അതേസമയം ഈ പുതിയ അപ്ഡേഷന്‍ പേടിഎമ്മിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും ബാധകമല്ല എന്നതാണ് രസകരം. തിരഞ്ഞെടുക്കപ്പെട്ട ചില ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ മൊബൈല്‍ റീചാര്‍ജിന് സര്‍ചാര്‍ജ് നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഈ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് പേടിഎം എന്ത് മാനദണ്ഡമാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ തന്നെ പേടിഎം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അധികം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കണവീനിയന്‍സ് ഫീ എന്ന പേരില്‍ വാങ്ങിയിരുന്ന തുക ഇപ്പോള്‍ പേടിഎം പ്ളാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള ഫീസ് എന്ന തരത്തിലേക്ക് മാറിയതോടെ ഇത് പലരുടെയും ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങുന്നത്.
പേടിഎമ്മിന്റെ ലാഭം കൂട്ടുന്നതിന് വേണ്ടിയുള്ള ഒരു ഉപായം എന്ന രീതിയിലാണ് ആപ്ളിക്കേഷന്‍ ഉടമകള്‍ സര്‍ചാര്‍ജിനെ കാണുന്നതെന്ന് വ്യക്തമാണ്. അതേസമയം പേടിഎം മാത്രമല്ല ഇത്തരത്തില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പേടിഎമ്മിന്റെ എതിരാളികളായ ഫോണ്‍പേ ഇതിന് മുൻപ് തന്നെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നവരില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കുന്നുണ്ടായിരുന്നു. ഭാവിയില്‍ ഗൂഗിള്‍ മുതലായ എല്ലാ യു പി ഐ വാലറ്റുകളും സര്‍ചാര്‍ജ് ഈടാക്കാന്‍ ആരംഭിക്കുമെന്നാണ് ടെക്ക് വിദഗ്ദ്ധര്‍ കരുതുന്നത്. അതേസമയം 100 രൂപയ്ക്ക് മുകളിലുള്ള മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രമാണ് പേടിഎം നിലവില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്.
0 comments: