2022, ജൂലൈ 13, ബുധനാഴ്‌ച

പാക്ക് ചെയ്ത ഭക്ഷണം മുതല്‍ ബ്ലൈഡുകള്‍ക്കും സ്പൂണുകള്‍ക്കും വരെ വിലക്കൂടും; പുതിയ നിരക്കുകള്‍ ജൂലൈ 18 മുതല്‍

പുതുക്കിയ ജിഎസ്ടി നിരക്ക് അനുസരിച്ച്‌ പാക്ക് ചെയ്ത ഭക്ഷണം മുതല്‍ ബ്ലൈഡുകള്‍ക്കും സ്പൂണുകള്‍ക്കും വരെ വില കൂടും.ജൂലൈ 18 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനൊപ്പമാണ് ഇപ്പോള്‍ ജിഎസ്ടി നിരക്കിനനുസരിച്ച്‌ വീണ്ടും ഭക്ഷ്യവസ്തുക്കളുടെ ഉള്‍പ്പടെ വില വര്‍ധിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ അദ്ധ്യക്ഷതയില്‍ അടുത്തിടെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇതനുസരിച്ചാണ് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കില്‍ മാറ്റംവരുന്നത്.

ചുരുക്കത്തില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കായി ജനങ്ങള്‍ കൂടുതല്‍ പണം മുടക്കേണ്ടിവരും. ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രണ്ട് ദിവസം നീണ്ടു നിന്ന 47-ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിരക്ക് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.ബ്രാന്‍ഡ് ചെയ്യാത്ത, പായ്ക്ക് ചെയ്ത പാലുല്‍പ്പന്നങ്ങളെയും കാര്‍ഷിക ഉല്‍പന്നങ്ങളെയും 5 ശതമാനം നികുതി നിരക്ക് എന്ന സ്ലാബിലേക്ക് ചേര്‍ക്കും എന്ന് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 

മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), പാക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മത്സ്യം, പാല്‍, തൈര്, ലസ്സി, പനീര്‍, ഉണക്കിയ പയര്‍വര്‍ഗ്ഗ പച്ചക്കറികള്‍, തേന്‍, ഗോതമ്ബ്, മറ്റ് ധാന്യങ്ങള്‍, ശര്‍ക്കര, ജൈവ വളം, കമ്ബോസ്റ്റ്, ബ്ലൈഡുകള്‍, സ്പൂണുകള്‍, കട്ടിംഗ് ബ്ലൈഡുകള്‍, പെന്‍സില്‍ കട്ടര്‍, കേക്ക്-സെര്‍വറുകള്‍ എന്നിവയ്ക്ക് ജൂലൈ 18 മുതല്‍ വില കൂടും. ഈ തീരുമാനങ്ങള്‍ കൊക്കൊണ്ടത് കൗണ്‍സിലിന്‍റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും സുപ്രധാന തീരുമാനമെടുക്കുന്ന സമിതിയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഈ സമിതിയില്‍ അംഗങ്ങളാണ്.

0 comments: