2022, ജൂൺ 19, ഞായറാഴ്‌ച

പ്ലസ് വണിന് സീറ്റ് വര്‍ധന, താല്‍ക്കാലിക ബാച്ച്‌


പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സീറ്റ് വര്‍ധനയും താല്‍ക്കാലിക ബാച്ചുകളും അനുവദിച്ച കഴിഞ്ഞവര്‍ഷത്തെ നടപടി ഇത്തവണയും തുടരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സീറ്റ് വര്‍ധനയില്‍ മലബാറിലെ ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും.

കഴിഞ്ഞവര്‍ഷം രണ്ട് ഘട്ടമായി 30 ശതമാനം ആനുപാതിക സീറ്റ് വര്‍ധനയാണ് ആദ്യം നടപ്പാക്കിയത്. ഇതിന് ശേഷം 75 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുകയും കുട്ടികളില്ലാത്ത നാല് ബാച്ചുകള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റിനല്‍കുകയും ചെയ്തിരുന്നു. ആ നടപടിക്രമം ഈ വര്‍ഷവും തുടരേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

21ന് പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ച ശേഷം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. സീറ്റ് സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ട. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

0 comments: