2022, ജൂലൈ 29, വെള്ളിയാഴ്‌ച

പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 


സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസനവകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി പ്രകാരം ജില്ലയിലെ ഗവണ്‍മെന്റ്/എയ്ഡഡ്/ടെക്‌നിക്കല്‍/കേന്ദ്രിയവിദ്യാലയം /സ്‌പെഷ്യല്‍സ്‌കൂളുകളില്‍ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരുലക്ഷംരൂപവരെ), വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, കൈവശാവകാശ / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വീട് 800 ചതുരശ്ര അടിയില്‍ താഴെയുള്ളവര്‍ ബാങ്ക് പാസ് ബുക്ക് പകര്‍പ്പുകളും സഹിതം ആഗസ്റ്റ് അഞ്ചിനകം  പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.


0 comments: