2022, ജൂൺ 1, ബുധനാഴ്‌ച

കുട്ടികളുടെ ഹാജര്‍ ഇനി പഞ്ചിങ്​ യന്ത്രം നോക്കും

 

കു​ട്ടി​ക​ളു​ടെ ഹാ​ജ​ര്‍ ഇ​നി പ​ഞ്ചി​ങ്​ മെ​ഷീ​ന്‍ നോ​ക്കും. ഹാ​ജ​ര്‍ ബു​ക്ക്​ പ​ഴ​ങ്ക​ഥ​യാ​ക്കി പാ​ണ്ട​നാ​ട് ഗ​വ.ജെ.​ബി.​എ​സ്​ സ്കൂ​ളി​ലാ​ണ്​ പ​ഞ്ചി​ങ്​ യ​​ന്ത്രം സ്ഥാ​പി​ച്ച​ത്. വി​ര​ല​ട​യാ​ളം പ​തി​പ്പി​ക്കു​ന്ന​തി​ന്​ പ​ക​ര​മാ​യി കു​ട്ടി​ക​ളു​ടെ ഐ.​ഡി കാ​ര്‍​ഡി​ലെ ചി​പ്പ് ഘ​ടി​പ്പി​ച്ച ഭാ​ഗം പ​ഞ്ചി​ങ്​ യ​ന്ത്ര​ത്തി​ല​മ​ര്‍​ത്തി​യാ​ലു​ട​ന്‍ സ്കൂ​ളി​ലെ​ത്തി​യ വി​വ​രം ര​ക്ഷി​താ​ക്ക​ളു​ടെ ഫോ​ണി​ല്‍ സ​ന്ദേ​ശ​മാ​യെ​ത്തും. വ​രു​ന്ന​തും പോ​കു​ന്ന​തും ഇ​തു​വ​ഴി​യ​റി​യാ​ന്‍ സാ​ധി​ക്കും.

ഒ​ന്ന്​ മു​ത​ല്‍ അ​ഞ്ച്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​യി ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ര്‍​ഷം വ​രെ 17 കു​ട്ടി​ക​ളെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. അ​ഞ്ചാം ക്ലാ​സു​കാ​ര്‍ വി​ട്ടു​പോ​യെ​ങ്കി​ലും ഇ​ക്കു​റി 24 കു​ട്ടി​ക​ളു​ണ്ട്. നാ​ല് അ​ധ്യാ​പ​ക​രു​ടെ ആ​ലോ​ച​ന​യി​ല്‍ ഉ​ട​ലെ​ടു​ത്ത പു​തി​യ​ആ​ശ​യ സാ​ക്ഷാ​ത്​​കാ​ര​ത്തി​ന്​ 25,000രൂ​പ ക​ണ്ടെ​ത്തി​യ​ത്​ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ്. മ​റ്റു സ്കൂ​ളു​ക​ളി​ല്‍‌ ഇ​ല്ലാ​ത്ത സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ കു​ട്ടി​ക​ള്‍ എ​ത്തൂ​വെ​ന്ന ചി​ന്ത​യി​ലാ​ണ്​ ഇ​തി​ന്​ തു​ട​ക്ക​മി​ട്ട​ത്.

ഇ​തി​നൊ​പ്പം ക്ലാ​സ് മു​റി​ക​ളും സ്മാ​ര്‍​ട്ടാ​ണ്. പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ കാ​ലോ​ചി​ത​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പി​ടി​ച്ച്‌ നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന്​ എ​ട്ട​ര വ​ര്‍​ഷ​മാ​യ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി എ​ച്ച്‌.​ആ​ര്‍. ജ​ലീ​ല്‍ പ​റ​ഞ്ഞു.

0 comments: