2022, ജൂൺ 3, വെള്ളിയാഴ്‌ച

ഇനി ഒന്നര മി‌നിറ്റ് റീല്‍സ്; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ ഇന്‍സ്റ്റ​ഗ്രാം

 

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ഇന്‍സ്റ്റ​ഗ്രാം.ഇനിമുതല്‍ ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ചെയ്യാം എന്നതാണ് സുപ്രധാന മാറ്റം. കൂടുതല്‍ ആധികാരികതയോടെ കണ്ടന്റുകള്‍ അവതരിപ്പിക്കാന്‍ ഇതുവഴി അവസരമൊരുക്കുകയാണ് ലക്ഷ്യം.

90 സെക്കന്‍ഡ് റീലുകള്‍ ഉള്‍പ്പെടെയുള്ള പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റ​ഗ്രം ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, വിഡിയോകളുടെ പിന്നില്‍ സംഭവിക്കുന്ന കാഴ്ചകളും, അവതരിപ്പിക്കുന്ന വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുമടക്കം ഈ പുതിയ മാറ്റം ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുമെന്നാണ് കമ്പനി  പറയുന്നത്. ഇതിനുപുറമേ സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്ത് അത് വിഡിയോകളില്‍ ചേര്‍ക്കാനും ഇനിമുതല്‍ കഴിയും.

ഇംപോര്‍ട്ട് ഓഡിയോ എന്ന ഫീച്ചര്‍ ഉപയോ​ഗിച്ച്‌ സ്വന്തം ശബ്ദം വിഡിയോകളില്‍ ചേര്‍ക്കാനാകും. അഞ്ച് സെക്കന്റെങ്കിലും ദൈര്‍ഘ്യമുണ്ടെങ്കില്‍ സ്വന്തം ഓഡിയോ റീലുകളില്‍ ചേര്‍ക്കാന്‍ സാധിക്കും.

0 comments: