2022, ജൂൺ 25, ശനിയാഴ്‌ച

രാജീവ് ഗാന്ധി സെന്ററില്‍ ബയോടെക്‌നോളജി എം.എസ്‌സി. പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജി എം.എസ്‌സി. ബയോടെക്‌നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.ഹരിയാണയിലെ റീജണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ അഫിലിയേഷനുള്ള പ്രോഗ്രാമില്‍ ഡിസീസ് ബയോളജി, ജനറ്റിക്എന്‍ജിനിയറിങ്, മോളിക്യുളാര്‍ ഡയഗണോസ്റ്റിക്‌സ് ആന്‍ഡ് ഡി.എന്‍.എ. പ്രൊഫൈലിങ് എന്നീ മൂന്ന് സവിശേഷമേഖലകളില്‍ പഠനാവസരമുണ്ട്.

ബയോടെക്‌നോളജിയുടെ അടിസ്ഥാനതത്ത്വങ്ങളുടെ പഠനത്തോടൊപ്പം, ലബോറട്ടറി പരിശീലനത്തിലും വ്യവസായ/ഗവേഷണ പ്രായോഗികജ്ഞാനത്തിലും പാഠ്യപദ്ധതി, പ്രാധാന്യം നല്‍കുന്നു.എന്റര്‍പ്രൈസ്, ഓണ്‍ട്രപ്രണര്‍ഷിപ്പ് എന്നീ ആശയങ്ങളും പാഠ്യപദ്ധതിയിലുണ്ട്. ആദ്യവര്‍ഷം പ്രതിമാസം 6000 രൂപ നിരക്കിലും രണ്ടാംവര്‍ഷം പ്രതിമാസം 8000 രൂപനിരക്കിലും സ്‌റ്റൈപ്പെന്റ് ലഭിക്കും.

യോഗ്യത: 60 ശതമാനം മാര്‍ക്ക് (പട്ടിക, ഒ.ബി.സി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് പോയന്റ് ആവറേജ് നേടിയുള്ള സയന്‍സ്,എന്‍ജിനിയറിങ്, മെഡിസിന്‍ എന്നിവയില്‍ ഒന്നിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബാച്ചിലര്‍ ബിരുദം വേണം. ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്ബയോടെക്‌നോളജി ((ഗാറ്റ്ബി) യില്‍ സാധുവായ സ്‌കോര്‍ നേടണം. ഗാറ്റ്ബി സ്‌കോര്‍ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.rgcb.res.in/MSc2022/ വഴി ജൂണ്‍ 30ന് വൈകീട്ട് 5.30 വരെ നല്‍കാം.

0 comments: