2022, ജൂൺ 10, വെള്ളിയാഴ്‌ച

(June 10)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 ലിറ്റിൽ കൈറ്റ്‌സ്’ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്‌സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 21 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂലൈ 2ന് നടക്കും. സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.വിശദാംശങ്ങൾക്ക്: www.kite.kerala.gov.in.

സൗജന്യ കോച്ചിംഗിന്‌ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ട യില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ നടത്തുന്ന പിഎസ്‌സി, എസ്എസ്‌സി, ഐബിപിഎസ്, ആര്‍ആര്‍ബി  തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള സൗജന്യ കോച്ചിംഗിന്‌അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യം ആയിരിക്കും.ഫോണ്‍: 8281165072 , 9961602993, 0468 2329521.

സൈക്കോളജിയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷിക്കാം

സംസ്ഥാന റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.ആറു മാസമാണ് കാലാവധി. ശനി, ഞായർ, പൊതുഅവധി ദിവസങ്ങളിലാണ് ക്ലാസുകൾ. 18 വയസ് മുകളിലുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിലോ 9207825507,9495915740 എന്നീ നമ്പരുകളിലോ ലഭിക്കും.

അനിമേഷൻ കോഴ്‌സുകൾ

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ്  അനിമേഷൻ ഫിലിം മേക്കിംഗ് (12 മാസം),ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിംഗ് (6 മാസം) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകൾ.വിശദവിവരങ്ങൾക്ക്: 0471-2325154, 9037553242 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റൊഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മൂന്ന് ഒഴിവാണ് ഉള്ളത്. യോഗ്യതയുള്ള വിദ്യാര്‍ത്ഥിനികള്‍ അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പു സഹിതം തപാലായോ ഇ-മെയിലായോ അപേക്ഷിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 20 വൈകുന്നേരം 5 മണി.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2597900.

എസ് എസ് എല്‍ സി ഫലംവരാന്‍ അഞ്ചുദിവസം മാത്രം; ഗ്രേസ് മാര്‍ക്കില്‍ തീരുമാനമായില്ല

 എസ്.എസ്.എല്‍.സി. ഫലംവരാന്‍ അഞ്ചുദിവസംമാത്രം ബാക്കിയിരിക്കെ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നു.ഇത്തവണ ഗ്രേസ് മാര്‍ക്കുണ്ടാകുമോ അതോ കഴിഞ്ഞവര്‍ഷത്തെപ്പോലെ ബോണസ് മാര്‍ക്ക് തുടരുമോ എന്ന കാര്യത്തില്‍പോലും വിദ്യാഭ്യാസവകുപ്പ് വ്യക്തതവരുത്തിയിട്ടില്ല.കല, കായിക മത്സര ജേതാക്കള്‍ക്കുപുറമേ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്, എന്‍.സി.സി., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിവന്നിരുന്നത്. കോവിഡ് കാരണം ഇത്തരംപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞവര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിതമാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഏജന്‍സി വഴി പരിശോധിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ നിലവാരം പരിശോധിക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി പ്രത്യേക ഏജന്‍സിയെ നിയോഗിക്കും. എട്ടേക്കാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പി എം പോഷണ്‍ പദ്ധതിയിലൂടെ ഡല്‍ഹി സര്‍ക്കാര്‍ ഉച്ചഭക്ഷണം നല്‍കുന്നത്. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാനാണ് ഡല്‍ഹി സര്‍ക്കാറിന്റെ നീക്കം.എഫ് സി ഐ, എന്‍ ജി ഒ ഗോഡൗണുകളില്‍ നിന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കും.

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കു​ള്ള കോ​വി​ഡ് ​വാക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് തു​ട​ങ്ങും

 സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും.12 മു​ത​ല്‍ 14 വ​യ​സ്സ്​ വ​രെ​യു​ള്ള മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കും വാ​ക്‌​സി​നേ​ഷ​ന്‍ ഒ​രാ​ഴ്ച​ക്ക​കം പൂ​ര്‍ത്തി​യാ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ധ്യാ​പ​ക​രും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും ര​ക്ഷി​താ​ക്ക​ള്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും സു​ര​ക്ഷാ​സ​ന്ദേ​ശം ന​ല്‍കും.സ്കൂ​ളു​ക​ളി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പി.​ടി.​എ-​എ​സ്.​എം.​സി ഭാ​ര​വാ​ഹി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്ത് ര​ക്ഷി​താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്കൊ​പ്പം കു​ടും​ബ​ശ്രീ, അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ മു​ഖേ​ന കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന ഓ​ണ്‍ലൈ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി.സർവ്വകലാശാല വാർത്തകൾ 

പരീക്ഷാ ഫലം

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽസ് ന്യായ, വേദാന്ത, സാഹിത്യ, വ്യാകരണ - പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി / ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം.

സർട്ടിഫിക്കറ്റുകൾ 13 നകം സമർപ്പിക്കണം

ഒന്നാം സെമസ്റ്റർ (2021 അഡ്മിഷൻ)പഞ്ചവത്സര എൽ.എൽ.ബി. വിദ്യാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റു വിവരങ്ങൾ കോളേജുകൾ നാളെ (ജൂൺ 10ന്) വൈകിട്ട് 5 ന് മുൻപ് പോർട്ടലിൽ രേഖപ്പെടുത്തി  സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ജൂൺ 13 ന് വൈകിട്ട് 4 ന് മുൻപായി സർവകലാശാലയിൽ സമർപ്പിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.വോക് (2016 മുതൽ 2018 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി / 2014 മുതൽ 2015 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ് - പഴയ സ്‌കീം) ബീരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 15 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 16 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 17 നും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷ ജൂൺ 24 മുതൽ

ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2021 അഡ്മിഷൻ - റെഗുലർ / 2018 മുതൽ 2020 വരെയുള്ള അഡ്മിഷനുകൾ - സപ്ലിമെന്ററി / 2017 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ - സെക്കന്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും.  പിഴയില്ലാതെ ജൂൺ 13 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 14 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 15 നും അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

കാലിക്കറ്റ്‌ സര്‍വകലാശാലാ വാർത്തകൾ

അപേക്ഷത്തീയതി നീട്ടി

പിഎച്ച്.ഡി. ഓൺലൈൻ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒൻപതുവരെ നീട്ടി. 

രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.

ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്കൽ സയൻസ് നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഒക്ടോബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം. 

അധ്യാപക പരിശീലനം 

ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന മെറ്റീരിയൽ സയൻസ് റിഫ്രഷർ കോഴ്സ് ജൂൺ 17 മുതൽ 30 വരെ. ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. കെമിസ്ട്രി, ഫിസിക്‌സ്‌, നാനോ സയൻസ് അധ്യാപകർക്ക് കോഴ്സിൽ പങ്കെടുക്കാം. ugchrdc.uoc.ac.in ഫോൺ: 0494 2407351. 

കേരള സര്‍വകലാശാലാ വാര്‍ത്തകള്‍

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്(റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2017 &2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബറിൽ നാലാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്‌സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

വൈവാവോസി 

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി., ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ ആരംഭിക്കും.


0 comments: