2022, ജൂൺ 25, ശനിയാഴ്‌ച

സൗജന്യ നഴ്സിംഗ് പഠനം; അപേക്ഷ ക്ഷണിച്ചു; വിശദ വിവരങ്ങൾ ഇങ്ങനെ

 

പാലക്കാട്: ഇസാഫ് സൊസൈറ്റിയുടെ കീഴിൽ പാലക്കാട് ജില്ലയിലെ തച്ചമ്പാറയിൽ പ്രവർത്തിക്കുന്ന ദീനബന്ധു സ്കൂൾ ഓഫ് നഴ്സിംഗിൽ ഐഎൻസി – കെഎൻസി അംഗീകാരമുള്ള മൂന്നു വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്സിന്റെ 24-ാമത് ബാച്ചിൽ എസ് സി, എസ് ടി, ഒ ഇ സി തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യം. പ്രതിമാസം 200 രൂപ വീതം സ്റ്റൈപൻഡും ലഭിക്കും. പ്ലസ്ടു പാസ്സായ ഏത് ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349797494, 9544728103 (തിങ്കൾ-ശനി 10 AM – 5 PM)

0 comments: