2022, ജൂലൈ 14, വ്യാഴാഴ്‌ച

അഗ്നിപഥ്; നാവികസേനയിലേക്ക് വെള്ളിയാഴ്ച മുതല്‍ അപേക്ഷിക്കാം

അഗ്നിപഥ് പദ്ധതി പ്രകാരം നാവികസേനയില്‍ ചേരുന്നതിനുള്ള അപേക്ഷകള്‍ വെള്ളിയാഴ്ച മുതല്‍ സമര്‍പ്പിക്കാം.ജൂലായ് 30 വരെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 17.5 നും 23 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്.ഓണ്‍ലൈന്‍ പരിശോധന, ശാരീരിക ക്ഷമത, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പരീക്ഷയുടെ സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 21ന് പരിശീലനം ആരംഭിക്കും.

0 comments: