2022, ജൂൺ 1, ബുധനാഴ്‌ച

കെപ്‌കോയുടെ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷ കോഴ്‌സായ ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് എന്നിവയില്‍ അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി കോഴ്‌സിന് പ്ലസ്ടു വിജയിച്ചിരിക്കണം. സര്‍ട്ടിഫിക്കറ്റ് ഇന്‍ പൗള്‍ട്രി ഫാമിംഗ് കോഴ്‌സിന് എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവുണ്ട്.ഫൈന്‍ കൂടാതെ ജൂലൈ 31 വരെ അപേക്ഷ നല്‍കാം.https://onlineadmission.ignou.ac.in/admission/ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495000931, 9400608493.

0 comments: