2022, ജൂൺ 20, തിങ്കളാഴ്‌ച

ശ്രദ്ധിക്കുക, ഇനി കൃത്യമായി റീചാര്‍ജ് ചെയ്തില്ലെങ്കില്‍ സിം എന്നന്നേക്കുമായി കട്ട് ആകും

 എയര്‍ടെല്ലും റിലയന്‍സ് ജിയോയും അടക്കമുള്ള മുന്‍നിര ടെലികോം കമ്പനികൾ  റീചാര്‍ജ് ചെയ്യാത്ത ഉപയോക്താക്കളെ റീചാര്‍ജ് ചെയ്യിപ്പിക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ഓഫറുകള്‍ നല്‍കുകയും ചെയ്യാറുണ്ട്.ആക്ടീവ് ആയി സിം കാര്‍ഡ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഈ ടെലിക്കോം  കമ്പനികൾ ഓര്‍മ്മിക്കാറുണ്ട്. സെക്കന്ററി സിം കാര്‍ഡ് ഉപയോഗിക്കുന്നവരെയാണ് ഇത്തരത്തില്‍ ഓര്‍മ്മിപ്പിക്കേണ്ടി വരാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പിന്നെയും റീചാര്‍ജ് ചെയ്യാത്ത സിം കാര്‍ഡുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് കമ്പനികൾ. 7.5 മില്ല്യണ്‍ കണക്ഷനുകളാണ് ഇത്തരത്തില്‍ ഒഴിവാക്കിയിരിക്കുന്നത്.

സിം

കഴിഞ്ഞ കുറച്ച്‌ പാദങ്ങളിലായി ടെലികോം താരിഫുകള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. പണം ചിലവഴിക്കാന്‍ താല്പര്യമില്ലാത്ത മിക്ക ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും രണ്ടാമത്തെ സിം ഒരു ഭാരമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ റീചാര്‍ജ് ചെയ്യാത്ത സെക്കന്റി സിം കാര്‍ഡുകള്‍ കമ്പനികൾ പൂര്‍ണമായും ഒഴിവാക്കുന്നു. കഴിഞ്ഞ കുറച്ച്‌ കാലത്തിനിടെ വിഐ, എയര്‍ടല്‍, ജിയോ എന്നീ മൂന്ന് ടെലികോം കമ്പനികളും താരിഫ് ഏകദേശം 20-25% വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. താരിഫ് വര്‍ധിപ്പിച്ചിട്ടും എയര്‍ടെലിനും ജിയോയ്ക്കും വലിയ നഷ്ടങ്ങളൊന്നു ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ ടെലികോം കമ്പനികൾ

ഏപ്രില്‍ മാസത്തില്‍ എല്ലാ ടെലിക്കോം കമ്പനികള്‍ക്കും ഉപയോക്താക്കളുടെ എണ്ണത്തില്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇന്ത്യന്‍ ടെലികോം കമ്പനികൾ 21 ദശലക്ഷം ആക്ടീവ് വരിക്കാരെ ചേര്‍ത്തു, അതേസമയം ഏപ്രിലില്‍ ഇടിവ് ഉണ്ടായി. റീചാര്‍ജ് ചെയ്യാത്ത കണക്ഷനുകള്‍ ഒഴിവാക്കുകയും നെറ്റ്‌വര്‍ക്കുകളും മറ്റ് സേഴ്സുകളും കൂടുതല്‍ സ്വതന്ത്രമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ടെലിക്കോം കമ്പനികൾ.

ആക്ടീവ് അല്ലാത്ത വരിക്കാര്‍

5ജി സ്പെക്‌ട്രം ലേലത്തിന് മുമ്ബായി ടെലികോം കമ്പനികള്‍ക്ക് അവരുടെ ഭാരം കുറയ്ക്കാനും നിര്‍ണായകമായ സോഴ്സുകള്‍ സ്വതന്ത്രമാക്കാനും ആക്ടീവ് അല്ലാത്ത വരിക്കാരെ ഒഴിവാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ടെലിക്കോം കമ്പനികള്‍ കരുതുന്നത്. ടെലികോം കമ്പനികളുടെ എണ്ണം വര്‍ധിക്കുകയും പുതിയ ഓഫറുകളും സ്കീമുകളും കൊണ്ട് വിപണി കുതിച്ചുയരുകയും ചെയ്തതിന് ശേഷം 2010 ഓടെ ആരംഭിച്ച ഒരു ട്രെന്‍ഡായിരുന്നു സെക്കന്ററി സിമ്മുകള്‍.

സെക്കന്ററി സിം കാര്‍ഡുകള്‍

ഒരു ഘട്ടത്തില്‍, ഇന്ത്യന്‍ ടെലികോം കണക്ഷനുകള്‍ അതിന്റെ ജനസംഖ്യയേക്കാള്‍ വലുതായിരുന്നു എന്നത് സെക്കന്ററി സിം കാര്‍ഡുകളുടെ ബാഹുല്യത്തെ കാണിക്കുന്നു. പിന്നീട് നല്ല ഡാറ്റ പാക്കേജുകള്‍ക്കും കവറേജുകള്‍ക്കുമായി വരിക്കാര്‍ രണ്ടാമത്തെ സിമ്മുകള്‍ ഉപയോഗിച്ചു തുടങ്ങി. ഓഫറുകള്‍ നല്‍കി തുടങ്ങിയതിന് ശേഷം ശരാശരി വരുമാനം കുറഞ്ഞതിനാല്‍ ടെലികോം  കമ്പനികൾ കടുത്ത സാമ്ബത്തിക പ്രശ്നങ്ങളിലായി. ഇതോടെയാണ് റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്.

റീചാര്‍ജ്

റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഡാറ്റയ്ക്കും മറ്റുമായി ഉപയോഗിക്കുന്ന സിം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സാമ്ബത്തികമായി വലിയ നഷ്ടം ഉണ്ടാക്കാനും ആരംഭിച്ചു. ഇതോടെ പലരും സെക്കന്ററി സിം കാര്‍ഡ് ഉപേക്ഷിക്കുകയാണ്. ഏപ്രിലില്‍ വോഡാഫോണ്‍ ഐഡിയയ്ക്ക് 1.5 ദശലക്ഷം വരിക്കാരെയാണ് നഷ്‌ടമായത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ഏകദേശം 23 ദശലക്ഷം വരിക്കാരെയാണ് മൊത്തത്തില്‍ വിഐയ്ക്ക് നഷ്ടമായിരിക്കുന്നത്.

ആക്ടീവ് വരിക്കാര്‍

എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരുടെയും ശരാശരി നോക്കിയാല്‍ 10 വരിക്കാരില്‍ 9 പേരും ആക്ടീവ് വരിക്കാരാണ് എന്നതാണ്. ഒരു ബില്യണിലധികം വരിക്കാര്‍ക്ക് ആക്ടീവ് ആ പ്ലാനുകള്‍ ഉണ്ടെന്ന് കണക്കുകള്‍ ചൂണ്ടികാട്ടുന്നു. ആക്ടീവ് അല്ലാത്ത സിം കാര്‍ഡുകള്‍ ഒഴിവാക്കാനുള്ള ടെലിക്കോം കമ്പനികളുടെ തീരുമാനം ഭാവിയിലേക്ക് ഗുണം ചെയ്യുന്നതാണ്. നിരവധി ആളുകള്‍ അവര്‍ സെക്കന്ററി സിം ആയി ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ ഇപ്പോള്‍ ഫോണില്‍ പോലും ഇടുന്നില്ല. ഇത്തരം അനാവശ്യ സിം ഒഴിവാക്കാന്‍ പുതിയ നീക്കം സഹായിക്കും. 

0 comments: