2022, ജൂൺ 1, ബുധനാഴ്‌ച

അര്‍ഹരായ വൃക്ക രോഗികള്‍ക്ക് മാസം നാലായിരം രൂപ ധന സഹായം

 

സംസ്ഥാനത്ത് വൃക്ക രോഗികള്‍ക്ക് ധന സഹായം നല്‍കുന്നു. അര്‍ഹരായ എല്ലാ വൃക്ക രോഗികള്‍ക്കും എല്ലാ മാസവും നാലായിരം രൂപ വീതം നല്‍കുവാനാണ്‌ തീരുമാനം.ആഴ്ചയില്‍ ആയിരം രൂപ വച്ച്‌ മാസത്തില്‍ നാലായിരം രൂപ എന്ന രീതിയിലായിരിക്കും നല്‍കുക.

ഇതുവരെ ഈ ആനുകൂല്യം നിലനിന്നിരുന്നു എങ്കിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആനുകൂല്യം ലഭിച്ചിരുന്നില്ല. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്ത് – നഗരസഭാ വാര്‍ഷിക പദ്ധതികളില്‍ നല്‍കാവുന്ന സബ്‌സിഡി മാര്‍ഗ രേഖയിലാണ് ധനസഹായവുമായി ബന്ധപ്പെട്ടുള്ള വിശദംശങ്ങള്‍.

0 comments: