2022, ജൂൺ 3, വെള്ളിയാഴ്‌ച

PM KISAN FPO YOJANA യിൽ കൃഷിയ്ക്കും ബിസിനസ്സിനും 15 ലക്ഷം രൂപയുടെ സർക്കാർ സഹായം, കൂടുതലറിയാം

കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിരവധി പദ്ധതികൾ ആവിഷ്തകരിച്ച് നടപ്പിലാക്കുന്നുണ്ട്. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത്തരം പദ്ധതികൾ സഹായിക്കുന്നു.

ഇങ്ങനെ കർഷകർക്കായി കേന്ദ്ര സർക്കാർ നൽകുന്ന ഒരു മികച്ച പദ്ധതിയെ കുറിച്ചാണ് ചുവടെ വിവരിക്കുന്നത്. നിങ്ങളും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ് .കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സർക്കാർ സ്വീകരിക്കുന്ന ഒരു നടപടിയാണിത്. അതായത്, കൃഷിയുമായി ബന്ധപ്പെട്ട ബിസിനസ്സ് ആരംഭിക്കുന്നതിന് സർക്കാർ 15 ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പ്രധാനമന്ത്രി കിസാൻ എഫ്പിഒ പദ്ധതി എന്നാണ് ഇത് അറിയപ്പെടുന്നത്.

എന്താണ് പ്രധാനമന്ത്രി കിസാൻ എഫ്പിഒ സ്കീം 2022? 

കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ പ്രധാനമന്ത്രി കിസാൻ എഫ്പിഒ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് 15 ലക്ഷം രൂപ സഹായം നൽകുന്നു.

പ്രധാനമന്ത്രി കിസാൻ എഫ്പിഒ സ്കീം: എങ്ങനെ ആനുകൂല്യങ്ങൾ ലഭ്യമാകും?

ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന്, കർഷകർ ഒരുമിച്ച് ഒരു സംഘടനയോ കമ്പനിയോ രൂപീകരിക്കേണ്ടതുണ്ട്. ഇതോടെ കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ കർഷകർക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല. മാത്രമല്ല എളുപ്പത്തിൽ സാധനങ്ങൾ വാങ്ങാനും സാധിക്കും. ർഷകർക്കായി പ്രവർത്തിക്കുന്ന കർഷകരുടെയും ഉൽപ്പാദകരുടെയും ഒരു സംയുക്ത സംഘടനയാണ് FPO.

ഈ സ്ഥാപനം കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഈ പദ്ധതിയിലൂടെ 15,00000 രൂപ ഈ സംഘടനകൾക്ക് സർക്കാർ നൽകും. ഈ സ്കീമിന് കീഴിൽ, രാജ്യത്തെ 10,000 പുതിയ കർഷകരുടെ സംഘടനകൾ രൂപീകരിക്കാൻ വ്യവസ്ഥകൾ ചെയ്തിട്ടുണ്ട്.

FPOയുടെ പ്രയോജനങ്ങൾ

ഈ പദ്ധതിയിലൂടെ കർഷകർക്ക് ആനുകൂല്യം ലഭിക്കുകയും അവരുടെ വരുമാനം വർധിക്കുകയും ചെയ്യുന്നു. കർഷകർക്ക് ഇടനിലക്കാരിൽ നിന്ന് മോചനം ലഭിക്കുകയും അവർക്ക് അവരുടെ വിളകൾക്ക് നല്ല വില ലഭിക്കുകയും ചെയ്യും എന്നതും മറ്റൊരു സവിശേഷതയാണ്. സ്വാശ്രയ ഇന്ത്യ കാമ്പെയ്‌നിന് കീഴിൽ പ്രധാനമന്ത്രി കിസാൻ എഫ്‌പിഒ പദ്ധതിക്കായി 500 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിൽ എഫ്പിഒകൾ പ്രധാന പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.

പദ്ധതിയിലേക്ക് അംഗമാകുന്നതിന്

എഫ്പിഒയ്ക്ക് അപേക്ഷിക്കുന്നതിനായി ദേശീയ കാർഷിക വിപണിയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. വെബ്‌സൈറ്റിന്റെ ഹോം പേജിൽ, FPO എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിന് ശേഷം രജിസ്ട്രേഷൻ എന്ന ഓപ്ഷൻ സ്ക്രീനിൽ കാണാം. ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, പാസ്ബുക്ക്, ഐഡി പ്രൂഫ് എന്നിവ അപ്ലോഡ് ചെയ്ത് സ്കാൻ ചെയ്യുക.

0 comments: