2022, ജൂൺ 7, ചൊവ്വാഴ്ച

ആയുർവേദ ചികിത്സയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ചെയ്യേണ്ടത് ?

ആയുർവേദ ചികിത്സാ വിധികൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുന്നില്ല എന്ന് പൊതുവേ അഭിപ്രായമുണ്ട്. എന്നാൽ ഇനി മുതൽ ആയുർവേദ ചികിത്സയ്ക്ക് യഥാസമയം ആരോഗ്യഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.

പരിരക്ഷ എളുപ്പത്തിൽ ചെയ്യേണ്ട കാര്യങ്ങൾ

ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച പുതിയ റിപ്പോർട്ട് പ്രകാരം ഇരുപതോളം വിവിധതരത്തിലുള്ള അസുഖങ്ങൾക്ക് വേണ്ടിവരുന്ന ചികിത്സയ്ക്ക് കവറേജ് ലഭ്യമാക്കും. ഇതിൽ ഉൾപ്പെടുന്നത് നടുവേദന, കഴുത്തുവേദന, പക്ഷഘാതം, ഞരമ്പ് സംബന്ധമായ രോഗങ്ങൾ, ശ്വാസതടസ്സം, വായയും മുഖവും കോടിപ്പോകുന്ന വാതരോഗം, രക്തവാതം,ആമവാതം, സന്ധിവാതം, ത്വക്ക് രോഗങ്ങൾ, അർശസ്സ്, മൂത്രാശയസംബന്ധമായ രോഗങ്ങൾ, സ്ത്രീരോഗങ്ങൾ, കാഴ്ച തകരാറുകൾ, തലവേദന, ഒടിവ് /ചതവുകൾ തുടങ്ങിയവയാണ്.

ചികിത്സാച്ചെലവിന് കവറേജ് ലഭ്യമാക്കുന്നത് അംഗീകാരമുള്ള ആശുപത്രികളിൽ നിന്ന് ചികിത്സ തേടിയാൽ മാത്രം ആയിരിക്കും. കിഴി, പിഴിച്ചൽ തുടങ്ങിയ ചികിത്സക്രമങ്ങൾക്കും, ക്ഷാരസൂത്ര ചികിത്സയ്ക്കും പൂർണമായും ചികിത്സാച്ചെലവ് ലഭ്യമാകും. ചികിത്സാചെലവുകളെ കുറിച്ചുള്ള കാര്യങ്ങൾ വ്യക്തികൾക്ക് ഇൻഷുറൻസ് കമ്പനികളെയോ തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്റയോ അറിയിക്കേണ്ടതാണ്. 

കൂടാതെ മുറി വാടക, ഡോക്ടർ, തെറാപ്പിസ്റ്റ്, പാരാമെഡിക്കൽ നഴ്സിങ് ചാർജുകൾ, രോഗനിർണയത്തിനുള്ള ചെലവുകൾ, മരുന്ന്, ചികിത്സ ചെയ്യുന്നവർക്കുള്ള ചെലവ് മുതലായവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചികിത്സയ്ക്ക് വേണ്ടിവരുന്ന സാധനസാമഗ്രികളുടെ ചെലവും ചികിത്സ ചെയ്യുന്ന ചികിത്സ ഉപകരണങ്ങളുടെ ചെലവും ഉൾപ്പെടുന്നു.

 ക്ലെയിം ലഭ്യമാകണമെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയി തന്നെ ചികിത്സ തേടണം. നഗരങ്ങളിലുള്ള എന്നെ എൻ. എ.ബി. എച്ച് അംഗീകാരമുള്ള ആശുപത്രികളിൽ ചികിത്സ ചെയ്യുമ്പോൾ സർക്കാർ പ്രസിദ്ധീകരിച്ച അടിസ്ഥാന നിരക്കിനേക്കാൾ 25% ക്ലെയിം തുക അധികമായി ലഭിക്കുവാൻ നിലവിൽ വ്യവസ്ഥയുണ്ട്. രോഗി താമസിക്കുന്ന മുറിയുടെ വാടകയും ഇൻഷുറൻസ് പോളിസിയും നിയമത്തിനനുസരിച്ച് പ്രത്യേകമായി വാങ്ങാം. രോഗിക്ക് ചികിത്സാ ചെലവ് ലഭ്യമാക്കുവാൻ പൂർണമായും രോഗിയുടെ വിവരങ്ങൾ, രോഗാവസ്ഥ, ചികിത്സ കാലയളവ്, മരുന്നുകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ചു തയ്യാറാക്കണം.

ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ അടുത്തുള്ള ആയുർവേദ ആശുപത്രിയിൽ അന്വേഷിക്കാവുന്നതാണ്. കൂടാതെ ആയുർവേദ പരിരക്ഷ നൽകുവാൻ സ്വകാര്യ ഇൻഷുറൻസ് കമ്പനികളും എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ട് സ്റ്റാർ ഹെൽത്ത്, കെയർ ഹെൽത്ത്, ഇഫ്കോ ടോക്യാ, ടാറ്റ എ ഐ ജി ജനറൽ, എസ് ബി ഐ ജനറൽ തുടങ്ങിയ സ്ഥാപനങ്ങളും ആയുർവേദ പരിരക്ഷ നൽകുന്നതിൽ മുൻപന്തിയിലുണ്ട്.

0 comments: