2022, ജൂൺ 1, ബുധനാഴ്‌ച

(June 1)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


പാതിമുറിഞ്ഞ അധ്യായന വർഷങ്ങൾക്ക് വിട; കൊവിഡ് കാലത്തെ അതിജീവിച്ച് കുട്ടികള്‍ സ്കൂളിലേക്ക്

രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകൾ ഇന്ന് തുറന്നപ്പോള്‍ 43 ലക്ഷം കുട്ടികൾ പഠിക്കാനെത്തി. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക , ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. കഴക്കൂട്ടം ഗവേൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവം.പാഠപുസ്തക, യൂണിഫോം വിതരണം 90ശതമാനം പൂർത്തിയായി.സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല.എല്ലാം പഠിക്കണം, എല്ലാവരും ഒന്നിച്ച് പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധം. ഭക്ഷണം പങ്കുവയ്കകരുത്.

മറക്കരുത്, മാസ്‌കാണ് മുഖ്യം'; കരുതല്‍ വേണമെന്ന് ഓര്‍മ്മിപ്പിച്ച്‌  ആരോഗ്യമന്ത്രി

കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന വേളയില്‍, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച അധ്യയന വര്‍ഷം ആശംസിച്ച്‌ മന്ത്രി വീണാ ജോര്‍ജ്.കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂര്‍ണ തോതില്‍ കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ ആവശ്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.കുട്ടികളെ മാസ്‌ക് ധരിപ്പിച്ച്‌ മാത്രം സ്‌കൂളിലേയ്ക്ക് അയക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ ആരും തന്നെ സ്‌കൂളില്‍ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം.

കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കി കഴിക്കരുത്- കുട്ടികളോട് ആരോ​ഗ്യ മന്ത്രി

സ്കൂളിലേക്കു വരുന്ന വഴിയില്‍ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴ മടക്കമുള്ള പഴങ്ങള്‍ കഴിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് ആരോ​ഗ്യ മന്ത്രി വീണാ ജോര്‍ജ്.ഇക്കാര്യത്തില്‍ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വൃത്തിയുള്ള മാസ്ക് കുട്ടികള്‍ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂള്‍ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി

വിദ്യാഭ്യാസ മേഖല ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തില്‍'; കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി

രാജ്യത്ത് വിദ്യാഭ്യാസം കച്ചവടമായി മാറിയെന്ന് സുപ്രീംകോടതി. വലിയ ബിസിനസ് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് വിദ്യാഭ്യാസ മേഖല. മെഡിക്കൽ കോളേജുകളിലെ ഫീസ് താങ്ങാനാവുന്നില്ല. ഇത് മൂലമാണ് വിദ്യാർത്ഥികൾക്ക് യുക്രൈന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പോകേണ്ടി വരുന്നതെന്നും കോടതി നിരീക്ഷിച്ചു. 

ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാന്‍ താത്പര്യം അറിയിച്ച് 48 വിദേശ സര്‍വ്വകലാശാലകള്‍

ദില്ലി;ഉന്നത വിദ്യാഭ്യാസരംഗത്ത്  വിദേശ സഹകരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് വലിയ പ്രതികരണം.48 വിദേശ സർവകലാശാലകൾ ഇതിനകം  താൽപര്യം അറിയിച്ചതായി യു ജി സി വ്യക്തമാക്കി.നാല് സർവകലാശാലകൾ ഉപഗ്രഹ കാമ്പസുകൾ സ്ഥാപിക്കാനുള്ള സാധ്യതകൾ തേടി.ഗ്ലാസ്ഗ്ലോ ( Glasgow), ഡീക്കൻ അടക്കമുള്ള സർവകലാശാലകളാണ് താൽപര്യം അറിയിച്ചത് .അടുത്ത ആഴ്ച്ച വിദേശ അംബാസിഡർമാരുമായി യു ജി സി ചെയർമാൻ കൂടിക്കാഴ്ച്ച നടത്തും .വിദേശ സർവകലാശാലകളുമായി ചേർന്ന് ജോയിൻ്റ്, ഡ്യുവൽ ഡിഗ്രികൾക്ക് ഇന്ത്യൻ സർവകലാശാലകൾക്ക് യുജിസി അനുമതി നൽകിയിരുന്നു.

പട്ടികജാതി/വര്‍ഗക്കാര്‍ക്ക് സൗജന്യ പരിശീലനം

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പട്ടികജാതി/വര്‍ഗക്കാരായ യുവതീയുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനു വേണ്ടി 11 മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ജൂലൈ ഒന്നിന് ആരംഭിക്കും.ടൈപ്പ്‌റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്റ്, , ഇംഗ്ലീഷ്, കണക്ക്, ജനറല്‍നോളഡ്ജ് വിഷയങ്ങളിലാണ് പരിശീലനം. താല്‍പര്യമുള്ള പട്ടികജാതി/വര്‍ഗക്കാരായ യുവതീയുവാക്കള്‍ ജൂണ്‍ 24ന് വൈകിട്ട് 5നകം അപേക്ഷിക്കണം. 'സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം-695014' എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ അയയ്ക്കണം.

പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കേരളസര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (KITTS) എസ്.ആര്‍.എം റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്‌സില്‍ പ്രവേശനം നേടുന്നതിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത-അംഗീകൃത സര്‍വകലാശാല ബിരുദം (അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം) . വിശദ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0484- 2401008 എന്ന നമ്പറിലേക്കോ  ബന്ധപ്പെടുക.

പ്രിലിമിനറി പരീക്ഷ കോച്ചിങ് ക്ലാസുകള്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാദമിയില്‍ ജൂണ്‍ 20 മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസുകള്‍ ആരംഭിക്കുന്നു.കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. അടിസ്ഥാന യോഗ്യത ബിരുദം. അപേക്ഷ സംബന്ധിച്ച ലിങ്ക് (www.kile.kerala.gov.in) വെബ്സൈറ്റില്‍ ലഭ്യമാണ്.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ
 
എം .ജി .യൂണിവേഴ്സിറ്റി 

പരീക്ഷാ കേന്ദ്രം

ജൂൺ രണ്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി എ / ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി ബി സി എസ് 2018, 2017 അഡ്മിഷൻ - റീ അപ്പിയറൻസ് ആൻ്റ് അഡീഷണൽ ഇലക്ടീവ്) പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ (www.mgu.ac.in). വിദ്യാർത്ഥികൾ അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി നിർദ്ദിഷ്ട കേന്ദ്രത്തിലെത്തി പരീക്ഷയെഴുതണം.

മെയ് 30ലേയും 31ലേയും പരീക്ഷകൾ മാറ്റി 

മെയ് 30, 31 തീയതികളിൽ നടത്താനിരുന്ന വിവിധ  പരീക്ഷകൾ മാറ്റി വച്ചു.  പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് 2021 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്. (റെഗുലർ / സപ്ലിമെന്ററി- ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് സ്‌പോർട്ട്‌സ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 8-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം.  ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.ടി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
 പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.










0 comments: