2022, ജൂൺ 20, തിങ്കളാഴ്‌ച

ജന്‍ധന്‍ അക്കൗണ്ട് ഉടമകളെങ്കില്‍ നിങ്ങള്‍ക്കും മാസം തോറും 3000 രൂപ ലഭിക്കും, വിശദമായി അറിയാം

 

സാമ്പത്തികമായി  പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും പണമിടപാടുകള്‍ നടത്താനുമായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി യാണ് പ്രധാന മന്ത്രി ജന്‍ധന്‍ യോജന. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയ്ക്ക് കീഴില്‍ നിങ്ങളും അക്കൗണ്ട് തുറന്നിട്ടുണ്ടെങ്കില്‍, പ്രതിമാസം 3000 രൂപ ലഭിക്കും.ഈ ആനുകൂല്യം ലഭിക്കാന്‍ നിങ്ങളും അര്‍ഹരാണോ എന്ന് പരിശോധിച്ച്‌ പദ്ധതിയില്‍ അംഗമാകാം.

അക്കൗണ്ട് ഉടമകള്‍ക്ക് 3000 രൂപ ലഭിക്കും

ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രതിമാസം 3000 രൂപ കൈമാറുന്ന പദ്ധതിയാണിത്. പ്രധാന്‍ മന്ത്രി ശ്രം യോഗി മന്ധന്‍ യോജന എന്നാണ് ഈ സര്‍ക്കാര്‍ പദ്ധതിയുടെ പേര്. പ്രധാന മന്ത്രി ജന്‍ധന്‍ യോജന പ്രകാരം ലഭിക്കുന്ന പണം പെന്‍ഷന്‍ ഇനത്തിലാണ് നല്‍കുന്നത്. ജന്‍ധന്‍ അക്കൗണ്ട് ഉടമയ്ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പ്രതിവര്‍ഷം 36000 രൂപ ലഭിക്കും

18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ള ആര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ പങ്കാളികളാകാം.നിക്ഷേപകന് 60 വയസ്സ് തികയുമ്പോൾ , പണം കൈമാറും. ഇങ്ങനെ പ്രതിവര്‍ഷം 36000 രൂപ വരെ നിങ്ങളുടെ അക്കൗണ്ടില്‍ എത്തുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം.

പ്രധാന മന്ത്രി ജന്‍ധന്‍ യോജന: പദ്ധതി ആര്‍ക്കെല്ലാം പ്രയോജനകരമാകും?

അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പ്രധാന മന്ത്രി ജന്‍ധന്‍ യോജനയുടെ പ്രയോജനം ലഭിക്കുന്നത്. വഴിയോരക്കച്ചവടക്കാര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍, ഇഷ്ടിക ചൂള തൊഴിലാളികള്‍, ചെരുപ്പുകുത്തുന്നവര്‍, വീട്ടുജോലിക്കാര്‍, അലക്കുകാര്‍, റിക്ഷാ വലിക്കുന്നവര്‍, ഭൂരഹിതരായ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഇതുകൂടാതെ, നിങ്ങളുടെ പ്രതിമാസ വരുമാനം 15,000 രൂപയില്‍ കുറവാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയൂ.

പ്രധാന മന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ആവശ്യമായ രേഖകള്‍

പ്രധാന മന്ത്രി ജന്‍ധന്‍ യോജന പ്രയോജനപ്പെടുത്തുന്നതിന്, ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതുകൂടാതെ, നിങ്ങളുടെ ജന്‍ധന്‍ അക്കൗണ്ടും അനിവാര്യമാണ്. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.

എത്ര പ്രീമിയം അടയ്‌ക്കേണ്ടി വരും?

വിവിധ പ്രായം അനുസരിച്ച്‌ ഓരോ മാസവും 55 രൂപ മുതല്‍ 200 രൂപ വരെ സംഭാവന നല്‍കണം. 18 വയസ്സിലാണ് നിങ്ങള്‍ ഈ പദ്ധതിയില്‍ അംഗമാകുന്നത് എങ്കില്‍, എല്ലാ മാസവും 55 രൂപ അടയ്‌ക്കേണ്ടി വരും. 30 വയസ്സുള്ളവര്‍ 100 രൂപയും 40 വയസ്സുള്ളവര്‍ 200 രൂപയും അടയ്‌ക്കേണ്ടി വരും.ഈ സ്കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്, നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെയോ ജന്‍ ധന് അക്കൗണ്ടിന്റെയോ ഐഎഫ്‌എസ് കോഡ് ആവശ്യമാണ്. ഇതുകൂടാതെ, നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡും സാധുവായ മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം.


0 comments: