2022, ജൂൺ 8, ബുധനാഴ്‌ച

(June 8)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്‌വൺ ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ മുതൽ

 കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‌വൺ കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ ആരംഭിക്കും.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഓരോ വിഷയത്തിനും ഒന്നര മുതൽ രണ്ട് മണിക്കൂർ വരെയുള്ള ക്ലാസുകളാണുള്ളത്.പ്ലസ്‌വൺ പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തിൽ എൺപതിലധികം റിവിഷൻ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്‌ബെൽ പോർട്ടലിൽ (firstbell.kite.kerala.gov.in) ലഭ്യമാണ്. ലൈവ് ഫോൺ-ഇൻ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോൾഫ്രീ നമ്പർ: 1800 425 9877.

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്‌ളോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 കേരള മീഡിയ അക്കാദമിയുടെ   ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി.സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത.അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com ലോ അയയ്ക്കണം.അവസാന തിയതി ജൂൺ 20. സർട്ടിഫിക്കറ്റുകളുടെ പകർപ്പും വയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 2422068,0471 2726275

ബിരുദക്കാർക്ക് എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വർഷമാണ്. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. 

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം 

 കേരളസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. . കോഴിക്കോട് കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കുവാനുള്ള അവസാന തിയതി ജൂണ്‍ 15. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും : 9544958182. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673002.

ഐ.ഐ.ടി.യില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്

ഗണിതപ്രശ്‌നങ്ങള്‍ക്ക് വേറിട്ട വഴികളിലൂടെ പരിഹാരം കാണുന്നതിനെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി. ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നു.സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും സൗജന്യമായി ക്ലാസില്‍ പങ്കെടുക്കാം.പ്രശസ്ത ഗണിതാധ്യാപകന്‍ ശടഗോപന്‍ രാജേഷ് ആണ് 'ഔട്ട് ഓഫ് ദ ബോക്‌സ് തിങ്കിങ്' എന്നുപേരിട്ട ക്ലാസിന് നേതൃത്വം നല്‍കുന്നത്. ആദ്യബാച്ച് ക്ലാസ് ജൂലായ് ഒന്നിന്.ഇതിന്റെ രജിസ്ട്രേഷന്‍ ജൂണ്‍ 24-ന് പൂര്‍ത്തിയാവും. https://www.pravartak.org.in/out-of-box-thinking.html എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കാലിക്കറ്റ്‌ സര്‍വകലാശാലാ വാർത്തകൾ

അപേക്ഷത്തീയതി നീട്ടി

പിഎച്ച്.ഡി. ഓൺലൈൻ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒൻപതുവരെ നീട്ടി. 

രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.

ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്കൽ സയൻസ് നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഒക്ടോബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം. 

അധ്യാപക പരിശീലനം 

ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന മെറ്റീരിയൽ സയൻസ് റിഫ്രഷർ കോഴ്സ് ജൂൺ 17 മുതൽ 30 വരെ. ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. കെമിസ്ട്രി, ഫിസിക്‌സ്‌, നാനോ സയൻസ് അധ്യാപകർക്ക് കോഴ്സിൽ പങ്കെടുക്കാം. ugchrdc.uoc.ac.in ഫോൺ: 0494 2407351. 

കേരള സര്‍വകലാശാലാ വാര്‍ത്തകള്‍

പി.ജി., എം.ടെക്. അഡ്മിഷൻ- ജൂൺ 10 വരെ അപേക്ഷിക്കാം

വിവിധ പഠനവകുപ്പുകളിലേക്ക് 2022-23 വർഷത്തെ പി.ജി., എം.ടെക്. അഡ്മിഷനു വേണ്ടിയുള്ള പ്രവേശനപ്പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 വരെ നീട്ടി. 

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്(റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2017 &2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബറിൽ നാലാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്‌സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

വൈവാവോസി 

ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി., ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ ആരംഭിക്കും.

എം.ജി.സർവ്വകലാശാല വാർത്തകൾ 

പരീക്ഷാ ഫീസ്

അഞ്ചാം സെമസ്റ്റർ എം.സി.എ. - റെഗുലർ / സപ്ലിമെന്ററി / മേഴ്‌സി ചാൻസ് (അഫിലയേറ്റഡ് കോളേജ് & സി.പി.എ.എസ്.) പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും.  പിഴയില്ലാതെ ജൂൺ 14 നും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ തീയതി

  സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ മൂന്നാം സെമസ്റ്റർ എം.എഡ്. (2020-2022 ബാച്ച് സി.എസ്.എസ്.) എക്‌സ്‌റ്റേണൽ പരീക്ഷകൾ ജൂലൈ പതിനൊന്നിന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

 2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. - എൽ.എൽ.ബി. (2011, 2012 മുതൽ 2014 വരെ, 2015 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂൺ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ബി ഹെവിയറൽ സയൻസസ് 2021 സെപ്റ്റംബറിൽ നടത്തിയ 2020-2022 ബാച്ച് ഒന്നാം സെമസ്റ്റർ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 


0 comments: