2022, ജൂലൈ 29, വെള്ളിയാഴ്‌ച

റെക്കോഡ്‌ പ്ലേസ്‌മെന്റുമായി കോഴിക്കോട്‌ എന്‍ഐടിസി

 


ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക്‌ ഉയര്‍ന്ന ശമ്ബളത്തില്‍ ജോലി വാഗ്‌ദാനവുമായി എന്‍ഐടിയില്‍ റെക്കോഡ്‌ ക്യാമ്ബസ്‌ പ്ലേസ്‌മെന്റ്‌.പങ്കെടുത്ത 1280 ല്‍ 1138 പേര്‍ക്കാണ്‌ ജോലി വാഗ്‌ദാനം ലഭിച്ചത്‌. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ്‌ എന്‍ജിനിയറിങ്ങില്‍നിന്നുള്ള നാല്‌ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച 67.6 ലക്ഷം രൂപ ആണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളം .

മുന്‍വര്‍ഷത്തില്‍ 714 ഓഫറുകളാണ് ലഭിച്ചത്. ജൂലൈയില്‍ സമാപിച്ച പ്ലേസ്‌മെന്റ് ക്യാമ്ബയിനില്‍ ഇരുനൂറോളം സ്ഥാപനങ്ങള്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് 12.1 ലക്ഷം രൂപ ശരാശരി വാര്‍ഷിക വരുമാനത്തില്‍ ജോലിനല്‍കി.ഗൂഗിള്‍, ഡിഇഷേ, അദാനി ഗ്രൂപ്പ്‌, ആദിത്യ ബിര്‍ള ഗ്രൂപ്പ്‌, ജെപി മോര്‍ഗന്‍ ചേസ്‌ ആന്‍ഡ്‌ കമ്ബനി, ഇന്റല്‍, എല്‍ആന്‍ഡ്‌ ടി, മഹീന്ദ്ര, ബെന്‍സ്‌, റിലയന്‍സ്‌, ഒറാക്കിള്‍, ടാറ്റാ ഗ്രൂപ്പ്‌, വേദാന്ത തുടങ്ങിയ കമ്പനികള്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തു.വേനലവധിയില്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍വ വിദ്യാര്‍ഥികളുടെ പിന്തുണയോടെ പരിശീലന പരിപാടി നടത്തിയതും പ്ലേസ്‌മെന്റ് കൂടാന്‍ സഹായിച്ചു. ബിടെക്‌ വിഭാഗത്തില്‍ 95 ശതമാനവും എംടെകില്‍ 82 ശതമാനവുമാണ്‌ ജോലി ലഭിച്ചത്‌.


0 comments: