നമ്പർ , സ്ക്രീനില്‍ തെളിഞ്ഞിരിക്കുന്ന കാപ്ചെ എന്നിവ അതാത് സ്ഥാനങ്ങളില്‍ ടൈപ്പ് ചെയ്യുക
- തുടര്‍ന്ന് സെന്‍ഡ് ഒ ടി പി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണില്‍ ലഭിച്ച ഒ ടി പി ടൈപ്പ് ചെയ്ത് ലോഗിന്‍ ചെയ്യുക
- തുടര്‍ന്ന് സര്‍വീസസ് എന്ന വിഭാഗത്തില്‍ നിന്നും ഡൗണ്‍ലോഡ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ സ്ക്രീനില്‍ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ തെളിയും. അതിന് മുകളിലുള്ള ഡു യു വാണ്ട് മാസ്ക്ഡ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ആ ഭാഗത്ത് ഒരു ടിക്ക് മാര്‍ക്ക് തെളിഞ്ഞ ശേഷം ഡൗണ്‍ലോഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ ആധാറിന്റെ മാസ്ക് ചെയ്ത പതിപ്പിന്റെ പി ഡി എഫ് ഫോര്‍മാറ്റില്‍ ഉള്ള ഫയല്‍ നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും. ഈ ഫയല്‍ തുറക്കണമെങ്കില്‍ ഒരു പാസ്‌വേഡ് നല്‍കേണ്ടി വരും. നിങ്ങളുടെ പേരിന്റെ ആദ്യത്തെ നാല് അക്ഷരവും (കാപ്പിറ്റല്‍), ജനന വര്‍ഷവും ചേരുന്നതാണ് നിങ്ങളുടെ പാസ്‌വേഡ്.ഉദാഹരണത്തിന് 1989 ല്‍ ജനിച്ച നിങ്ങളുടെ പേര് ANISH KUMAR എന്നാണ് എങ്കില്‍ ANIS1989 എന്നതായിരിക്കും നിങ്ങളുടെ പാസ്‌വേഡ്.
- പാസ്‌വേഡ് ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആധാറിന്റെ മാസ്ക് ചെയ്ത പതിപ്പ് തുറക്കാം.
- ഓരോ തവണ ഫയല്‍ ഓപ്പണ്‍ ചെയ്യണമെങ്കിലും ഈ പാസ്‌വേഡ് ആവശ്യമാണ് എന്ന കാര്യവും മറക്കരുത്.
- ആധാറിലെ എട്ടക്ക നമ്പറിന്റെ സഥാനത്ത് ആദ്യത്തെ എട്ടക്കങ്ങളുടെ സ്ഥാനത്ത് X എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കുക. ബാക്കിയെല്ലാ വിവരങ്ങളും പഴയ പടി തന്നെ ആയിരിക്കും.
- ആധാര്‍ കാര്‍ഡ് സാധാരണ ഗതിയില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇതേ വഴി തന്നെയാണ്.
0 comments: