2022, ജൂലൈ 13, ബുധനാഴ്‌ച

എസ്.ഐ.സി 'ലീഡ്' സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

നിയമപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴില്‍പരമായ സാമൂഹിക ശാക്തീകരണം ലക്ഷ്യംവെച്ചും ഉന്നത നിയമപഠന മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സമസ്ത ഇസ്‍ലാമിക് സെന്റര്‍ (എസ്.ഐ.സി) ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കുന്ന ലീഗല്‍ എജുക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്‍റ് ഡ്രൈവ് പദ്ധതിയുടെ ഭാഗമായ ജുഡീഷ്യല്‍ സര്‍വിസ് സ്കോളര്‍ഷിപ്പിനുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂലൈ 15നുള്ളില്‍ അപേക്ഷ നല്‍കണം. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പാക്കിവരുന്ന കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (സി.ഡി.പി)യുടെ ഭാഗമായാണ് സ്കോളര്‍ഷിപ് നല്‍കിവരുന്നത്.മുനിസിഫ് മജിസ്ട്രേറ്റ്, ജില്ല ജഡ്ജി, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നീ തസ്തികകളിലേക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികളാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. മികച്ച അഭിഭാഷകരുടെയും നിയമരംഗത്തുള്ളവരുടെയും മേല്‍നോട്ടത്തിലുള്ള അക്കാദമിക് ടീം നടത്തുന്ന എന്‍ട്രന്‍സ് എക്സാം, ഇന്റര്‍വ്യൂ എന്നിവയിലൂടെ തെരഞ്ഞെടുക്കുന്ന യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് നല്‍കുക.

പ്രിലിമിനറി പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവക്ക് തയാറെടുക്കാനുള്ള സാമ്പത്തിക  സഹായവും നല്‍കുന്ന നിലയിലാണ് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്കോളര്‍ഷിപ് സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് 00919539157414 എന്ന നമ്പറിൽ  ബന്ധപ്പെടാമെന്ന് എസ്.ഐ.സി നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

0 comments: