2022, ജൂൺ 26, ഞായറാഴ്‌ച

ഹൗസ് കീപ്പിംഗ് കോഴ്സിൽ സീറ്റ് ഒഴിവ്

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പദ്ധതിയിൽ സീറ്റ് ഒഴിവ് . അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗിൽ ഒൻപത് സീറ്റ് ഒഴിവുണ്ട്. എട്ടാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള   വനിതകൾക്ക്   അപേക്ഷിക്കാം . പതിനെട്ടു വയസ്സ് പൂർത്തിയായിരിക്കണം.

ഉയർന്ന പ്രായപരിധി ഇല്ല.മൂന്നുമാസമാണ് പരിശീലന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികളുടെ  ഫീസിന്റെ തൊണ്ണൂറു ശതമാനവും സർക്കാരാണ് വഹിക്കുന്നത്. ബാക്കി പത്തു ശതമാനം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾ അടക്കേണ്ടതാണ്. ആറായിരത്തി എഴുനൂറു രൂപ മാത്രമാണ്  മൂന്നുമാസം താമസിച്ചു പഠിക്കുവാൻ  ഒരു വിദ്യാർത്ഥിനി സ്ഥാപനത്തിൽ പ്രവേശന സമയത്തു അടക്കേണ്ടത്.താമസം ആവശ്യമില്ലാത്തവർക്ക് ആറായിരത്തി നാൽപ്പതു രൂപയാണ് ഫീസ് .

കുടുംബത്തിന്‍റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ വരുമാന രേഖയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഇ .ഡബ്ലു.എസ്,പട്ടികജാതി,പട്ടികവർഗ ,ഒ.ബി.സി  വിഭാഗത്തിൽ പെടുന്നവർ  വരുമാനം തെളിയിക്കുന്ന  രേഖ ,സമ്പാദ്യം തെളിയിക്കുന്ന രേഖ എന്നിവ നൽകണം, കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം .ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക , ദിവ്യാങ്കരുടെ അമ്മ ,വിധവ/വിവാഹ മോചനം നേടിയവർ  ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാഗത്തിൽപ്പെടുന്നവരും ഇവ തെളിയിക്കുന്ന രേഖ നൽകണം. രേഖകൾ ഹാജരാക്കുന്നവർക്കാണ് ഫീസ്  ആനുകൂല്യം ലഭിക്കുക.

വിദേശത്തും സ്വദേശത്തുമുള്ള ഹോസ്പിറ്റലുകളിലും ,ഹോട്ടലുകളിലും  വൻകിട വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ജോലി സാധ്യതയുള്ള മേഖലയാണ് ഹൗസ് കീപ്പിംഗ്.പ്രവേശനം ആഗ്രഹിക്കുന്നവർ ജൂൺ  29      ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്ക്  മുൻപായി     യോഗ്യത തെളിയിക്കുന്ന രേഖകൾ ,മുകളിൽ പറഞ്ഞ അർഹതകൾ തെളിയിക്കുവാനുതകുന്നവ ഉൾപ്പടെ സ്ഥാപനത്തിൽ നേരിട്ട്  ഹാജരാക്കേണ്ടതാണ് .  വിവരങ്ങൾക്കായി 8078980000   എന്ന നമ്പറിൽ വിളിക്കുക . വെബ്സൈറ്റ്  www.iiic.ac.in

0 comments: