2022, ജൂൺ 12, ഞായറാഴ്‌ച

327 ഒഴിവുകളിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ് ജൂൺ 17ന്

 

കേരള സർവ്വകലാശാല (kerala university) എപ്ലോയ്മെന്റ് ഇൻഫോർമേഷൻ ആന്റ് ​ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന model career centre) കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2022 ജൂൺ 17 ന് രാവിലെ 10 മണി മുതൽ സൗജന്യ (placement drive) പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ്, എംപയർ മോട്ടോർസ്, ഇസാഫ് കോഓപ്പറേറ്റീവ് എന്നീ സ്ഥാപനങ്ങളിലേക്ക് ബിടെക് (മെക്കാനിക്കൽ) /ഐടിഐ (ഓട്ടോമൊബൗൽ)/ ഏതെങ്കിലും ഡി​ഗ്രി/പിജി/ബികോം/എംകോം/എംബിഎ/പ്ലസ് ടൂ എന്നീ യോ​ഗ്യതയുള്ള വിദ്യാർത്ഥികൾക്കായി വിവിധ തസ്തികകളിലെ 327 ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്ന ഉദ്യോ​ഗാർത്ഥികൾ ജൂൺ 15 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി https://bit.ly/3xpcLLv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവർത്തി സമയത്ത് 04712304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. 

0 comments: