പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും.
പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ.ക്കാര്‍ക്കുകൂടി അവസരം ലഭിക്കും വിധം പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കും. 21-ന് ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനത്തിനുശേഷം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതില്‍ രൂപരേഖ തയ്യാറാക്കും. യോഗ്യരായവര്‍ക്കെല്ലാം പ്രവേശനം ലഭിക്കുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.എ പ്ലസുകാര്‍ വര്‍ധിച്ച കഴിഞ്ഞവര്‍ഷം ബാച്ചുകള്‍ ക്രമീകരിച്ച് നല്‍കേണ്ടിവന്നിരുന്നു. 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്.
ലബോറട്ടറി പ്രാക്ടീസ് ഇൻ സോയിൽ മെക്കാനിക്‌സ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ് (സി.ഇ.റ്റി) ഐ.റ്റി.സി ആൻഡ് എസ്.ആർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 20 മുതൽ ജൂലൈ 15 വരെ നടത്തുന്ന ലബോറട്ടറി പ്രാക്ടീസ് ഇൻ സോയിൽ മെക്കാനിക്‌സ് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത ഡിഗ്രി/ ഡിപ്ലോമ. അപേക്ഷാഫാറം ഐ.റ്റി.സി ആൻഡ് എസ്.ആർ ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 8547111246, 9446459469.
നഴ്സിങ് പ്രവേശനം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം
ഇക്കുറി ബി.എസ്‌സി. നഴ്സിങ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30-ന് പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം പ്രവേശന സമയം ഡിസംബര്‍ വരെ നീട്ടിനല്‍കിയിരുന്നു. ഹയര്‍സെക്കന്‍ഡറി ഫലം 21-ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനുശേഷം പ്രവേശനവിജ്ഞാപനം പുറത്തിറക്കാനാണ് മാനേജ്മെന്റുകള്‍ ആലോചിച്ചിട്ടുള്ളത്.സര്‍ക്കാരുമായി സീറ്റ് പങ്കുവെക്കുന്നതു സംബന്ധിച്ച് മാനേജ്മെന്റ് അസോസിയേഷനുകള്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ചനടത്തും.
സർട്ടിഫിക്കറ്റ് കോഴ്‌സ് സമ്പർക്ക ക്ലാസുകൾ
കേരള നിയമസഭയുടെ ‘കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ’, കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസിജ്യറിന്റെ എട്ടാമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ ജൂൺ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും ജൂലൈ 2, 3 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും ജൂലൈ 16, 17 തിയതികളിൽ എറണാകുളം പത്തടിപ്പാലം മെട്രോസ്റ്റേഷനു സമീപം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തും. ക്ലാസിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.
ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി പൊലീസ്
ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകമാവുന്നു.ഇപ്പോള്‍ വിവിധ കോഴ്സുകളുടെ ഫലം വരുന്ന സമയമായതിനാലാണ് കോഴ്സുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ കെണിയൊരുക്കുന്നത്. ഇ-മെയില്‍ മേല്‍വിലാസങ്ങള്‍ സംഘടിപ്പിച്ച് അതിലൂടെ ഓണ്‍ലൈന്‍ കോഴ്സുകളില്‍ ചേരാനുള്ള സന്ദേശങ്ങള്‍ അയക്കുന്നതാണ് പ്രധാന രീതി.കോഴ്സില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കുകളും കൈമാറുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകള്‍ വാഗ്ദാനം നല്കിയാണിത്.
കംപാഷണേറ്റ് കോഴിക്കോട്: ബിരുദധാരികൾക്ക് കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
ബിരുദധാരികൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നാലുമാസമാണ് കാലാവധി. രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളിൽനിന്ന് പ്രാഥമികഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ തുടർന്ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് ജില്ലാ കലക്ടറുടെ ഔദ്യോഗിക സാമൂഹമാധ്യമ പേജുകൾ സന്ദർശിക്കുകയോ 9847764000, 04952370200 എന്നീ നമ്പരുകളിൽ വിളിക്കുകയോ projectcellclt@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.
സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ; ആദ്യഘട്ടത്തിൽ എറണാകുളത്തെ 13 സ്കൂളുകളിൽ വെതർ സ്റ്റേഷൻ
ഭൂമി ശാസ്ത്രത്തിന്റെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസിലാക്കുന്നതിനായി സ്കൂളുകളിൽ വെതർ സ്റ്റേഷൻ സംവിധാനം ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾകൊള്ളിച്ചു നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ എറണാകുളം ജില്ലയിലെ 13 സ്കൂളുകളിലായിരിക്കും നടപ്പാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് കൂടുതൽ മെച്ചപ്പെട്ട ധാരണ ഉണ്ടാക്കുക, കാലാവസ്ഥ മാറ്റങ്ങൾ മനസിലാക്കുക, വിവിധ കാലാവസ്ഥ അവസ്ഥകൾ മനസിലാക്കുക തുടങ്ങിയ കാര്യങ്ങളാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരള സർവകലാശാല
റാങ്ക് നേടി
കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ ബി.എ. പരീക്ഷയിൽ സംസ്‌കൃതം സ്പെഷ്യൽ ജ്യോതിഷം വിഷയത്തിൽ തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളജ് വിദ്യാർഥിനികളായ എം. ഗോപിക ഒന്നാം റാങ്കും എം. ഗായത്രി രണ്ടാം റാങ്കും നേടി.
സംസ്കൃത സർവ്വകലാശാല വാർത്തകൾ
പരീക്ഷകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാലാം സെമസ്റ്റർ ബി. എഫ്. എ. യുടെ പുനഃക്രമീകരിക്കപ്പെട്ട പരീക്ഷകൾ ജൂൺ 28, 29 തീയതികളിൽ നടക്കും.
ജൂൺ 22ന് നിശ്ചയിച്ചിരുന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. / ബി. എഫ്. എ. / ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ പരീക്ഷകൾ മാറ്റിവച്ചു.
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ഐ.ടി മിഷന് വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേയ്ക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18 വൈകീട്ട് 5 മണി വരെ. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.cdit.org വെബ്സൈറ്റ് സന്ദര്‍ശിക്കുക.
റാങ്ക് പട്ടിക റദ്ദാക്കി
തൃശൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (എസ് ആര്‍ ഫോര്‍ എസ് ടി) (കാറ്റഗറി നമ്പര്‍ 348/2017) തസ്തികയുടെ തിരഞ്ഞെടുപ്പിന് വേണ്ടി 2019 ജൂണ്‍ 11ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (RL NO.348/19/DOR) മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.
0 comments: