2022, ജൂൺ 26, ഞായറാഴ്‌ച

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ധനസഹായം

 

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2022-23 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വരെയുള്ള പഠനത്തിനാണ് ധനസഹായം അനുവദിക്കുന്നത്. നിർദിഷ്ട ഫോമിലുള്ള അപേക്ഷ, മുൻവർഷത്തെ ക്ലാസിൽ ലഭിച്ച മാർക്ക്, ക്ഷേമനിധി കാർഡ്, അംഗത്തിന്റെ ബാങ്ക് അക്കൗണ്ട്, എന്നിവയുടെ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷ കോഴ്‌സ് ആരംഭിക്കുന്ന തീയതി മുതൽ 45 ദിവസത്തിനകം അതത് ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസിൽ ലഭിക്കണം. അപേക്ഷാഫോം ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും കണ്ണൂരിലുള്ള ഹെഡ് ഓഫിസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0497-2702995 (കണ്ണൂർ), 0496-2984709 (കോഴിക്കോട്), 0484-2374935 (എറണാകുളം), 0471-2331958 (തിരുവനന്തപുരം).

0 comments: