2022, ജൂൺ 7, ചൊവ്വാഴ്ച

ട്രെയിൻ ടിക്കറ്റ് ഇനി മുതൽ പോസ്റ്റ് ഓഫീസിലും, അറിയാം പുതിയ സംവിധാനം

 

രാജ്യത്തെ പ്രധാന ഗതാഗത മാർഗമാണ് റെയിൽവേ. ഇന്ത്യൻ റെയിൽവേ  ഇപ്പോഴിതാ യാത്രക്കാർക്കായി ടിക്കറ്റ് ബുക്ക്  ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാക്കുകയാണ്.ഓൺലൈനായും മറ്റും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സാധിക്കാത്ത സാധാരണ ജനങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസിൽ  നിന്നും ഇനിമുതൽ ടിക്കറ്റ് എടുക്കാം. രാജ്യത്തെ ഗ്രാമീണ മേഖലയെ കണക്കിലെടുത്താണ് റെയിൽവേ ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ ഗതാഗതം സാധാരണക്കാരന് കൂടുതൽ സൗകര്യപ്രദവും എളുപ്പവുമാക്കാൻ ഈ രീതി സഹായിക്കും.

രാജ്യത്തുടനീളമുള്ള 45,000 പോസ്റ്റ് ഓഫീസുകളിൽ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിങ് ക്രമീകരിച്ചിട്ടുണ്ട്. അടുത്തിടെ ഖജുരാഹോയിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ട്രെയിൻ ടിക്കറ്റ് എടുക്കുന്നതിൽ ഇനി പ്രശ്‌നമില്ലെന്ന് റെയിൽവേ മന്ത്രിയും അറിയിച്ചിരുന്നു. അതായത്, യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പോസ്റ്റ് ഓഫീസിൽ നിന്ന് ടിക്കറ്റ് എടുക്കാം.

ടിക്കറ്റ് റിസർവേഷൻ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും

സ്റ്റേഷനിൽ നിന്ന് ദൂരെ താമസിക്കുന്നവർക്ക് പലപ്പോഴും ടിക്കറ്റ് എടുക്കുക എന്നത് അസൗകര്യമായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് റെയിൽവേ റിസർവേഷനായി തപാൽ ഓഫീസുകളിൽ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ സൗകര്യം ഒരുക്കുന്നത്. 

ഈ പോസ്റ്റ് ഓഫീസുകളിൽ റെയിൽവേ ടിക്കറ്റ് റിസർവേഷൻ ബുക്കിങ് ജോലികൾക്ക് പരിശീലനം ലഭിച്ച പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുള്ള ഹാർഡ്‌വെയർ റെയിൽവേ നൽകിയിട്ടുണ്ട്.

ഈ പദ്ധതിയിലൂടെ, നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഉള്ള ആളുകൾക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസുകളിൽ നിന്ന് റിസർവേഷൻ ചെയ്യാനുള്ള സൗകര്യം ലഭിക്കും. നിലവിൽ റെയിൽവേ പോസ്റ്റ് ഓഫീസുകളിൽ നൽകുന്ന റിസർവേഷൻ സൗകര്യം ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും റെയിൽവേ അഭ്യർഥിച്ചു.

0 comments: