ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.പ്രഫസര്‍ (18 ഒഴിവ്), അസിസ്‌റ്റന്റ് പ്രഫസര്‍ (16 ഒഴിവ്), അസോസിയേറ്റ് പ്രഫസര്‍ (24 ഒഴിവ്), എന്നീ തസ്‌തികകളിലേക്കാണ് നിയമനം നടത്തുന്നത്.
അപ്ലൈഡ് ഇക്കണോമിക്‌സ്, ബയോടെക്‌നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍സ്, കമ്പ്യൂട്ടർ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, എന്‍വയേമെന്റല്‍ സ്‌റ്റഡീസ്, ഇന്‍സ്‌ട്രുമെന്റേഷന്‍, മാത്തമാറ്റിക്‌സ്, പോളിമര്‍ സയന്‍സ് ആന്‍ഡ് റബര്‍ ടെക്‌നോളജി, ഷിപ്പ് ടെക്‌നോളജി, സ്‌്റ്റാറ്റിസ്‌റ്റിക്‌സ്, സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകള്‍.
വിശദ വിവരങ്ങളും ഓണ്‍ലൈന്‍ അപേക്ഷാ ഫോമും സര്‍വകലാശാലയുടെ വെബ്‌സൈറ്റായ recruit.cusat.ac.in ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രസിദ്ധീകരണം തുടങ്ങിയ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചിന് മുന്പായി രജിസ്‌ട്രാര്‍, കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി- 682 022 എന്ന വിലാസത്തില്‍ അയയ്‌ക്കണം.
0 comments: