2022, ജൂൺ 19, ഞായറാഴ്‌ച

വിദേശ പഠനത്തിനുള്ള GSET സ്‌കോളര്‍ഷിപ്പ്: കേരളത്തിലെ 144 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി

 

ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിച്ച ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ് (GSET) വഴി വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് സ്‌കോളര്‍ഷിപ്പിന് 144 വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. 5 മുതല്‍ എട്ടു ലക്ഷം രൂപ വരെയാണ് ഓരോ വിദ്യാര്‍ത്ഥിക്കും ഫീസ് ഇനത്തിൽ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം യൂറോപ്പിലെ മൂന്ന് യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ചാണ് ജിസെറ്റ് സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് സംഘടിപ്പിച്ചത്.

800ലധികം വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റില്‍ പങ്കെടുത്തു. നഴ്‌സിംഗ് ഹെല്‍ത്ത് കെയര്‍, മാനേജ്‌മെന്റ് & എഞ്ചിനീയറിംഗ്, പോസ്റ്റ് ഗ്രാജുവേഷന്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുടെ റിസള്‍ട്ടാണ് പുറത്തു വന്നത്. വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിലൂടെ 10 കോടിയോളം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ലഭിക്കുക. ജിസെറ്റ് റിസള്‍ട്ട് അറിയാന്‍ www.admissionsdirect.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0 comments: