പണിയെടുക്കാതെ പണമുണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് ഇത്രയും നാളായി നമ്മള്‍ കേട്ടത്. നിങ്ങളുടെ ഹോബി തന്നെ നിങ്ങള്‍ക്ക് പണം തന്നാലോ.പഴയകാല കറന്‍സികളും നാണയങ്ങളും ശേഖരിക്കുക എന്നത് പലരുടെയും രീതിയാണ്. വിദേശ നാണയങ്ങളടക്കം പല തരം നാണയങ്ങള്‍ ഇത്തരത്തില്‍ പലരുടെയും ശേഖരത്തിലുണ്ടാകും. എന്നാല്‍ നമ്മുടെ രാജ്യത്തെ പത്ത് രൂപ നോട്ട് പലരും ശേഖരിച്ചു വെച്ചിട്ടുണ്ടാകില്ല. സ്ഥിരമായി കയ്യില്‍ കിട്ടുന്ന നോട്ടിന് എന്താണിത്ര പ്രത്യേകത എന്നു കരുതി പലരും കാര്യമാക്കിയിട്ടില്ല. എന്നാല്‍ പത്ത് രൂപ നോട്ടിന് 30,000 രൂപ തരാമെന്ന് പറഞ്ഞാല്‍ അതിനൊരു പ്രത്യേകത കാണില്ലേ. കാലത്തെ അടയാളപ്പെടുത്തുക കൂടിയാണ് പഴയ കാലത്തെ കറന്‍സികളും നോട്ടുകളും. ഇതിനാല്‍ അവയുടെ വില നമ്മള്‍ കരുതുന്നതിലും അപ്പുറമാണ്. പഴയ കാലത്തെ കറന്‍സികള്‍ക്ക് ഇന്ന് വലിയ ഡിമാന്റാണ് വിപണിയില്‍. ഇത് എന്താണ് എന്ന് പരിശോധിക്കാം.
പത്ത് രൂപയ്ക്ക് 30,000 വില വരുന്നതെങ്ങനെ?
കാലങ്ങള്‍ കഴിയുമ്ബോള്‍ വസ്തുക്കള്‍ പുരാവസ്തുക്കളുടെ ഗണത്തിലേക്ക് മാറും, ഇതിന് വിപണിയില്‍ ആവശ്യക്കാരുണ്ട്. പത്ത് രൂപയ്ക്ക് മൂല്യം 30,000 രൂപയാകണമെങ്കില്‍ അതിന് ചില പ്രത്യേകതകള്‍ ആവശ്യമായിട്ടുണ്ട്. ഇത് എന്താണെന്ന് നോക്കാം. പത്ത് രൂപ നോട്ടിന്റെ ഒരു വശത്ത് അശോക സ്തംഭം പ്രിന്റ് ചെയ്തിട്ടുണ്ടാകണം. ഇത്തരത്തിലുള്ള നോട്ടാണ് 30,000 രൂപ കിട്ടാന്‍ യോഗ്യന്‍. കറന്‍സിയുടെ മറ്റൊരു വശത്ത് ബോട്ടിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ടായിരിക്കണം. 1943 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ചിറക്കിവയാണ് ഈ കറന്‍സിയില്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ സി.ഡി. ദേശ്മുഖിന്റെ ഒപ്പും ആവശ്യമാണ്. കറന്‍സിക്ക് മുകളില്‍ ഇംഗ്ലീഷില്‍ പത്ത് രൂപ എന്നും ആലേഖനം ചെയ്തിട്ടുണ്ടാകണം. ഇത്തരം സവിശേഷതകളുണ്ടെങ്കിലാണ് നോട്ടിന് 30,000 രൂപ ലഭിക്കുക.
രണ്ടു രൂപ നാണയം
ഇതുപോലെ ദേശീയ പതാക ആലേഖനം ചെയ്ത 1994 ലെ രണ്ടു രൂപ നാണയം കയ്യിലുണ്ടെങ്കിലും നേട്ടമുണ്ട്. അഞ്ച് ലക്ഷം വരെയാണ് ഈ നാണയങ്ങള്‍ക്ക് വില കണക്കായിട്ടുള്ളത്. വെള്ളിയുടെ 25 പൈസ നാണയത്തിന് 1.5 ലക്ഷം രൂപയാണ് വില. ബ്രിട്ടീഷ് കാലത്തെ വിക്ടോറിയ രാഞ്ജിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപ വെള്ളി നാണയത്തിന് രണ്ട് ലക്ഷം രൂപ വില ലഭിക്കും. 1918 ല്‍ ബ്രിട്ടീഷ് കാലത്ത് നിര്‍മിച്ച ഒരു രൂപ നാണയത്തിന് ലഭിക്കുന്ന വില 9 ലക്ഷംരൂപയാണ്. 1977-1979 എന്ന് ആലേഖനം ചെയ്ത ഒരു രൂപ നോട്ട് 45,000 രൂപയ്ക്ക് കോയിന്‍ ബസാര്‍ എന്ന വെബ്‌സൈറ്റില്‍ വില്‍ക്കാം. മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി ഹീരുഭായ് എം പാട്ടീലിന്റെ ഒപ്പ് രേഖപ്പെടുത്തിയ ഒരു രൂപ നോട്ടുകള്‍ക്കാണ് ഈ വില ലഭിക്കുക. ഇത്തരം നാണയങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍.
എങ്ങനെ വില്ക്കാം?
ഇത്തരം പ്രത്യേകതയുള്ള നാണയങ്ങളോ കറന്‍സിയോ കൈയ്യിലുള്ളവര്‍ക്ക് ഇത് എങ്ങനെ വില്പന നടത്താമെന്നത് കൂടി പരിചയപ്പെടാം. കോയിന്‍ ബസാര്‍ എന്ന വെബ്സൈറ്റാണ് 10 രൂപ നോട്ടിന് 30,000 രൂപ നല്‍കുന്നത്. ആദ്യം കോയിന്‍ ബസാര്‍.കോം എന്ന വെബ്‌സൈറ്റില്‍ പ്രവശിക്കുക. വെബ്സൈറ്റില്‍ കാണുന്ന രജിസ്‌ട്രേഷന്‍ ബാറില്‍ ക്ലിക്ക് ചെയ്ത് വില്പനക്കാരനായി രജിസ്റ്റര്‍ ചെയ്യുക. പത്ത് രൂപ നോട്ടിന്റെ ചിത്രം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. പ്രത്യേകതകള്‍ വ്യക്തമാകുന്ന തരത്തില്‍ ഇരുവശത്തെയും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണം. വില്പനക്കാരന്റെ ഫോണ്‍, ഇ- മെയില്‍ വിവരങ്ങള്‍ നല്‍കുക. ഇതോടെ നിങ്ങളുടെ കയ്യിലെ നോട്ടിന്റെ വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. വാങ്ങാന്‍ താല്‍പര്യമുള്ള ആള്‍ക്കാര്‍ നേരിട്ട് ബന്ധപ്പെട്ടും.
I have this 10rs note
മറുപടിഇല്ലാതാക്കൂ