നിങ്ങളുടെ യോഗ്യതക്ക് അനുസരിച്ചുള്ള ഏറ്റവും മികച്ച ജോലി നേടിയെടുക്കുകയെന്നത് അൽപ്പം പ്രയാസകരമായ കാര്യമാണ്. എന്നാൽ അത് ഒരിക്കലും നടക്കാത്ത കാര്യമൊന്നുമല്ല. ആത്മാർഥതയോടെ നിശ്ചയദാർഢ്യത്തോടെ നിങ്ങളുടെ മേഖലയിൽ വരുന്ന ജോലി ഒഴിവുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ തന്നെ പകുതി പണി കഴിഞ്ഞു. ഇപ്പോഴിതാ രാജ്യത്ത് വിവിധ മേഖലകളിലായി നിരവധി ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. നിങ്ങളുടെ കഴിവിനും താൽപര്യത്തിനും അനുസരിച്ചുള്ള ജോലി ഇതിൽ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്. എത്രയും പെട്ടെന്ന് തന്നെ അപേക്ഷിച്ച് തുടങ്ങിക്കോളൂ..
ഐഡിബിഐയിൽ അസിസ്റ്റൻറ്, എക്സിക്യൂട്ടീവ് മാനേജർ ഒഴിവുകൾ
ഇൻഡസ്ട്രിയിൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യ (IDBI) അസിസ്റ്റൻറ് മാനേജർ, എക്സിക്യൂട്ടീവ് മാനേജർ പോസ്റ്റുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 1544 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർ കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യേണ്ടി വരിക. താൽപര്യമുള്ളവർക്ക് 1000 രൂപ അപേക്ഷാഫീസ് അടച്ച് ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17 ആണ്.
ബിഎസ‍്‍എഫിൽ എസ്ഐ, സിടി, എച്ച്സി എന്നിങ്ങനെ നിരവധി ഒഴിവുകൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (BSF) സബ് ഇൻസ്പെക്ടർ (SI), കോൺസ്റ്റബിൾ (CT), ഹെഡ് കോൺസ്റ്റബിൾ (HC) ഒഴിവുകളിലേക്ക് യോഗ്യതയുള്ളവർക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് ഉദ്യോഗാർഥികളിൽ നിന്ന് യോഗ്യരാവയവരെ തെരഞ്ഞെടുക്കുക. ഒന്നാം ഘട്ടത്തിൽ എഴുത്ത് പരീക്ഷ നടത്തും. അതിൽ പാസ്സായവർക്ക് ശാരീരീക ക്ഷമതാ പരീക്ഷ, ട്രേഡ് ടെസ്റ്റ്, മെഡിക്കൽ പരീക്ഷ എന്നിവ നടത്തും. യോഗ്യതയും താൽപര്യവുമുള്ള ഉദ്യോഗാർഥികൾ ജൂൺ 18ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
ഇന്ത്യൻ ബാങ്കിൽ സ്പെഷ്യൽ ഓഫീസർ ഒഴിവുകൾ
ഇന്ത്യൻ ബാങ്കിൽ സ്പെഷ്യൽ ഓഫീസർ തസ്തികയിൽ ആകെ 312 ഒഴിവുകളാണുള്ളത്. ബാങ്കിലെ വിവിധ ഡിപ്പാർട്ട്മെൻറുകളിലേക്ക് സീനിയർ മാനേജർ, ചീഫ് മാനേജർ, അസിസ്റ്റൻറ് മാനേജർ എന്നീ പോസ്റ്റുകളിലായിട്ടായിരിക്കും നിയമനം. അപേക്ഷകരിൽ നിന്ന് അല്ലെങ്കിൽ എഴുത്ത് പരീക്ഷയോ ഓൺലൈൻ പരീക്ഷയോ നടത്തിയ ശേഷം അഭിമുഖം നടത്തിയ ശേഷമോ ആയിരിക്കും റിക്രൂട്ട്മെൻറ് നടക്കുക. 850 രൂപയാണ് അപേക്ഷാഫീസ്. സംവരണവിഭാഗങ്ങളിലുള്ളവർ 175 രൂപ ഫീസ് അടച്ചാൽ മതി. ജൂൺ 14ന് മുമ്പായി അപേക്ഷിക്കണം.
റെയിൽവേയിൽ ഒഴിവുകൾ
നോർത്ത് ഈസ്റ്റ് അതിർത്തിയിലുള്ള റെയിൽവേയിൽ മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങി വിവിധ ട്രേഡുകളിലായി അപ്രൻറീസുകളുടെ ഒഴിവുണ്ട്. ഏഴ് യൂണിറ്റുകളിലായി ആകെ 5636 ഒഴിവാണുള്ളത്. ഇത് നേരിട്ടുള്ള നിയമനമാണ്. ജൂൺ 30ന് രാത്രി 10 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
ജെഎസ്എസിയിൽ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ
ജാർക്കണ്ഠ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) വിവിധ വകുപ്പുകൾക്കായി ക്ലാർക്കുമാരെയും സ്റ്റെനോഗ്രാഫർമാരെയും തെരഞ്ഞെടുക്കുന്നു. ആകെ 964 പോസ്റ്റുകളാണുള്ളത്. ഇതിൽ 27 എണ്ണമാണ് സ്റ്റെനോഗ്രാഫർമാർക്കായി ഉള്ളത്. എഴുത്ത് പരീക്ഷയിൽ മികച്ച പ്രകടനം നടത്തുന്നവരിൽ നിന്ന് ടൈപ്പിങ് ടെസ്റ്റും കമ്പ്യൂട്ടർ പരിജ്ഞാനവും പരിശോധിച്ച ശേഷമാണ് നിയമനം നടത്തുക. സ്റ്റെനോഗ്രാഫർ തസ്തികയിൽ നിയമനം ലഭിക്കുന്നവർക്ക് 25,500 രൂപ മുതൽ 81,100 രൂപവരെയാണ് ശമ്പളം. ക്ലാർക്കിന് 19,900 മുതൽ 63,200 രൂപ വരെയും ശമ്പളം ലഭിക്കും. ജൂൺ 19 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി.
0 comments: