2022, ജൂൺ 3, വെള്ളിയാഴ്‌ച

(June 3)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


(ജെ.ഇ.ഇ.) രണ്ടാം സെഷന് ജൂണ്‍ 30 വരെ  അപേക്ഷിക്കാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ 2022 (ജെ.ഇ.ഇ.) രണ്ടാം സെഷന് ജൂണ്‍ 30-ന് രാത്രി ഒന്‍പതുവരെ jeemain.nta.nic.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് അടയ്ക്കാന്‍ രാത്രി 11.50-വരെ സമയമുണ്ടാകും.

ഒന്നാംസെഷന് അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആദ്യ സെഷന്റെ അപേക്ഷാനമ്പര്‍, ഉപയോഗിച്ച പാസ്‌വേഡ്‌ എന്നിവ നല്‍കി ലോഗിന്‍ചെയ്ത് രണ്ടാംസെഷന് അപേക്ഷിക്കാം. എഴുതാനുദ്ദേശിക്കുന്ന പേപ്പറുകള്‍, പരീക്ഷാമീഡിയം, പരീക്ഷാകേന്ദ്രങ്ങളുടെ താത്പര്യം എന്നിവ നല്‍കി ബാധകമായ ഫീസ് അടയ്ക്കണം.

ജി.എസ്.ടി കോഴ്‌സ്: അപേക്ഷാ തീയതി നീട്ടി

കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) നടത്തുന്ന ഒരു വർഷത്തെ പോസ്‌ററ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 25 വരെ നീട്ടി. അംഗീകൃത സർവ്വകലാശാല ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങൾ ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ 9961708951, 0471-2593960, email: pgdgst@gift.res.in.

കണ്ണൂർ ഐ.ഐ.എച്ച്.ടിയിൽ സൗജന്യ പരിശീലന കോഴ്‌സ്

കണ്ണൂർ ഐ.ഐ.എച്ച്.ടിയിൽ സ്‌കീം ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ ടെക്‌സ്റ്റൈൽ സെക്ടർ (എസ്.സി.ബി.ടി) പദ്ധതിയുടെ ഭാഗമായി രണ്ട് മാസം കാലാവധിയുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. ജൂലായ് മാസം ആരംഭിക്കുന്ന കോഴ്‌സുകൾക്ക് കേന്ദ്ര ടെക്‌സ്‌റ്റൈൽ വകുപ്പിന്റെ സ്റ്റൈപ്പന്റും ലഭിക്കും..താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം വിശദമായ അപേക്ഷകൾ ദി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി -കണ്ണൂർ, തോട്ടട, (പി.ഒ) കിഴുന്ന,കണ്ണൂർ 670007 എന്ന വിലാസത്തിലോ knriiht@gmail.com ലോ അയയ്ക്കണം. അപേക്ഷ ജൂൺ 30 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04972 835390.

ബ്രെയിലി പാഠപുസ്തക ഇൻഡെന്റിങ്

കാഴ്ച വൈകല്യമുള്ള വിദ്യാർഥികൾക്കായി ബ്രെയിലി പാഠപുസ്തകങ്ങൾക്കുള്ള ഇൻഡെന്റിങ് ആരംഭിച്ചു. പുസ്തകങ്ങൾ ആവശ്യമുള്ള പ്ലസ്ടു വിദ്യാർഥികൾക്കു വേണ്ടി ജൂൺ 18 നകം സ്‌കൂൾ പ്രിൻസിപ്പലിന് അപേക്ഷ നൽകണം.

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ.പി.ഒ., തിരുവനന്തപുരം – 695 033 ഫോൺ: 0471-2325101, 9846033001. ഇ-മെയിൽ: keralasrc@gmail.com.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ 2022-23 വർഷത്തെ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് ബാച്ച് ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. തുടർന്നു കളക്ടർ വിദ്യാർഥികളുമായി സംവദിച്ചു.

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

രാജ്യത്തെ അംഗീകൃത സർവകലാശാലകളിൽ അവസാന സെമസ്റ്റർ/വർഷ ബിരുദാന്തര ബിരുദം ചെയ്യുന്നതോ നിലവിൽ എം.ഫിൽ/പിഎച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നതോ (രജിസ്റ്റർ ചെയ്തിട്ടുള്ളതോ) ആയ വിദ്യാർഥികൾക്ക് 2022-23 വർഷത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോമും https://spb.kerala.gov.in ൽ ലഭിക്കും.

യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ജൂൺ അഞ്ചിനു നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ സംസ്ഥാനത്തു പൂർത്തിയായി. രാവിലെ 9:30 മുതൽ 11:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ്  ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് ആനിമേഷൻ ഫിലിംമേക്കിംഗ് ( 12 മാസം), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ.അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി. അപേക്ഷാഫോം ksg.keltron.in ൽ ലഭിക്കും. 

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും എം.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. കെമിസിട്രി, ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയും 15-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 16-ന് നടക്കും.

സൗജന്യ പരിശീലനത്തിലൂടെ 'നെറ്റ്' നേടിയത് 116 പേര്‍

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ സൗജന്യ പരിശീലന ക്ലാസില്‍ പങ്കെടുത്ത് യു.ജി.സിയുടെ നെറ്റ് യോഗ്യത നേടിയവര്‍ക്ക് അഭിനന്ദനം. 116 പേരാണ് കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് നെറ്റ് യോഗ്യത നേടിയത്. മികച്ച നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു. 

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് - പ്രവേശനം ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ ബിരുദതലത്തിലുള്ള ഏഴ് മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ സ്വയം പോര്‍ട്ടലിലാണ് കോഴ്‌സുകള്‍ ലഭ്യമാകുന്നത്. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന ഈ സൗജന്യ കോഴ്‌സുകള്‍ക്ക് പ്രായഭേദമെന്യേ ആര്‍ക്കും പ്രവേശനം നേടാം. 

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷ മാറ്റി

ജൂൺ 20 ന് നടത്താനിരുന്ന 'എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് II (സി) പരീക്ഷ ജൂൺ 23 ലേക്ക് മാറ്റി.  എട്ടാം സെമസ്റ്റർ ബി.ടെക്ക് (1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ - മേഴ്‌സി ചാൻസ്) പരീക്ഷയുടെ ജൂൺ 28 ന് നടത്താനിരുന്ന 'കോസ്റ്റ് എസ്റ്റിമേഷൻ (യു)' പേപ്പർ ടൈം ടേബിളിൽ നിന്നും ഒഴിവാക്കി.

പരീക്ഷാ ഫലം

 2022 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് പഠനം) സ്‌പെഷ്യൽ സപ്ലിമെന്ററി വൈവാ വോസി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വെച്ച പരീക്ഷകൾ ജൂൺ ആറ് മുതൽ

ഏപ്രിൽ 25 ന് തുടങ്ങാൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച മൂന്നാം സെമസ്റ്റർ എം.എസ് സി.- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷകൾ ജൂൺ ആറിന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. 

പരീക്ഷാ ഫീസ്

 ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ് സി. (2021 അഡ്മിഷൻ - റെഗുലർ / 2020 അഡ്മിഷൻ - സപ്ലിമെന്ററി / 2019, 2018, 2017 അഡ്മിഷനുകൾ - മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 24 ന് ആരംഭിക്കും.  പിഴയില്ലാതെ ജൂൺ 14 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം.  ടൈം ടേബിൾ, മേഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ

റാങ്ക് പട്ടിക

അവസാന വർഷ ബി.എസ് സി. - മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) പരിശോധിക്കാം



0 comments: