കുട്ടികളില്‍ ശാസ്ത്രാടിത്തറയുണ്ടാക്കാനായി യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൊച്ചി സര്‍വകലാശാല സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി 'യങ് സയന്റിസ്റ്റ് ഫോറം' കോഴ്സ് സംഘടിപ്പിക്കും.ജൂലൈ 16 മുതല്‍ ഒക്ടോബര്‍ 15 വരെ ശനിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെയാണ് കോഴ്സ്. അഞ്ച് മുതല്‍ മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.
സയന്‍സ് പാര്‍ക്കുകള്‍, സയന്‍സ് ലാബുകള്‍, കുസാറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിസിറ്റുകള്‍, പ്രഗത്ഭരുടെ ശാസ്ത്ര പ്രഭാഷണങ്ങള്‍, പ്രോജക്റ്റ് തയാറാക്കല്‍. സയന്‍സ് കമ്യൂണിക്കേഷന്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിശീലനം അടങ്ങുന്നതാണ് കോഴ്സ്. കോഴ്സ് ഫീ (സ്റ്റഡി മെറ്റിരിയല്‍സ് അടക്കം) 4,000 രൂപ. വിശദവിവരങ്ങള്‍ക്ക്: 9188219863,
0 comments: