പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് ഇഗ്നോയുടെ സൗജന്യ സിവിൽ സർവീസ് പരിശീലനം
സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല (ഇഗ്നോ) സൗജന്യപരിശീലനം നൽകുന്നു. ജൂൺ 30 വരെ അപേക്ഷിക്കാം. സര്‍വകലാശാല നടത്തുന്ന പൊതു പ്രവേശന പരീക്ഷ (സിഇടി) വഴിയാണ് പ്രവേശനം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്കുള്ള കോച്ചിങ് ലഭിക്കും. വിശദവിവരങ്ങൾക്ക്: ignou.ac.in
സഹാനുഭൂതിയും ക്ഷമയും ക്രിയാത്മക ശേഷിയുമുണ്ടോ?; കരിയറിൽ തിളങ്ങാം ഒക്യുപേഷനൽ തെറപ്പിസ്റ്റായി
അധികം പഠനാവസരങ്ങളില്ല; അതേസമയം തൊഴിലവസരങ്ങൾ വർധിച്ചുവരികയും ചെയ്യുന്നു - ഇത്തരമൊരു തൊഴിൽമേഖലയാണ് ഒക്യുപേഷനൽ തെറപ്പി. നാൽപതിലേറെ രാജ്യങ്ങളിൽ ഷോർട്ടേജ് പ്രഫഷൻ ലിസ്റ്റിലുള്ള ജോലി. ഗൾഫ്, യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഏറെ തൊഴിലവസരങ്ങൾ.ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വയോജന പരിപാലന കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ ഏറെ ഒഴിവുകളുണ്ട്. സ്വകാര്യ പ്രാക്ടിസ്, അധ്യാപനം എന്നീ സാധ്യതകളുമുണ്ട്. ഒഡീഷയിലെ കട്ടക്കിലുള്ള SVNIRTAR (സ്വാമി വിവേകാനന്ദ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്, കൊൽക്കത്തയിലെ NILD (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസെബിലിറ്റീസ്), ചെന്നൈയിലെ NIEPMD (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൻസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്), ഡൽഹിയിലെ PDUNIPPD(പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഴ്സൻസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസ്) എന്നിവ ചേർന്ന് ബിഒടി, ബിപിടി, ബിപിഒ കോഴ്സുകളിലേക്കു നടത്തുന്ന പൊതുപ്രവേശനപരീക്ഷയ്ക്ക് (സിഇടി) ഈമാസം25 വരെ അപേക്ഷിക്കാം. http://nioh.in/ceT2022/login.php.
UGC-NET,CUET പരീക്ഷ; സൗജന്യ പരിശീലനവുമായി ഐഫര്‍ എജ്യുക്കേഷന്‍
യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആര്‍. നെറ്റ്, സി.യു.ഇ.ടി. (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് ) പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനപദ്ധതിയുമായി ഓണ്‍ലൈന്‍ പരിശീലന സ്ഥാപനമായ ഐഫര്‍ എജ്യുക്കേഷന്‍.സാമൂഹിക-സാമ്പത്തിക-ശാരീരിക പരിമിതികള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാന്‍ ഐഫര്‍ എഡ്യുസീവ്എന്ന പദ്ധതിയാണ് സ്ഥാപനം മുന്നോട്ടുവെക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ത്തന്നെ കേരളത്തില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികളെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാനാനാകുമെന്ന് ഐഫര്‍ സി.ഇ.ഒ. അനീസ് പൂവത്തി അറിയിച്ചു. ഫോണ്‍: 8089877300, വെബ്‌സൈറ്റ്: www.aifer.in.
കണക്കാണോ പ്രശ്‌നം? ഐ.ഐ.ടി.യില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്
ഗണിതപ്രശ്‌നങ്ങള്‍ക്ക് വേറിട്ട വഴികളിലൂടെ പരിഹാരം കാണുന്നതിനെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി. ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നു.സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും സൗജന്യമായി ക്ലാസില്‍ പങ്കെടുക്കാം.പ്രശസ്ത ഗണിതാധ്യാപകന്‍ ശടഗോപന്‍ രാജേഷ് ആണ് 'ഔട്ട് ഓഫ് ദ ബോക്‌സ് തിങ്കിങ്' എന്നുപേരിട്ട ക്ലാസിന് നേതൃത്വം നല്‍കുന്നത്. ആദ്യബാച്ച് ക്ലാസ് ജൂലായ് ഒന്നിന്.ഇതിന്റെ രജിസ്ട്രേഷന്‍ ജൂണ്‍ 24-ന് പൂര്‍ത്തിയാവും. https://www.pravartak.org.in/out-of-box-thinking.html എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാലാ വാർത്തകൾ
അപേക്ഷത്തീയതി നീട്ടി
പിഎച്ച്.ഡി. ഓൺലൈൻ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒൻപതുവരെ നീട്ടി.
രണ്ടാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.
ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്കൽ സയൻസ് നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഒക്ടോബർ 2020 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓൺലൈനായി രജിസ്റ്റർചെയ്യാം.
അധ്യാപക പരിശീലനം
ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ, കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകർക്കായി സംഘടിപ്പിക്കുന്ന മെറ്റീരിയൽ സയൻസ് റിഫ്രഷർ കോഴ്സ് ജൂൺ 17 മുതൽ 30 വരെ. ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം. കെമിസ്ട്രി, ഫിസിക്‌സ്, നാനോ സയൻസ് അധ്യാപകർക്ക് കോഴ്സിൽ പങ്കെടുക്കാം. ugchrdc.uoc.ac.in ഫോൺ: 0494 2407351.
കേരള സര്‍വകലാശാലാ വാര്‍ത്തകള്‍
പി.ജി., എം.ടെക്. അഡ്മിഷൻ- ജൂൺ 10 വരെ അപേക്ഷിക്കാം
വിവിധ പഠനവകുപ്പുകളിലേക്ക് 2022-23 വർഷത്തെ പി.ജി., എം.ടെക്. അഡ്മിഷനു വേണ്ടിയുള്ള പ്രവേശനപ്പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 വരെ നീട്ടി.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ്(റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2017 &2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2021 നവംബറിൽ നാലാം സെമസ്റ്റർ ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ (മേഴ്‌സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
വൈവാവോസി
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സോഷ്യോളജി (വിദൂരവിദ്യാഭ്യാസം- റെഗുലർ- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2018 & 2017 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ജൂൺ 8, 9, 10 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വച്ച് നടത്തും.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി., ഏപ്രിൽ 2022 പരീക്ഷയുടെ വൈവാവോസി 15 മുതൽ ആരംഭിക്കും.
എം.ജി.സർവ്വകലാശാല വാർത്തകൾ
പരീക്ഷാ ഫീസ്
അഞ്ചാം സെമസ്റ്റർ എം.സി.എ. - റെഗുലർ / സപ്ലിമെന്ററി / മേഴ്‌സി ചാൻസ് (അഫിലയേറ്റഡ് കോളേജ് & സി.പി.എ.എസ്.) പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 14 നും 525 രൂപ പിഴയോടു കൂടി ജൂൺ 15 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 16 നും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).
പരീക്ഷാ തീയതി
സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ മൂന്നാം സെമസ്റ്റർ എം.എഡ്. (2020-2022 ബാച്ച് സി.എസ്.എസ്.) എക്‌സ്‌റ്റേണൽ പരീക്ഷകൾ ജൂലൈ പതിനൊന്നിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. - എൽ.എൽ.ബി. (2011, 2012 മുതൽ 2014 വരെ, 2015 അഡ്മിഷനുകൾ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂൺ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും
ഡോ. ഹന്ന ജെ. മരിയക്ക് ബഹുമതി
മഹാത്മാഗാന്ധി സർവ്വകലാശാല യു.ജി.സി. ധനസഹായത്തോടെ നടത്തുന്ന ഗവേഷണ പദ്ധതിയിൽ റിസർച്ച് അസോസിയേറ്റ് ആയി പ്രവർത്തിച്ചു വരുന്ന ഡോ. ഹന്ന ജെ. മരിയയെ ഫ്രാൻസിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൊറെയ്ൻ വിസിറ്റിംഗ് പ്രൊഫസർ പദവി നൽകി നിയോഗിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി. യോഗ്യത നേടിയ ഡോ. ഹന്ന പത്ത് വർഷത്തിലധികമായി പോളിമർ സയൻസ് - പോളിമർ സാങ്കേതികവിദ്യാ മേഖലയിൽ ഗവേഷണ പരിചയമുള്ളയാളാണ്.
പരീക്ഷാ ഫലം
സ്‌കൂൾ ഓഫ് ബി ഹെവിയറൽ സയൻസസ് 2021 സെപ്റ്റംബറിൽ നടത്തിയ 2020-2022 ബാച്ച് ഒന്നാം സെമസ്റ്റർ എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
0 comments: